Author: CM Kerala

മന്ത്രിസഭാ തീരുമാനങ്ങള്‍ 27-02-2019

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

(more…)

Letter to Prime Minister – Trivandrum Airport

Dear Shri. Modiji,

I would like to seek your kind urgent intervention to direct the concerned authorities not to provide further with the bid finalization and halt the issue of letter to highest bidder to develop Thiruvananthapuram International Airport and instead allow the State Government designated entity that has participated in the bid the right of first refusal without range parameter to match the highest bidder to take over and run the airport on fifty year concession. (more…)

Letter to Minister of Commerce & Industry and Civil Aviation – Trivandrum Airport

Dear Shri. Suresh Prabhu ji,

I would like to seek your kind urgent intervention to direct the concerned authorities not to provide further with the bid finalization and halt the issue of letter to highest bidder to develop Thiruvananthapuram International Airport and instead allow the State Government designated entity that has participated in the bid the right of first refusal without range parameter to match the highest bidder to take over and run the airport on fifty year concession. (more…)

Care Homes ready for the flood-hit people

The Government of Kerala has fulfilled its promise of constructing new houses for those rendered homeless by the megafloods in the State. Out of the 2000 houses that the Ministry of Cooperation has promised to build, 231 houses has been constructed in a time-bound manner. An amount of 5 lakhs was earmarked for building each house. This amount constitutes the four lakhs raised by the Ministry of Cooperation in addition to the one lakh released from the State Disaster Relief Authority’s Funds. At many places, the department could raise more than its target amount for house construction. The Department has ensured the time-bound completion of the houses with a daily appraisal system. The ‘Care Home’ project, which was started in December 2018 in Chengannur, is expected to be completed by April-May this year.

The mighty ‘Army of Kerala’ to enter it’s Police Force!

The fisherfolk of Kerala, now fondly called as the ‘Army of Kerala’, for the unparalleled support they rendered during the rescue operations during the recent Kerala floods has another reason to rejoice. 180 of them have been handed over their recruitment orders stating their appointment to the coastal police force. With this, another promise that was given to them by the Left-led Kerala government as part of the Okhi rehabilitation package stands fulfilled. This recruitment drive provides opportunities for the dependents of the victims of the Okhi disaster and also for women from the community. They will be used for operations including rescue operations in the sea. The ones who received the appointment order shall be undergoing a four months training programme at the Thrissur Police Academy before joining the Force.

 

ആതിഥ്യമര്യാദയുടെ വേറിട്ട മാതൃക അപ്‌നാ ഘര്‍

ആതിഥ്യമര്യാദയുടെ മറ്റൊരു മാതൃകയാണ് കഞ്ചിക്കോട് അപ്‌നാ ഘര്‍. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്‌ക്കാരം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രായോഗിക ഇടപെടലാണ് അപ്‌നാ ഘര്‍ ഭവന സമുഛയം. രാജ്യത്ത് ആദ്യമായി, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷനാണ് കഞ്ചിക്കോട് അപ്‌നാ ഘര്‍ നിര്‍മ്മിച്ചത്. ഉഭാഷ, വസ്ത്രധാരണം, ഭക്ഷണരീതി എന്നിവയില്‍ വിഭിന്നരായ അതിഥി തൊഴിലാളികളെ സഹോദരന്മാരായി കാണാനുള്ള കേരള സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണ് കൂടുതല്‍ തൊഴിലാളികളെ ഇവിടേക്ക് എത്തിക്കുന്നത്. 18നും 40നും ഇടയില്‍ പ്രായമുള്ള 25 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. മെച്ചപ്പെട്ട വേതനവും തൊഴിലിടവും ഉറപ്പുവരുത്തുന്ന സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നുമില്ല.

തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആവാസ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, പാര്‍പ്പിട സൗകര്യം, കൂടുതല്‍ സുതാര്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിന് മലയാള ഭാഷ പഠിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. നിര്‍മാണ മേഖലയിലാണ് കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്. ഹോട്ടല്‍ വ്യവസായം, ഉത്പാദന മേഖല, കാര്‍ഷിക മേഖലയിലും ഇവരുടെ സേവനം സഹായകരമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ് .

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ എട്ടരക്കോടി ചെലവഴിച്ചാണ് ഭവന സമുച്ഛയം പണിതത്. നാലു നിലകളുിലുളള അപ്നാഘറില്‍ 620 പേര്‍ക്ക് താമസിക്കാം. കുറഞ്ഞ വാടകയ്ക്ക് ഹോസ്റ്റല്‍ രീതിയിലാകും നടത്തിപ്പ്. 32 അടുക്കളകളും എട്ട് ഊണുമുറികളും 96 ശുചിമുറികളും വിശാലമായ വിശ്രമ മുറികളും, കളിസ്ഥലങ്ങളും ഇതിന്റഎ ഭാഗമാണ്. താമസക്കാര്‍ക്ക് ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അപ്‌നാഘറില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര, ബാലുശേരി, എറണാകുളം കളമശേരി എന്നിവിടങ്ങളില്‍ അപ്നാഘര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  

/ In Achievements / By CM Kerala / Comments Off on ആതിഥ്യമര്യാദയുടെ വേറിട്ട മാതൃക അപ്‌നാ ഘര്‍

1000 Days

Financial aid of 937.45 crore rupees within 1000 days –

An amount of 937.45 crore rupees has been distributed from Chief Minister’s relief fund within 1000 days. The aid from the relief fund was granted for 2.57 lakh people. This amount is excluding the aid granted for Okhi and floods. The government has dispersed more funds within 1000 days than what the previous government has done in 5 years.

Necessary changes were made to the clauses of relief funds within 1000 days so as to help people in distress better. The income limit required to avail relief fund was increased from 1 lakh rupees to 2 lakh rupees. The limit for the financial aid which can be granted directly by Chief Minister was raised to 3 lakh rupees. Financial aid up to 3 lakh will be allowed for acute cancer treatments and organ transplantation.

An online system is available to submit applications for relief funds. People in necessity can apply online at https://cmdrf.kerala.gov.in/. Applicant can also track the progress of the application submitted. Procedures are now prompter as a system, aided by competent technology, is in place to check the applications and amount will be credited to the account within days once the order is released.  Earlier, it used to take months to receive the aid after the release of official order. But now, amount will be transferred to the accounts of the people promptly without any mediating agency.


Apna Ghar, a unique model of hospitality

‘Apna Ghar’, Kanjikode, is a distinctive model of hospitality. Apna Ghar housing complex is a pragmatic intervention by Government to realise the concept of Indian culture as unity in diversity.  First of its kind in the country, Apna Ghar, Kanjikode, was constructed by Bhavanam foundation, a public sector enterprise under the department of labour and skills, for migrant labourers. It is the brotherly mindset of Kerala society in accepting ‘guest labourers’ who differ in their language, food and dressing style that brings more of them here. There are over 25 lakh migrant labourers aged between 28 and 40 in the state. Kerala is the only state that ensures better wages and workplace for the labourers.

Aawaas Samagra Insurance plan for the betterment of conditions of labourers, facilitation centres at district levels for clarification of qualms, housing facilities, programmes of teaching Malayalam language to create transparent working places are also being organized in the state. Construction sector has the most number of guest laborers. Their service is valuable in hotel industry, production sector and agricultural sector as well. It is the government’s duty to organize premium facilities for the migrant laborers whose service has influence on the economic system of the state.

The housing complex was constructed at Kanjikkode Kinfra Park at an expenditure of 8.5 crores. Apna Ghar, with 4 floors can accommodate 620 people. It will run as a hostel system with modest rental rate. 32 kitchens, 8 dining halls, 96 washrooms, spacious restrooms and playgrounds are also a part of the complex. Apna Ghar also has facilities for the residents to cook their own food. Work is in progress to establish Apna Ghar at Ramanattukara, Balussery at Kozhikode and Kalamassery at Ernakulam.


1000 days : An increase of 22000 hectares of paddy cultivation

The area cultivating paddy was increased from 1.98 lakh hectares to 2.20 lakh hectares. This advancement was made possible by the agricultural programmes for barren fields. It is also remarkable that cultivation was made possible in land reserved for real estate operations.  800 hectares in Aranmula, 525 acres in Rani-Chithira backwaters, 404 acres in Methran backwaters, 600 acres in Kollam Vattakkayal, 500 acres in Shethattarapuncha, Choornikkara Chavarupadam and Aavalapandi witnessed the ripening of paddy spikes after an interval. Across the state, 475 mini rice mills and 16 processing units were established for marketing the products of small scale farmers by processing them into rice at the cultivation field itself.


1000 days : Area of 50 lakh sq. feet more in IT

State IT sector marked the finest growth rate in 25 years. In the 1000 days of this government, the progress of the IT development sector has been huge.  IT sector, spread over area of 1.6 crore square feet at the time when government came into power, was broadened into an area of 2.1 crore square feet within 1000 days. Government was able to expand the IT sector over an additional half a crore square feet of area. More IT buildings arose in IT parks like Techno Park and Info Park.  The first phase of Cyber Park was also equipped for a complete operation during these 1000 days. The objective is to develop the IT space into 2.6 crore square feet in the coming 2 years and it is hoped to be achieved by the completion of existing IT programmes.

More companies came to the state as IT parks became more interesting owing to the IT policy. The number of new companies arrived in IT parks exceeds 165 in number. The entrance of multinational companies also created a ripple in the IT sector. Nearly 50000 job opportunities, directly or indirectly, were created within the 1000 days.


1000 days: Recovery of 17182 streams

Rejuvenation of streams that had stalled or become contaminated- Haritha Kerala Mission was making history. This intervention involving people’s participation became a major step in recovering the ecology of Kerala. The interventions of Haritha Kerala Mission regarding the conservation and nurturing of water bodies, rejuvenation of lost water bodies and related activities, recharging of wells and rain water harvesting have started showing results.

Water sources like Killiyar, Kolarayaar, Vadakkeppuzha, Chalamkodu canal, Muttam Parappa canal, Kambrayar, Perumthodu, Poonoor River were decontaminated and water flow enabled. Recombination of Meenachilar- Meenanthalayar- Kodurar was made possible and cultivation in 800 hectares of land was resumed here. Cultivation of paddy was resumed in areas of Kollam district where Kottarakara- Pandandivayal canal was revived. Varattar River revival was facilitated.  Masterplan has been prepared for the second phase actions of Adipamba- Varattar restoration project. Second-phase actions began to ensure the stability of revived rivers. Kaanaambuzha- Varattar master plan was prepared and follow-up actions were commenced. Permission was granted for a special scheme in Perumthodu. 8066058 cubic metres of water could be stored through construction of new ponds and restoration of existing ponds.

Revived rivers/canals – 17182 km

Recharged wells – 48936

Reformed ponds – 9889

Local self-government institutions which prepared masterplan for water bodies- 843


1000 days : 1,03,361 title-deeds

Till date, 1, 03,361 title-deeds were distributed in different categories. 63,617 title- deeds/ commodity certificates were released. An order was issued including particular guidelines to make the process of title – deed distribution transparent and devoid of any delay. In addition to the existing 31 land tribunals, 29 special tribunals were formed in different districts including 15 land tribunals and 14 Devaswam tribunals. An order was issued appointing village officers as well to undertake the duties of revenue inspectors including the land inspection related to the settlement of cases in land tribunal. The long- term demand for unconditional title deeds was approved. Amendments were made to the land assignment rules of 1964 and the income limit required for receiving title- deed for the land in possession was taken off. Time limit for exchange of land not in possession was reduced from 25 years to 12 years. Ruled were amended to facilitate taking loans by mortgaging assigned land, that is possession or in non-possession, in all types of banks.

Rules were amended to give ownership of trees that farmers have planted to them, except that of sandalwood, in the land assigned according to 1964 rules. Special order was issued for the release of title deeds in the Moonnu Changala, Pathu Changala areas of Idukki. Through this, demands of over half a century saw a qualitative closure.  Land issues faced by tribals of Perinjaamkutti area for a long time was resolved. An order assigning title deeds for the 158 families who were evicted, was issued. 179 families living in of Cheranalloor, Ernakulam district were allotted title deeds over the time.


8.21 Lakh litres of  Milk Production in Thousand Days

. Reached a record production of 18.21 lakh litre per day within thousand days. Kerala has witnessed a record growth of milk production during the period from 2016-17to 2017-18. The earlier daily production rate of 16.27 lakh litres during the period of 2016-17 acquired an exponential growth to an all-time record of 18.21 lakh litre per day during the period of 2017-18. The collection rate through Milk cooperatives societies during the month of October 2018-19 has crossed 18.60 lakh litres per day. A considerable decline is registered in the amount of milk imported from neighbouring states by Milma regional units during the period. The average import rate of 4 lakh litre per day during the year of 2015-16 has decreased to 2 lakh litres per day during November 2018, marking a clear indication of the rise in milk production by state. Increase in the daily milk yielding capacity of cows. Marking the success of the updated State Breeding policies of Government, the daily milk yielding capacity of cow hybrids in Kerala registered an increase from 8.62 litres per day on average in 2014-15 to 10.22 litres per day in 2017. Various programmes by the Dairy Development Department played important roles in strengthening dairy production. The programmes implemented during the years of 2016-17 to 2017-18 like Samagra Ksheera Vikasana Paddhati ( comprehensive Dairy Development Scheme), Diary Zone Formation scheme  and Ksheera Gramam paddhati (Dairy Village Programme) helped in boosting and sustaining the growth of dairy production and the related economy in the state. Ongoing programmes of 2018-19, like the Kidari Park programme , Kannukutti dathedukkal programme (Calf adoption programme) will ensure further growth in dairy production and consistency of quality breeds in the state.


3,41,293 children enroll in public schools in Kerala as the Left Front Government  completes 1000 days in office !

After a period of  25 years, the number of children enrolled in government schools in Kerala has registered an impressive rise. New students who joined government schools were 1,56,565 & 1,84,728 in 2017 & 2018 respectively. The current increase in enrollment is the result of uncompromising campaigns by the state government to protect public education. The Malaparambu School which was ordered to be closed down by the UDF government and four other schools which were on the verge of closure to protect the  commercial interests of their managements have been taken over by the LDF government as part of  its efforts to protect public education. A massive programme with an allocation of Rs. 2000 crores, to upgrade government schools to international standards, is also underway.

പറഞ്ഞത് നടപ്പാക്കിയ ആയിരം ദിനങ്ങള്‍

” വികസനത്തിലും അടസ്ഥാനസൗകര്യത്തിലും സ്വപ്നം കാണാന്‍ കഴിയാത്ത മുന്നേറ്റമാണ് 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായത്. നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ സര്‍ക്കാരതിന് കൂടെനിന്നു, അപ്പോള്‍ അതിന്റേതായ മാറ്റങ്ങളുണ്ടായി. ഇവിടെയൊന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്ത ഇവിടെ പലതും നടക്കുമെന്ന ബോധ്യത്തിലേക്ക് മാറ്റാന്‍ 1000 ദിനം കൊണ്ട് കഴിഞ്ഞു. ഇത്തരം ഇടപെടലുകള്‍ വിവിധ തലങ്ങളില്‍ വരുന്നുണ്ട്. അതിവേഗതയില്‍ പല കാര്യങ്ങളും നിര്‍വഹിക്കാനാവുന്നുണ്ട്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും ആരോപണം ഉന്നയിക്കാനാവാത്ത വിധം അഴിമതിക്കെതിരായ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പദ്ധതികള്‍ പറഞ്ഞ കാലയളവില്‍ കൃത്യമായി പൂര്‍ത്തിയാക്കാനാവുമെന്ന് 1000 ദിനം കൊണ്ട് കാണിച്ചുകൊടുക്കാനായി. മനോഭാവത്തില്‍ പോസിറ്റീവായ മാറ്റമുണ്ടാക്കാനായതുകൊണ്ട് ഇത്തരം ഒട്ടേറെ ഉദാഹരണങ്ങള്‍ പറയാനുണ്ടായി. ഗെയില്‍ പൈപ്പ് ലൈന്‍ ഉടന്‍ ഉദ്ഘാടനം ചെയ്യാനാവുന്ന പദ്ധതിയാണ്. പ്രളയം വന്നില്ലായിരുന്നെങ്കില്‍ ഇതിനകം ഉദ്ഘാടനം കഴിഞ്ഞേനെ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒട്ടേറെ വീടുകളില്‍ ഗുണം ലഭിക്കും. 30 മുതല്‍ 35 ശതമാനം വരെ ഇന്ധനവില കുറച്ചുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയതോതിലുള്ള ഇത്തരം ഇടപെടലുകള്‍ക്ക് ദേശീയപാത വികസനവും ഉദാഹരണമാണ്. എല്ലാ തടസ്സങ്ങളും മാറിയതിനാല്‍ അധികം വൈകാതെ പണി തുടങ്ങാനാകും. കോവളം-ബേക്കല്‍ ജലപാതയും 2020ല്‍ പൂര്‍ത്തിയാക്കും. ജലപാതയിലൂടെയുള്ള യാത്ര ടൂറിസ്റ്റുകള്‍ക്ക് ഹരം പകരും. 600 കിലോമീറ്ററില്‍ 25 കിലോമീറ്ററോളം ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും വരും. തീരദേശ, മലയോര ഹൈവേകളും വരുന്നുണ്ട്. ഇതിനായി 10,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. കൂടംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള തടസ്സവും മാറി. കൊച്ചി മെട്രോയുടെ വികസനവും വരുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി. ഇതെല്ലാം കാണിക്കുന്നത് നാടിന്റെ പശ്ചാത്തല സൗകര്യത്തിലുണ്ടായ വികസനമാണ്. 1000 ദിനങ്ങള്‍ക്ക് മുമ്പ് ഇത് സ്വപ്നം കാണാന്‍ കഴിയില്ലായിരുന്നു.
വികസനത്തില്‍ നല്ല രീതിയില്‍ ഇക്കാലത്ത് മുന്നേറിയതായാണ് അനുഭവം. കാലങ്ങളായി കഴിയുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് പട്ടയം കൊടുക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനകം 1,03,000 പട്ടയം നല്‍കി. . വികസന മിഷനുകളിലൂടെ സര്‍വതലസ്പര്‍ശിയായ സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനമാണ് നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിച്ച് 3,41,000 കുട്ടികള്‍ കൂടിയത് ചെറിയ കാര്യമല്ല. ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വന്ന മാറ്റവും മുമ്പ് ചിന്തിക്കാന്‍ കഴിയാത്തതാണ്. ഹരിതകേരളം മിഷന്റെ ഭാഗമായി എത്ര ഫലപ്രദമായാണ് തദ്ദേശസ്ഥാപനങ്ങളും നാടാകെയും നദികളുടേയും ജലാശയങ്ങളുടെയും വീണ്ടെടുപ്പിനായി ഇറങ്ങിയത്. വിഷ പച്ചക്കറി ഒഴിവാക്കി പച്ചക്കറി ഉത്പാദനത്തില്‍ നമ്മള്‍ സ്വയംപര്യാപ്തതയിലോട്ട് അടുക്കുകയാണ്. വീടില്ലാത്തവര്‍ക്കയുള്ള ലൈഫ് പദ്ധതിയും വിവിധഘട്ടങ്ങളിലായി മുന്നേറുകയാണ്. നാടാകെ അണിനിരത്തി മാറ്റമുണ്ടാക്കുകയാണ്. ഇത്തരം ഒട്ടേറെ കാര്യങ്ങളാണ് വികസനത്തില്‍ പ്രധാനം. വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഇവിടെ ഒന്നും നടക്കില്ല എന്ന വിചാരമായിരുന്നു. ഇതുമാറ്റിയെടുക്കാന്‍ നിക്ഷേപ സൗഹൃദമാക്കാനുള്ള നിയമം കൊണ്ടുവന്നു. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. അനുമതിക്കായി വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി ശ്വാസംമുട്ടുന്ന അവസ്ഥയില്ല. അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായം ഇനി തുടങ്ങാം. ഇതുകൊണ്ടുതന്നെ വ്യവസായ ഭീമന്‍മാരായ നിസാന്‍, ഫുജിത്സു തുടങ്ങിയവര്‍ കേരളത്തിലേക്ക് കടന്നുവന്നു. ആയിരംദിനം മുമ്പ് ഇതൊന്നും ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും കേരളം ഇന്ത്യയില്‍ മികച്ച നിലയിലാണ്.
നാട് വികസനം ആഗ്രഹിക്കുമ്പോള്‍ വഴിമുടക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകാം. ജനങ്ങളുടെ ഐക്യം ഉണ്ടാകാന്‍ പാടില്ല എന്ന് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നുണ്ടാകാം. കേരളത്തിന്റെയാകെ ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് നാം ലക്ഷ്യമിടുന്നത്. അതിന്റെ ഫലവുമുണ്ടായി. ഗുണഭോക്താക്കളായ ജനങ്ങള്‍ മുഴുവന്‍ അതിന്റെ ഭാഗമായി. ഇത് തകര്‍ത്ത് വിവിധ കമ്പാര്‍ട്ട്‌മെന്റുകളില്‍ ജനങ്ങളെ മാറ്റാനുള്ള ശ്രമം നടക്കില്ല. നമുക്ക് നവോത്ഥാന പാരമ്പര്യത്തില്‍ ഊന്നി വളര്‍ത്തിയെടുത്ത സംസ്‌കാരമുണ്ട്. അതിന്റെ ഭാഗമായി ഒരുമയും ഐക്യവും നിലനിന്നുപോകണമെന്നാണ് മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. മറ്റെല്ലാം തിരച്ചറിയാനും അവജ്ഞയോടെ തള്ളിക്കളയാനും ജനങ്ങള്‍ക്കാകും. നിപ, ഓഖി, പ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ നമ്മള്‍ ഒരുമയോടെ നേരിട്ടു.”

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-02-2019

വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ യോഗം പങ്കുചേര്‍ന്നു.
(more…)

ഗള്‍ഫ് നാടുകളുമായുള്ള ബന്ധം ഊഷ്മളമാക്കി യുഎഇ സന്ദര്‍ശനം

നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൽ പ്രവാസി മലയാളികൾക്കും  മലയാളികൾ കൂടുതലായി  തൊഴിൽ ചെയ്യുന്ന ഗൾഫ് മേഖലയ്ക്കും വലിയ പങ്കാണുള്ളത്. ഗൾഫ് രാജ്യങ്ങളിലെ എല്ലാ തൊഴിൽ മേഖലകളിലും മലയാളികളുടെ സാനിധ്യം സജീവമാണ്.നമ്മുടെ നാടുമായി അറേബ്യൻ നാടുകളും അവിടുത്തെ ഭരണാധികാരികളും നല്ല സൗഹൃദമാണ് പുലർത്തുന്നത്.അതിൽ തന്നെ യു എ ഇ ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ലോകകേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള സന്ദര്‍ശനം സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്നതാണ്. .”യു എ ഇ യിൽ എൺപത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തിൽ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യു എ ഇ യെ ഇഷ്ടപ്പെടുന്നത്.” യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്റെ ഈ ചോദ്യം ആഹ്ളാദമുളവാക്കുന്നതായിരുന്നു. മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് സന്തോഷപൂർവം നൽകിയത്.  കേരളം സന്ദർശിക്കാൻ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു.

കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും അകമഴിഞ്ഞ് സംഭാവനകൾ നല്കാൻ യുഎഇ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്  താല്പര്യപൂർവ്വം ചോദിച്ചറിഞ്ഞ അദ്ദേഹം കേരളവും യുഎഇയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം  പ്രത്യേകം എടുത്തുപറഞ്ഞു. തന്റെ കുടുംബവും കേരളവും തമ്മിൽ സവിശേഷമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി . കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തിൽ നടക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. വളരെ താല്പര്യപൂർവ്വം ഇക്കാര്യങ്ങൾ കേട്ട ഷെയ്ഖ് മൻസൂർ കേരളത്തിന്റെ പുനർനിർമാണ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറാണെന്ന് അറിയിച്ചു.കൃഷി, ആരോഗ്യം, ഊർജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നു പറഞ്ഞ  ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ  കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യു എ ഇ ക്ക് ഉള്ളതെന്നും അറിയിച്ചു. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മത് അൽ ശർഖിയുമായും കൂടിക്കാഴ്ച നടത്തി. കേരളവുമായി തങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ഫുജൈറ ഭരണാധികാരിയും പറഞ്ഞു.

കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുക എന്നതും ഇത്തവണത്തെ യു എ ഇ സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു. പ്രളയത്തെ അതിജീവിച്ച നമ്മുടെ നാടിന്റെ പുനർനിർമ്മാണത്തിന് ഊർജ്ജം പകരുന്നതാണ് നിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കുക എന്നത്.നമ്മുടെ നാടിന്റെ വികസനത്തിനും ,കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനും സഹായിക്കുന്ന കൂടികാഴ്ചകളാണ് നാലു ദിവസത്തെ യു എ ഇ സന്ദർശനത്തിൽ ഉണ്ടായത്.എല്ലായിടത്തു നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.കേരളത്തിന്റെ നിക്ഷേപനിധിയിൽ നിക്ഷേപം നടത്താൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയോട് അഭ്യർത്ഥിച്ചു. അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ്‌ ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്. അര ഡസനോളം നിക്ഷേപ പദ്ധതികൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചു.പെട്രോ കെമിക്കൽ കോംപ്ലക്സ് പാർക്ക്, സ്പൈസ് പാർക്ക്, ഡിഫൻസ് പാർക്ക്, എയറോസ്പേസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ് വിശദീകരിച്ചത്. അഭ്യർത്ഥന അനുഭാവപൂർവം കേട്ട ഷെയ്ഖ്‌ ഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും അധികൃതരെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ പഠിക്കാൻ എത്രയും പെട്ടെന്ന് തന്നെ ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ഷെയ്ഖ്‌ ഹമദ് പറഞ്ഞു.

കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്‌‌സിൽ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ചു.അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറുമായി നടത്തിയ ചർച്ചയിലാണ് സന്നദ്ധത അറിയിച്ചത്. ഇതിനായി ജോയിൻറ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും ധാരണയായി. നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികൾ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുൽത്താൻ ജാബർ പറഞ്ഞു.

ദുബായിൽ മലയാളികൾക്ക് ഒരു സാംസ്കാരിക സംഘടന രൂപീകരിക്കാൻ അധികൃതരുടെ അനുമതി തേടി. ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം അൽ ജൂൽഫാറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. വാക്കാൽ അതിനുള്ള അനുമതി അദ്ദേഹം നൽകി. അബുദാബിയിലെ കേരള സോഷ്യൽ സെന്റർ സോൺ പോലുള്ള ഒരു നിലയമാണ് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി ഉദ്ദേശിക്കുന്ന ഇത് ഉടൻ തന്നെ പ്രാവർത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷ.ദുബായില്‍ നടന്ന ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് മേഖലാ സമാപന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.  പ്രവാസികളുടെ ക്ഷേമത്തിനുതകുന്ന ഒട്ടേറെ നിർദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നുവന്നു. ലോക കേരളസഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികൾ തയ്യാറാക്കിയ നിർദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നിർദേശങ്ങളാണ് ചർച്ച ചെയ്തത്. സമ്മേളനത്തില്‍ ഉയർന്ന നിർദ്ദേശങ്ങൾ മിക്കവയും നടപ്പാക്കാൻ കഴിയുന്നവയാണ്.

ലോക പ്രശസ്തമായ ദുബൈ ജുമൈറയിലെ സ്മാർട് പൊലീസ് സ്റ്റേഷനും സന്ദർശിച്ചു.  ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കൺട്രോൾ റൂമിൽ പരാതികൾ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീർപ്പു കല്പിക്കാനും സ്മാർട്ട് പോലീസ് സ്റ്റേഷൻ മുഖേന സാധിക്കുമെന്നതാണ് പ്രത്യേകത. സ്റ്റേഷന്റെ പ്രവർത്തനം മാതൃകാപരമാണ്. .യുഎഇയിലെ താമസക്കാർക്ക് മാത്രമല്ല, ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് പരാതി നൽകാനും ഇവിടെ സംവിധാനമുണ്ട്. ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ്. മേജർ ജനറൽ അബ്ദുള്ള ഖലിഫ ഒബൈദ് അൽ മാരിയുടെ ക്ഷണപ്രകാരമായിരുന്നു സ്മാർട്ട് പോലീസ് സ്റ്റേഷൻ സന്ദർശനം. പൊതുവിൽ ഇത്തവണത്തെ യു എ ഇ സന്ദർശനം കേരളത്തിനും പ്രവാസികൾക്കും ഗുണകരമാകുന്ന ഒട്ടേറെ കാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതായി എന്നത് സന്തോഷം പകരുന്നതാണ്.

/ In Achievements / By CM Kerala / Comments Off on ഗള്‍ഫ് നാടുകളുമായുള്ള ബന്ധം ഊഷ്മളമാക്കി യുഎഇ സന്ദര്‍ശനം