Category: Media Update

മുഖ്യമന്ത്രി അനുശോചിച്ചു

ഡോ. എം ബാലമുരളീകൃഷ്ണയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

സമകാലിക കര്‍ണാടക സംഗീതത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ഡോ. എം ബാലമുരളീകൃഷ്ണ. ശിഷ്യപരമ്പരകളാലും ആലാപന മാധുരിയാലും നിരന്തരമായ നവീകരണ ശ്രമങ്ങളാലും ധന്യനായ സംഗീതകുലപതിയാണ് അദ്ദേഹം.
ആന്ധ്രപ്രദേശില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും ഇന്ത്യയ്ക്കു പുറത്തേക്കും അദ്ദേഹത്തിന്‍റെ സംഗീതവ്യക്തിത്വം വളര്‍ന്നു. ലോകരംഗത്തു തന്നെ അദ്ദേഹം ശ്രദ്ധേയനായി. ഹിന്ദുസ്ഥാനി-കര്‍ണാടക ജുഗല്‍ബന്ധികള്‍ കൊണ്ടും ലോകസംഗീതജ്ഞരില്‍ പലരുമായുള്ള വേദി പങ്കിടല്‍കൊണ്ടും ദേശീയ സാര്‍വദേശീയ രംഗങ്ങളില്‍ ശ്രദ്ധേയനായി. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

എം.ജി.കെ മേനോന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞനുമായ എം.ജി.കെ മേനോന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് എം.ജി.കെ മേനോന്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കോസ്മോ കിരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എം.ജി.കെ മേനോന്‍റെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും

കണ്ണൂര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്താനും ധാരണയായി. അക്രമം ഒഴിവാക്കാന്‍ സഹകരണം വാഗ്ദാനം ചെയ്യുന്ന ക്രിയാത്മക നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ സംഘര്‍ഷങ്ങളുണ്ടായാല്‍ അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും. നിഷ്പക്ഷമായ നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ശക്തമാക്കാന്‍ പോലീസിനോട് ആവശ്യപ്പെടും. ആയുധങ്ങളും (more…)

ഹരിതകേരളം മിഷന്‍ ജനകീയ മുന്നേറ്റമാവണം

കടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയെന്ന പ്രത്യേകത നമുക്ക് നഷ്ടപ്പെടുകയാണ്. ശരാശരി 30-32 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 40 ഡിഗ്രി വരെയാവുന്ന അവസ്ഥയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും നാടിന്റെ പ്രധാന ദൗത്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രവും ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കാലാവസ്ഥാവ്യതിയാനം കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല (more…)

‘വിമുക്തി’ ലഹരി വര്‍ജന മിഷന് തുടക്കമായി

ലഹരി മാഫിയക്കെതിരെ നാടും ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘വിമുക്തി’ ലഹരി വര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകള്‍ ലക്ഷ്യമിടുന്നത് പ്രധാനമായും കുട്ടികളെയാണ്. ഭാവി വാഗ്ദാനങ്ങളെ നശിപ്പിക്കലാണ് അവരുടെ ലക്ഷ്യം. നമ്മുടെ സംസ്ഥാനത്തിലെ നല്ല പ്രതികരണശേഷിയുള്ള അവസ്ഥ ഇല്ലാതാക്കാന്‍ യുവതലമുറയെ ചെറുപ്രായത്തില്‍തന്നെ പിടികൂടാനായി വലിയതോതില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ദുശ്ശീലങ്ങള്‍ പുതിയ തലമുറയ്ക്കിടയില്‍ കൂടിയിട്ടുണ്ട്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 17/11/2016

ഷൂട്ടിംഗ് താരമായ സിദ്ധാര്‍ത്ഥ് ബാബുവിന് കായിക ഉപകരണങ്ങള്‍ വാങ്ങാനും അന്താരാഷ്ട്ര പരിശീലനത്തിനുമായി 8.94 ലക്ഷം രൂപ കായിക വികസന നിധിയില്‍ നിന്നും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എറണാകുളം സര്‍ക്കാര്‍ ലോ കോളേജില്‍ വനിതാ ഹോസ്റ്റലില്‍ ഒരു മേട്രന്‍ തസ്തിക സൃഷ്ടിക്കും.

കൊല്ലം ടി.കെ.എം. കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ഒരു അദ്ധ്യാപക തസ്തിക സൃഷ്ടിക്കും.

വയനാട് ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡറായി ജോസഫ് മാത്യു (കല്‍പ്പറ്റ)നെ നിയമിക്കാന്‍ തീരുമാനിച്ചു. (more…)

തോട്ടം മേഖലയിലെ കൂലി ജില്ലാ കളക്ടര്‍മാര്‍ വഴി നല്‍കാന്‍ സംവിധാനമൊരുക്കും

ശമ്പളത്തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കണം * ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ പരിഗണനയില്‍ * തീര്‍ഥാടകര്‍ക്കായി കൂടുതല്‍ എ.ടി.എം സൗകര്യമൊരുക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കൂലിയായി നല്‍കേണ്ട തുക ജില്ലാ കളക്ടര്‍ വഴി വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തോട്ടം മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍ക്ക് തുക കൈമാറും. തുടര്‍ന്ന് കളക്ടര്‍ മുഖേന തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ സജ്ജീകരണമൊരുക്കും. നോട്ടുപിന്‍വലിക്കലിന് ശേഷമുള്ള സ്ഥിതിഗതികള്‍ റിസര്‍വ് ബാങ്കിന്റെയും മറ്റു ബാങ്കുകളുടേയും മേധാവികളുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. (more…)

ബീക്കണ്‍ സംവിധാനം

കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ബീപ്പില്‍ സഹായം. കേരളത്തിലെ ഫിഷറീസ് വകുപ്പാണ് ഐ.എസ്.ആര്‍.ഒ യുടെ സാങ്കേതിക സഹായത്തോടെ മീന്‍പിടുത്ത വള്ളങ്ങളില്‍ ഉപയോഗിക്കാവുന്ന ബീക്കണുകളുമായി മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഡല്‍ഹിയിലെ പ്രഗതിമൈതാനില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളപവലിയന്‍ തീംഏരിയയില്‍ ഫിഷറീസ് വകുപ്പിന്‍റെതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ബീക്കണിലെ അപായ ബട്ടണമര്‍ത്തിയാല്‍ സന്ദേശം ഉപഗ്രഹത്തിലൂടെ ചെന്നെയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കും. ഇവിടെ നിന്ന് ബന്ധപ്പെട്ട കോസ്റ്റ് ഗാര്‍ഡ് പോലീസ് സ്റ്റേഷനുകളിലേക്ക് തുടര്‍ സന്ദേശമെത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനാവും. ജി.പി.എസ് സാങ്കേതിക വിദ്യയുടെ പിന്തുണയുള്ളതിനാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ സ്ഥാനം കൃത്യമായി അറിയാനും സാധിക്കും. അപായ ബട്ടണ്‍ അമര്‍ത്താനാവാത്ത സാഹചര്യത്തില്‍ കടല്‍ വെള്ളം തൊടുമ്പോള്‍ (more…)

കറന്‍സി നിയന്ത്രണം : അടിയന്തര നടപടിയുണ്ടാകണം

സംസ്ഥാനത്ത് 1000, 500 രൂപ കറന്‍സി നോട്ടുകള്‍ നിരോധിച്ചതു മൂലം സംജാതമായ ഗുരുതരാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍റെ ഉദ്ഘാനം പ്രഗതിമൈതാനിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തډാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ശബരിമലയില്‍ ബാങ്കുകളുടെ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കുക, പ്രാദേശിക സഹകരണ ബാങ്കുകള്‍ വഴി പണം കൈമാറാനുള്ള സൗകര്യം ഒരുക്കുക. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അതുവഴി ആവശ്യമായ പണം കൈമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. (more…)

സര്‍ക്കാര്‍ ബില്ലുകള്‍ പിഴ കൂടാതെ നവംബര്‍ 30 വരെ അടയ്ക്കാം

വൈദ്യുതി ബില്‍, വിവിധ വിദ്യാഭ്യാസ ഫീസുകള്‍, വെളളക്കരം, തദ്ദേശസ്ഥാപനങ്ങളിലേക്കുളള വിവിധ ബില്ലുകള്‍ തുടങ്ങിയവ ഈ മാസം 30 വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടും മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. മോട്ടാര്‍ വാഹന വകുപ്പിനും ഇത് ബാധകമാണ്. എന്നാല്‍ വാറ്റ്, എക്‌സൈസ് ഫീസുകള്‍ക്ക് ഇത് ബാധകമാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 500, 1000 രൂപാ (more…)