Category: Cabinet Decisions

മന്ത്രിസഭാ തീരുമാനങ്ങള്‍   14/03/2018

1. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കും
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും. വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ആഘോഷത്തിന്‍റെ ചുമതല നല്‍കാനും തീരുമാനിച്ചു.

2. ഭക്ഷ്യഭദ്രത നിയമാവലി അംഗീകരിച്ചു
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍റെ രൂപീകരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   07/03/2018

1. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ മുപ്പത്തിരണ്ട് ഏക്കര്‍ ഭൂമി നാല്പത് വര്‍ഷമായി കൈവശം വെച്ച് താമസിച്ചുവരുന്ന കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ 101 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.

2. ചിമ്മിനി ഡാമിന്റെ നിര്‍മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് പുനഃരധിവാസത്തിന് 7.5 ഏക്കര്‍ ഭൂമി നെഗോഷ്യബിള്‍ പര്‍ചേസ് പ്രകാരം വാങ്ങുന്നതിന് തൃശ്ശൂര്‍ ജില്ലാ കളക്റ്റര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

3. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിജ്ഞാന മുദ്രണം പ്രസ്സിലെയും ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   27/02/2018

1. പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ സമ്പൂര്‍ണപാര്‍പ്പിടപദ്ധതിയില്‍ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലെ നിരക്ക് ഉയര്‍ത്തിയത്.

നിലവില്‍ പി.എം.എ.വൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും അമ്പതിനായിരം രൂപ സംസ്ഥാനവിഹിതവും അമ്പതിനായിരം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാനവിഹിതം അമ്പതിനായിരം രൂപയും എന്നതില്‍ മാറ്റമില്ല. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   20/02/2018

  1. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.
  1. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ. ബി. ഇക്‍ബാല്‍ ചെയര്‍മാനായി രൂപീകരിച്ച പതിനേഴംഗ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ടിന്റെയടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യനയം മന്ത്രിസഭ അംഗീകരിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍   14/02/2018

1. ബസ് ചാര്‍ജ് വര്‍ദ്ധന മാര്‍ച്ച് ഒന്ന് മുതല്‍
സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആര്‍.റ്റി.സിയുടെയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്പെയര്‍പാര്‍ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   07/02/2018

1. വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കര്‍ ചാരിറ്റി കോളനിയില്‍ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കളക്റ്റര്‍ അടിയന്തരസഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക് പുറമേയാണിത്.

2. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയതായി 100 അനധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   31/01/2018

1. സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ കോഡൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വില്ലേജില്‍ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്പാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ടെക്നോപാര്‍ക്‍ എന്നീ പദ്ധതികള്‍ക്കാണ് 2017ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പത്താം വകുപ്പ് പ്രകാരം നെല്‍വയല്‍ തരം മാറ്റുന്നതിന് ഇളവ് നല്‍കുന്നത്. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികള്‍ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം 20.2 ആറില്‍ കൂടുതലാണെങ്കില്‍ അതിന്റെ പത്ത് ശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കേണ്ടതാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   24/01/2018

നിയമനങ്ങള്‍; മാറ്റങ്ങള്‍

1. ജലനിധി എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ എ.ആര്‍. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്സിക്യൂട്ടീവ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.

2. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന സഞ്ജീവ് കൗശികിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സി.എം.ഡിയായി നിയമിക്കാന്‍ തീരൂമാനിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡിയുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

3. കെ.എസ്.ഇ.ബി സി.എം.ഡി. ഡോ. കെ. ഇളങ്കോവനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   16/01/2018

ജനുവരി 26ന് റിപ്പബ്ലിക്‍ ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം : പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : അഡ്വ. മാത്യു റ്റി. തോമസ് (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   11/01/2018

1. വി.ജെ മാത്യു മാരിറ്റൈം ബോര്‍ഡ് ചെയര്‍മാന്‍
സംസ്ഥാനത്തെ ചെറകിടതുറമുഖങ്ങളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി രൂപീകരിച്ച കേരള മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി.ജെ. മാത്യുവിനെ (കൊച്ചി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിറ്റൈം അസോസിയേഷന്റെ കോ-പ്രസിഡന്റുമാണ് വി.ജെ മാത്യു. ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പ്രകാശ് അയ്യര്‍ (കൊച്ചി), അഡ്വ. എം.പി. ഷിബു (ചേര്‍ത്തല), അഡ്വ. എം.കെ. ഉത്തമന്‍ (ആലപ്പുഴ), അഡ്വ. വി. മണിലാല്‍ (കൊല്ലം) എന്നിവരെ നിയമിക്കാനും തീരുമാനിച്ചു. (more…)