മന്ത്രിസഭാ തീരുമാനങ്ങള്‍   08/08/2018

കേരളത്തിന്‍റെ ജലപാതാ വികസനം സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപീകരിച്ച കേരളാ വാട്ടര്‍വേയ്സ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ലാന്‍റ് വാട്ടര്‍വേയ്സ് ഓഫ് ഇന്ത്യക്കു കൂടി ഓഹരി പങ്കാളിത്തം അനുവദിച്ച് ഓഹരിഘടനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു.

ഓണം വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വാരാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കവടിയാര്‍ വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാനും തീരുമാനിച്ചു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2017-18 വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ രണ്ടു സീനിയര്‍ റസിഡന്‍റുമാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കൊച്ചിയിലെ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനര്‍ജി പ്ലാന്‍റ് സ്ഥാപിക്കുന്നതിന് 3.44 ഏക്ര ഭൂമി കൂടി ജി.ജെ എക്കോ പവര്‍ ലിമിറ്റഡിന് കൈമാറുന്നതിന് കൊച്ചി കോര്‍പ്പറേഷന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിലെ ജീവനക്കാരുടെ നേരിട്ടുളള നിയമനം പി.എസ്.സി. മുഖേന നടത്താന്‍ തീരുമാനിച്ചു.

സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന്‍റെ ശുപാര്‍ശ അംഗീകരിച്ചു. കഴുത്തുരത്തി (കൊല്ലം), കൊക്കമുള്ള് (കണ്ണൂര്‍), ഉരുംബിനി (പത്തനംതിട്ട), കുതിരച്ചാട്ടം (കാസര്‍കോട്), മാലോത്തി (കാസര്‍കോട്) എന്നീ പദ്ധതികളുടെ (2 മെഗാവാട്ട് വീതം) അനുമതിയാണ് റദ്ദാക്കുന്നത്.