Author: CM@Kerala-2016@

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

അട്ടപ്പാടിയിൽ മർദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ വിതരണത്തിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. എത്രയും വേഗത്തില്‍ തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ നിങ്ങള്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധമായ ഇടപെടലിലൂടെ സാധിക്കുകയാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   20/02/2018

  1. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.
  1. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ. ബി. ഇക്‍ബാല്‍ ചെയര്‍മാനായി രൂപീകരിച്ച പതിനേഴംഗ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ടിന്റെയടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യനയം മന്ത്രിസഭ അംഗീകരിച്ചു.

സംസ്ഥാന വികസന കൗണ്‍സില്‍ യോഗം

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വികസന കൗണ്‍സിലിന്‍റെ മാതൃകയില്‍ സംസ്ഥാനത്തു മുഖ്യമന്ത്രി അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള വികസനകൗണ്‍സില്‍ കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യലും ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കലുമാണ്.

നിര്‍ഭാഗ്യവശാല്‍, നമുക്ക് കൃത്യമായ ഇടവേളകളില്‍ ഈ സമതിയുടെ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറേ വര്‍ഷങ്ങളായി ഇതാണു സ്ഥിതി. ഈ സ്ഥിതിക്കു മാറ്റംവരുത്താന്‍ പോവുകയാണ് ഇനി നമ്മള്‍. അതിന്‍റെ തുടക്കമാണ് ഈ യോഗം. (more…)

അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

അക്ഷയ സംരംഭകര്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ പ്രത്യേക പ്ലാനുംപ്രകാശനം ചെയ്തു

അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം അക്ഷയ സംരംഭകര്‍ക്കായി ബി.എസ്.എന്‍.എല്‍ പ്രത്യേകം തയാറാക്കിയ ഫൈബര്‍ ടു ഹോം താരിഫ് പ്ലാനും അദ്ദേഹം പ്രകാശനം ചെയ്തു.

അക്ഷയ പദ്ധതി വഴി ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയും പൊതുജനങ്ങള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും കഴിയുംവിധത്തിലാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   14/02/2018

1. ബസ് ചാര്‍ജ് വര്‍ദ്ധന മാര്‍ച്ച് ഒന്ന് മുതല്‍
സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആര്‍.റ്റി.സിയുടെയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്പെയര്‍പാര്‍ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. (more…)

ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി

ഭാഗ്യക്കുറി വകുപ്പ് അമ്പതാണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപനം.

ജനുവരി 15 ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ, സബ് ജില്ല ഓഫീസുകളിലും സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കാണ് ഇന്നിവിടെ സമാപ്തിയാകുന്നത്. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ജന വിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആഘോഷപരിപാടികള്‍ എല്ലായിടത്തും ഗംഭീരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നു കാണുന്നതു സന്തോഷകരമാണ്. വകുപ്പിന്‍റെ ഉത്ഭവം, വളര്‍ച്ച, നേട്ടം, ഭാവി മുതലായവ സംബന്ധിച്ച് വ്യക്തമായ ധാരണ ജനങ്ങളിലുണ്ടാക്കുന്നതിന് ജൂബിലി ആഘോഷങ്ങള്‍ക്ക് അനുബന്ധമായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. (more…)

ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും

ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാഗ്യക്കുറി സുവര്‍ണ ജൂബിലി സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരും ഭാഗ്യക്കുറി വകുപ്പും നടത്തുന്നത്. ഭാഗ്യക്കുറി ടിക്കറ്റിന്റെ സുരക്ഷ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വ്യാജ ലോട്ടറികളാണ് ഒരു പ്രധാന പ്രശ്‌നം. (more…)

കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

ഏതുകാര്യവും ശരിയായ രീതിയില്‍, നമ്മുടെ നാടിന് ഉപകാര പ്രദമായ നിലയ്ക്ക് നടക്കണമെങ്കില്‍ ആ മേഖലയില്‍ കുട്ടികളിലുള്ള അവബോധം വളര്‍ത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 10-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് സമാപന സമ്മേളനം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മനുഷ്യന്‍റെ മാത്രമല്ല മറ്റു ജീവജാലങ്ങളും ഇവിടെ നിലനില്‍ക്കണം. പ്രകൃതിയുടെ ഹരിതാഭ നിലനിര്‍ത്തണം. ശുദ്ധജലവും ശുദ്ധവായുവും ലഭിക്കണം. ഇതിനൊക്കെ ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണെന്ന ബോധം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (more…)