ധനസഹായം 22/06/2016

1. കുളത്തില്‍ വീണ് മരിച്ച മലപ്പുറം, തിരൂര്‍, പുറത്തൂര്‍ ചെമ്പ്ര വീട്ടില്‍ സി. സുഭാഷിന്‍റെ മകന്‍ അഭിഷേക് കൃഷ്ണ, മലപ്പുറം, മഞ്ചേരി, താണിപ്പാറ സലീനാ മന്‍സിലില്‍ മുഹമ്മദ് കുര്‍ബാന്‍റെ മകള്‍, കെ.പി. ജാസ്മിന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു.

2. കാസര്‍ഗോഡ് സ്റ്റേറ്റ് ഹൈവേയില്‍ പള്ളിക്കരയില്‍ വച്ച് കാര്‍ മരത്തിലിടിച്ച് മരിച്ച ആറുപേരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചു.