മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ലാഭത്തിന്റെ വിഹിതം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ സാമൂഹ്യ ഡലായിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലിശ രഹിത നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഡയാലിസിസ് സെന്റര്‍ പോലുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സമൂഹത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്കാന് തയാറായവര്‍ക്ക് കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ വിജയകരമായ സംരംഭങ്ങള്‍ തുടങ്ങാനാകും. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുന്നിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ ലാബ് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം മുന്‍ എം.പി പി. രാജീവും, ചികിത്സ സഹായ വിതരണം അഡ്വ എം. അനില്‍കുമാറും നിര്‍വഹിച്ചു. സഹകരണസംഘം പ്രസിഡന്റ് കെ.വി. പ്രഭാകരമാരാര്‍, ജോയിന്റ് രജിസ്ട്രാര്‍ സി.കെ. ഗിരി, ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍മാരായ ബീന മഹേഷ്, വി.ആര്. സുധീര്‍, കെ.കെ. രവികുമാര്‍, ജിമിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
12/10/2016