ധനസഹായം 27/07/2016

1. അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിന് ക്ഷതമേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ മാവേലിക്കര കണ്ണമംഗലം വടക്ക് അശ്വതി വീട്ടില്‍ ലേഖ. എം. നമ്പൂതിരിയുടെ ചികിത്സാ ചെലവിലേക്ക് മൂന്ന് ലക്ഷം രൂപാ അനുവദിച്ചു. പട്ടാമ്പി സ്വദേശി ഷാഫിക്ക് കിഡ്നി ദാനം ചെയ്ത വ്യക്തിയാണ് ലേഖ എം നമ്പൂതിരി.

2. എറണാകുളം നോര്‍ത്ത് പറവൂര്‍ നന്ത്യാട്ടുകുന്നം ചിറയ്ക്കല്‍ വീട്ടില്‍ സന്തോഷിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

3. അക്യൂട്ട് മൈലോമിഡ് ലൂക്കേമിയ ബാധിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് മലപ്പട്ടം കാര്യാടത്ത് അഞ്ജു ഗംഗാധരന്‍റെ ചികിത്സാ ചെലവിലേക്ക് മൂന്ന് ലക്ഷം രൂപാ അനുവദിച്ചു.

4. ആലപ്പുഴ മണ്ണഞ്ചേരി ചേന്നനാട്ട് വെളി വീട്ടില്‍ കലേഷിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

5. കോഴിക്കോട് വടകര വൈക്കിലാശ്ശേരി പടിഞ്ഞാറെ കോമപ്പന്‍ കണ്ടിയില്‍ ശശിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

6. ആലപ്പുഴ ചേര്‍ത്തല നമ്പിശ്ശേരി വീട്ടില്‍ അജയന്‍റെ മകള്‍ ആദ്യയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

7. എറണാകുളം പിറവം മയിലാടി മലയില്‍ സന്തോഷിന്‍റെ ഭാര്യ രമ്യയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

8. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പുതുവല്‍ വീട്ടില്‍ ഷിബുവിന്‍റെ മകന്‍ സായി കൃഷ്ണയുടെ ചികിത്സാ ചെലവിലേക്കായി ഒരു ലക്ഷം രൂപാ അനുവദിച്ചു.

9. വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് കൊളത്തറ എടോടിപ്പറമ്പ് വാരാടന്‍ ഹൗസില്‍ നൂജ നഷ്റ (അഞ്ചര വയസ്സ്) യുടെ കുടുംബത്തിന്‌ മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

10. വഞ്ചിമറിഞ്ഞ് മരിച്ച തൃശ്ശൂര്‍ അഴീക്കോട് പുത്തന്‍പള്ളി അഞ്ചരശ്ശേരി പത്മനാഭന്‍, അഴീക്കോട് പുത്തന്‍പളളി ബീച്ച് പണ്ടാലപ്പറമ്പില്‍ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം അനുവദിച്ചു.

11. ആലപ്പുഴ ചേര്‍ത്തല പെരുമ്പളം കെയ്കാട്ട് രാജേഷിന്‍റെ മക്കളായ സൂര്യന്‍ (6), സൂരജ് (4) എന്നിവര്‍ കുളത്തില്‍ വീണ് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ അനുവദിച്ചു.

12. പ്രമുഖ കലാകാരനും സിനിമ-നാടക-ഹാസ്യ നടനായിരുന്ന അന്തരിച്ച വെള്ളൂര്‍ പി. രാഘവന്‍റെ കുടുംബത്തിന് ഭവന നിര്‍മ്മാണത്തിന് സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു.

13. വാഹനാപകടത്തില്‍ മരിച്ച മലപ്പുറം ഇരിമ്പിളിയം ചുഴലിപ്പുറത്ത് ഹൗസില്‍ മുഹമ്മദ് നംഷാദ്, വളാഞ്ചേരി കരിയങ്ങാട്ട് കാവില്‍ ഹൗസില്‍ കെ.കെ. റന്‍ഷീദ്, വളാഞ്ചേരി മുളയ്ക്കല്‍ ഹൗസില്‍ എം. മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു.

14. ബൈക്കില്‍ യാത്ര ചെയ്യവെ പളളുരുത്തി സ്റ്റേറ്റ് ഹൈവേയില്‍ വച്ച് മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ എറണാകുളം പളളുരുത്തി കരീത്തറ വീട്ടില്‍ മിഥുന്‍റെ ചികിത്സാ ചെലവിലേക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

15. മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ആലപ്പുഴ ഓമനപ്പുഴ പുത്തന്‍പറമ്പില്‍ ആന്‍റണിയുടെ കുടുബത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.