ധനസഹായം 19/09/2016

1. ജയന്‍റ് വീലില്‍നിന്നും വീണ് മരിച്ച പത്തനംതിട്ട, ചിറ്റാര്‍, കുളത്തുങ്കല്‍ വീട്ടില്‍, അലന്‍. കെ. സജി, പ്രിയങ്ക. കെ. സജി എന്നിവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം അനുവദിച്ചു.

2. കൊല്ലം, നെടുമ്പന, വെളിച്ചിക്കാലായില്‍, ഷെമിനാ മന്‍സിലില്‍, മുഹമ്മദ് അസ്ലാമിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

3. അമ്പലപ്പുഴ, പുന്നപ്ര, പുതുവല്‍ വീട്ടില്‍, സുരാജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

4. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമ്പലപ്പുഴ, ശിവ സദനില്‍, കെ. അന്‍സാറിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

5. കാന്‍സര്‍ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം, കിടങ്ങൂര്‍, മുണ്ടന്താനത്ത,് ശ്രീജ. ആര്‍. നായരുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

6. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട്, ചേന്ദമംഗലൂര്‍, കറുത്തേടത്ത്, ടി.കെ. മുബ്സിറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

7. കാന്‍സര്‍ ബാധിച്ച് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, കൂടരഞ്ഞി, താമുരക്കുന്നേല്‍ വീട്ടില്‍, ടി.കെ. രാജുവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

8. ഒട്ടോറിക്ഷ അപകടത്തെത്തുടര്‍ന്ന് വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന എറണാകുളം, പിറവം, കളമ്പൂര്‍, ചെല്ലിക്കാട്ടില്‍, സി.വി. ഷൈമോന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.

9. തിരുവനന്തപുരം, വര്‍ക്കല, നടയറ, താഹിറ മന്‍സിലില്‍, മുഹമ്മദ് അനസിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

10. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ചായ്ക്കോട്ടുകോണം, പി.ജെ. സദനത്തില്‍, പി.ജെ. അഖിലിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.