Category: Cabinet Decisions

മന്ത്രിസഭാ തീരുമാനങ്ങള്‍ 14/06/2017

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍.

കേരളാ ചരക്കുസേവന നികുതി ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍ 2016 ഓഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസ്സാക്കിയിരുന്നു. കേരളത്തിലും ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 08/06/2017

1. കേരളാ പൗള്‍ട്രി വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

2. കേരളാ ലളിതകലാ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും.

3. ഫിഷറീസ് വകുപ്പിനു കീഴിലുളള അഡാക്ക് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും

4. സംസ്ഥാന ലൈഫ് മിഷന് സാങ്കേതിക സഹായം നല്‍കുന്നതിനുളള ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടി-യെയും തിരുവനന്തപുരം സി.ഇ.ടി-യെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 31/05/2017

1. കേരള മുനിസിപ്പാലിറ്റീസ് ആക്റ്റും കേരളാ പഞ്ചായത്ത് രാജ് ആക്റ്റും ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ ഒരേതരത്തില്‍ അബ്കാരിനയം നടപ്പാക്കുന്നതിനും നിലവിലുളള ലൈസന്‍സികളും പുതിയ അപേക്ഷകരും തമ്മിലുളള വിവേചനം അവസാനിപ്പിക്കുന്നതിനും മുനിസിപ്പാലിറ്റി ആക്റ്റിലെ 447-ാം വകുപ്പും പഞ്ചായത്ത് രാജ് ആക്റ്റിലെ 232-ാം വകുപ്പുമാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതി ഓര്‍ഡിനന്‍സായി നടപ്പാക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2. പുരാരേഖാ വകുപ്പില്‍ മൂന്ന് ഹെഡ്ക്ലാര്‍ക്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

3. മത്സ്യബന്ധന തുറമുഖവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസിന് നിലവിലുള്ള ചുതമലകള്‍ക്കു പുറമെ വനം-വന്യജീവി വകുപ്പിന്‍റെ അധിക ചുമതലയും നികുതി (എക്സൈസ്) വകുപ്പിന്റെ ചുമതലയും നല്‍കി.

4. രാജു നാരായണസ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 24/05/2017

1. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയെയും കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റി. ഇരുവര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല.

2. പുതിയ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി ടിക്കാറാം മീണയെ നിയമിക്കാന്‍ തീരുമാനിച്ചു. കാര്‍ഷികോല്പാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

3. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

4. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 17/05/2017

1. നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും ഏറ്റിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചു.

2. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി ഏറ്റിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

3. സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റെജിസ്റ്റ്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 10/05/2017

ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതില്‍ 340 തസ്തികകള്‍ രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സിന്‍റേതാണ്. കൂടാതെ അസിസ്റ്റന്‍റ് സര്‍ജന്‍, രണ്ടാം ഗ്രേഡ് ലാബ് ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ 170 വീതം തസ്തികകള്‍ വരും.

ആലപ്പുഴ ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ വര്‍ക്കര്‍ തസ്തികയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കോട്ടയത്തെ കാലാവസ്ഥാവ്യതിയാന കേന്ദ്രത്തില്‍ 12 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

തൃശ്ശൂര്‍ നഗരസഭയുടെ വൈദ്യുതി വിഭാഗത്തിലെ വര്‍ക്ക്മെന്‍, ഓഫീസര്‍ വിഭാഗങ്ങളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 03/05/2017

തോട്ടണ്ടി ഇറക്കുമതിക്ക് പ്രത്യേക കമ്പനി

വിദേശത്തുനിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും പ്രത്യേക കമ്പനി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ആവശ്യമെങ്കില്‍ കശുവണ്ടി പരിപ്പ് വിപണനത്തിലും കമ്പനിക്ക് ഏര്‍പ്പെടാം.

മൂന്നുലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി മേഖല തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. കേരളത്തിലെ ഫാക്റ്ററികള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ ആറ് ലക്ഷം ടണ്‍ തോട്ടണ്ടി വേണം. എന്നാല്‍ കേരളത്തിലെ ഉല്പാദനം 80000 ടണ്‍ മാത്രമാണ്. ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സും റ്റെണ്ടര്‍ വിളിച്ച് ഇടനിലക്കാര്‍ വഴിയാണ് കശുവണ്ടി വാങ്ങുന്നത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 26/04/2017

ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു; മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും രെജിസ്റ്റ്രേഷന്‍ നമ്പര്‍

സര്‍ക്കാര്‍ തലത്തില്‍ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ കൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോള്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് രെജിസ്റ്റ്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണ് നല്‍കുന്നത്. ആംബുലന്‍സ്, ഫയര്‍, പൊലീസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്

കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക്‍ (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്‍, കുറ്റിപ്പുറം വ്യവസായ പാര്‍ക്‍, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്‍, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്‍, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്‍ എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 20/04/2017

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും.

ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.

മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 11/04/2017

നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

പട്ടികജാതി വികസനവകുപ്പ് ഡയറക്റ്റര്‍ അലി അസ്ഗര്‍ പാഷയ്ക്ക് സിവില്‍ സപ്ലൈസ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കി.

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം.

സബ്ബ് കലക്റ്റര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ നിശ്ചയിച്ചു
സബ്കലക്റ്റര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ നിശ്ചയിച്ചു. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ (എസ്.സി.എസ്.പി.)/റ്റ്രൈബല്‍ സബ്‌പ്ലാന്‍ (റ്റി.എസ്.പി) എന്നീ പദ്ധതികളുടെ ആസൂത്രണവും മേല്‍നോട്ടവും, എസ്.സി.എസ്.പി/റ്റി.എസ്.പി എന്നിവയ്ക്ക് കീഴിലുള്ള ബൃഹദ് പദ്ധതികളുടെ നിര്‍വ്വഹണം, ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട് (എന്‍.എഫ്.എസ്.എ) നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം എന്നിവ ഇവരുടെ ചുമതലയില്‍പ്പെടും. (more…)