ധനസഹായം 20/07/2016

1. കോന്നി വള്ളിക്കോട് സജിതാലയത്തില്‍ അഭിജിത്തിന്‍റെ മകള്‍ ഏഴുമാസം പ്രായമുളള ആദ്രിജയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. വയനാട് കൃഷ്ണഗിരിയില്‍ ബസ് അപകടത്തില്‍ മരിച്ച ജോണ്‍സണ്‍, വിനോദ്കുമാര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു.

3. പാലക്കാട് കോതച്ചിറ കൊടവംപറമ്പില്‍ ബാലന്‍റെ മക്കളായ ഷബ്ന, ബിനോയി എന്നിവരുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപാ വീതം അനുവദിച്ചു.

4. പത്തനംതിട്ട റാന്നി അറയാഞ്ഞിലിമണ്ണ് വടക്കേ ചരുവില്‍ സുധാകരന്‍റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു.

5. കരുനാഗപ്പള്ളി ആദിനാട് തെക്ക് അനുഭവനില്‍ രവീന്ദ്രന്‍റെ മകന്‍ അനുവിന്‍റെ ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു.

6. കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചിവടക്ക് കൊറ്റിനാട്ട് കിഴക്കേതില്‍ അബ്ദുള്‍ സമദിന്‍റെ മകള്‍ സൗമ്യയുടെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു.

7. തിരുവനന്തപുരം നെല്ലിമൂട് കോട്ടുകാല്‍ താന്നിവിള പുത്തന്‍വീട്ടില്‍ നിഷാകുമാരിയുടെ മകള്‍ ബി.എന്‍. അഖിനയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

8. പുഴയില്‍വീണ് മരിച്ച വയനാട് മാനന്തവാടി സ്വദേശി അജ്നാസിന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

9. കോഴിക്കോട് കുന്നുമ്മല്‍ വട്ടോളിയില്‍ വാഹനാപകടത്തില്‍ മരിച്ച അര്‍ചിത്, ആദില്‍. ആര്‍. ചന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപാ വീതം അനുവദിച്ചു.