മന്ത്രിസഭാ തീരുമാനങ്ങൾ 30/11/2016

1. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ /സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.

3. സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തും.

4. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കും.

5. പാലക്കാട് മെഡിക്കല്‍ കോളേജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കും. 38 അദ്ധ്യാപകരെ ഉടന്‍ നിയമിക്കും.

നിയമനം

ഷീല തോമസ് IAS – പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

ഉഷ റ്റൈറ്റസ് IAS – പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

കെ.ആര്‍. ജ്യോതിലാല്‍ IAS – ഏവിയേഷന്‍ വകുപ്പിന്‍റെ അധിക ചുമതല

എ. ഷാജഹാന്‍ IAS – തദ്ദേശ ഭരണവകുപ്പ് സെക്രട്ടറി

മിനി ആന്‍റണി IAS – സാമൂഹ്യനീതി വകുപ്പിന്‍റെ അധിക ചുമതല

സുരേഷ് ബാബു IAS – കേരള സംസ്ഥാന സഹകരണ ബാങ്ക് എം.ഡി., കേരള കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ & റൂറല്‍ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ അധിക ചുമതല.

ചുവടെ പറയുന്നവരെ മുനിസിഫ് മജിസ്ട്രേറ്റ്മാരായി നിയമിച്ചു.

ശിവദാസ്. എസ്, നിസ്സാം എ, ജോമി അനു ഐസക്ക് , മീര ജോണ്‍ കെ, ശ്രീജ ജെ, കണ്ണന്‍ എല്‍, മനേഷ് എസ്.വി, കാര്‍ത്തിക എ.ആര്‍, സന്തോഷ് റ്റി.കെ, കാര്‍ത്തിക കെ, എം.ആര്‍. ദിലീപ്, അനീസ എ, നിജേഷ്കുമാര്‍ പി, അരുണ്‍കുമാര്‍ പി, ഷൈനി എം.എസ്., സൂര്യ എസ്. സുകുമാരന്‍, കൃഷ്ണ പ്രഭന്‍. ആര്‍, ശാലിനി ബി, ജൈബി കുര്യാക്കോസ്, സുമി ചന്ദ്രന്‍