Category: Featured Articles

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യം

കേരളത്തിന്‍റെ പുരോഗതിക്കുവേണ്ടിയുളള പദ്ധതികളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങളോടും നിക്ഷേപകരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഖരമാലിന്യസംസ്കരണം, നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം എന്നി മേഖലകളില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍റ് ഇന്നവേഷന്‍ പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ വിനോദനഞ്ചാര മേഖലയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ വലിയ വിപണിയാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് കേരളത്തിലേക്കുളള നിക്ഷേപവും വര്‍ധിച്ചിട്ടുണ്ട്. (more…)

കുട്ടികളുടെ അവകാശ സംരക്ഷണത്തിലൂടെ നാടിന്റെ ഭാവി സംരക്ഷിക്കപ്പെടും

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കാനും അവയുടെ കാരിയര്‍മാരാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണം. അവകാശങ്ങള്‍ ലംഘിച്ച് ബാലസമൂഹത്തെ പുറംതള്ളിയാല്‍ വളരുന്നത് ക്രിമിനലുകളാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ശിശുദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

രാജ്യാന്തര ഫ്രീ സോഫ്റ്റ് വെയര്‍ സമ്മേളനത്തിന്റെ ലോഗോ, വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

വിവരസാങ്കേതിക വകുപ്പിനു കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്ട്‌വെയറി (ഇക്‌ഫോസ്)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹം മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഫ്രീ സോഫ്ട്‌വെയര്‍ സമ്മേളനം ഡിസംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.

സ്വതന്ത്ര 2017 എന്ന പേരില്‍ നടക്കുന്ന ആറാമത് ഫ്രീ സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍, ഫ്രീ ഹാര്‍ഡ്‌വെയര്‍ എന്നിവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇരുപത്തിയഞ്ചിലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. ഫ്രീ സോഫ്റ്റ്‌വെയറിനുളള പിന്തുണ ശക്തമാക്കാനും ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തെ കേരളത്തിന്റെ പ്രമാണിത്തം ഉറപ്പിക്കാനും സ്വതന്ത്ര 2017 ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. (more…)

വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കും

സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ തന്നെ വലിയതോതില്‍ മുന്നോട്ടിറങ്ങുന്നു. തീര്‍ത്തും ഇല്ലാതായ വരട്ടയാര്‍ സംരക്ഷിക്കുന്നതിന് നാട്ടുകാര്‍ തന്നെ മുന്നോട്ടിറങ്ങി. ചെലവ് വന്ന ഒരു ലക്ഷം രൂപയും നാട്ടുകാര്‍ തന്നെ ശേഖരിച്ച് ചെലവഴിക്കുകയായിരുന്നു. വരട്ടയാര്‍ പൂര്‍ണമായും പുനര്‍ജനിച്ച അവസ്ഥയുണ്ടായി. ഇത്തരം നല്ല ഇടപെടലുകള്‍ പലയിടത്തും കാണാന്‍ കഴിയുന്നു. ഈ സാഹചര്യത്തിലാണ് വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. (more…)

സൈപ്രസ് ഹൈകമ്മീഷണര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

സൈപ്രസ് ഹൈകമ്മീഷണര്‍ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഇന്നലെ (19/11/2017) ഉച്ചയ്ക്ക് 12 നാണ് മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഹൈകമ്മീഷണര്‍ ചര്‍ച്ച നടത്തിയത്. പാരമ്പര്യേതര ഊര്‍ജ്ജം, ആയൂര്‍വേദം, ആരോഗ്യ സംരക്ഷണം, തുറമുഖ പരിപാലനം തുടങ്ങിയ മേഖലകളില്‍ സൈപ്രസും കേരളവുമായുള്ള സഹകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാമെന്ന് ചര്‍ച്ചയില്‍ ഹൈകമ്മീഷണര്‍ ഉറപ്പുനല്‍കി. സൈപ്രസിന്റെ സ്‌നേഹോപഹാരം ഹൈകമ്മീഷണര്‍ മഖ്യമന്ത്രിക്ക് കൈമാറി. കേരളത്തിന്റെ തനത് സുഗന്ധദ്രവ്യങ്ങള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തിലും സന്നിഹിതനായിരുന്നു.

മികച്ച ഭരണം: കേരളത്തിനുള്ള ദേശീയ പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി

ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പി്ണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്ന് ബഹുമതി ഏറ്റുവാങ്ങി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇ സേവനങ്ങള്‍, ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍, നാലുലക്ഷത്തില്‍പരം ആളുകള്‍ക്ക് വീട്, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവയാണു കേരളത്തിനു ബഹുമതിക്ക് വഴിയൊരുക്കിയ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. മൊത്തത്തിലുളള പ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശിനാണ് ബിഗ്സ്റ്റേറ്റ് പുരസ്‌കാരം. (more…)

കേരളം സമഭാവനയുടെ പുതുയുഗത്തിലേക്ക്

വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രഥമ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം കഴിവുകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. പൊതുസേവനങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തും. വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   15/11/2017

1. ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപെട്ടവര്‍ക്ക് സംവരണം
കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഹിന്ദുക്കളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് നിയമനം ഇല്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുളളത്. (more…)

ശിശു സൗഹൃദ സ്‌റ്റേഷനുകള്‍ പോലീസിലെ മാറ്റത്തിന്റെ ഭാഗം

ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍ക്ക് തുടക്കമായി

പോലീസിന്റെ മുഖത്തിന് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ ഭാഗമാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മാതൃകയായി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ക്ക് തുടക്കമായതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഏതൊരു മുഖത്തിലാണോ ജനങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടത് ആ മുഖം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണിതെല്ലാം. പോലീസ് സ്‌റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസില്‍ ഉണ്ടാകുന്ന വികാരം മാറ്റാന്‍ ഇതിലൂടെ കഴിയും. (more…)