മുഖ്യമന്ത്രി അനുശോചിച്ചു

സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു ബാപ്പു മുസ്‌ലിയാര്‍. സമസ്തയുടെ നേതൃസ്ഥാനത്തെ നിറസാന്നിധ്യമായിരുന്ന ബാപ്പു മുസ്‌ലിയാര്‍ മാനവികതയ്ക്കു മുന്‍തൂക്കം കൊടുത്ത മതപണ്ഡിതനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ മാതൃകാപരമായ സേവനം നടത്തിയ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.