Category: Press Release

Press Release : 04-10-2019

പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും – മുഖ്യമന്ത്രി

പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോര്‍ക്കയുടെ പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസിൽ യാത്രാക്കൂലിയുടെ 7 ശതമാനം ഇളവ് ലഭിക്കും. ഇത് കൂടുതൽ വിമാന കമ്പനികളിൽ നിന്ന് നേടിയെടുക്കുവാന്‍ ശ്രമിക്കും. ദുബായ് ഇന്ത്യന്‍ അക്കാദമി സ്കൂളിൽ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വിശേഷാവസരങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ആ ഘട്ടങ്ങളിൽ കൂടുതള്‍ വിമാനങ്ങള്‍ ആ സെക്റ്ററി അനുവദിക്കാമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിട്ടുണ്ട്. മുന്‍കൂട്ടി തന്നെ വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിച്ച് ബുക്കു ചെയ്യാന്‍ അവസരം തരുമെന്നാണ് ഉറപ്പ് ലഭിച്ചത്.


പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. അതിവിദഗ്ധരായ മലയാളികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ വിജ്ഞാനം നാടിന് ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ലോക കേരള സഭ രൂപം കൊണ്ടത്. അതിന്‍റെ സബ് കമ്മിറ്റി നിര്‍ദേശമായാണ് സംസ്ഥാന വികസനത്തിനുതകുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഒരു കമ്പനി രൂപീകരിക്കുകയും അതിൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയുമെന്നത്. ഇതിന്‍റെ ഭാഗമായാണ് ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന നിക്ഷേപ സമാഹരണ കമ്പനി രൂപീകരിച്ചത്.


സുരക്ഷിതമായ സമ്പാദ്യം പ്രവാസികള്‍ക്ക് ഉറപ്പുവരുത്താനും നാടിന്‍റെ വികസനത്തിനും കേരള പ്രവാസി ചിട്ടി വഴി സാധിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്സിന്‍റെ കീഴിൽ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് തിരുച്ചുവരുമ്പോള്‍ ശാരീരിക-സാമ്പത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1718 ഗുണഭോക്താക്കള്‍ക്ക് പത്തു കോടിയിലേറെയും വിതരണം ചെയ്തു.


റിക്രൂട്ട്മെന്‍റ് നിയമപരവും സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് നോര്‍ക്ക് റൂട്ട്സ് ആസ്ഥാനത്ത് ഒരു റിക്രൂട്ട്മെന്‍റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് നോര്‍ക്ക് റൂട്ട്സ്.


തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നൽകി അംഗീകൃത തൊഴിലാളിയാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരിശീലനത്തിന്‍റെ ഭാഗമായ ജോലിയിലേക്ക് പോകാനുള്ള അവസരം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസുകളിൽ സൗകര്യമൊരുക്കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരപ്പെടുത്തിയ കേരളത്തിലെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്.


കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം ലഘൂകരിക്കാനാണ് പ്രവാസി ഐ.ഡി. കാര്‍ഡ് വിതരണം ചെയ്യുന്നത്. മള്‍ട്ടിപര്‍പ്പസ് ഫോട്ടോ ഐഡി കാര്‍ഡുള്ള ഏതു പ്രവാസി മലയാളിക്കും നോര്‍ക്ക റൂട്ട്സ് വഴി ആവശ്യമായ സേവനം എളുപ്പം ലഭ്യമാകും. നാലു ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഐഡി കാര്‍ഡ് കൈപ്പറ്റി. പേഴ്സണൽ ആക്സിഡന്‍റ് കവറേജായി രണ്ടു ലക്ഷം രൂപ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രവാസ ജീവിതത്തിനിടെ നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ട്.


എംബസികളിൽ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടൽ കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുത ഗ്ലോബ കോണ്ടാക്റ്റ് സെന്‍റര്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, പരാതികള്‍ എന്നിവ പറയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താം. ഫോണ്‍, ഇ-മെയിൽ , എസ്.എം.എസ്, ലൈവ് ചാറ്റ് മുഖേനയും സെന്‍ററി ബന്ധപ്പെടാം.


പ്രവാസി സഹോദരിമാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ എന്‍.ആര്‍.ഐ. സെൽ നോര്‍ക്കാ റൂട്ട്സി ആരംഭിച്ചു. സാങ്കേതികവിദ്യാ മാറ്റത്തിനനുസരിച്ച് ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡിസംബറിൽ കൊച്ചിയിൽ ഇന്‍റര്‍നാഷണ എംപ്ലോയര്‍ കോണ്‍ഫറന്‍സ് നടത്തും.


അസുഖബാധിതരെയും മരണമടഞ്ഞവരെയും വീടുകളിൽ എത്തിക്കാന്‍ ഐ.എം.എയുമായി ചേര്‍ന്ന് ആരംഭിച്ച ആംബുലന്‍സ് സര്‍വ്വീസ് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ 500 രൂപയിൽ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള കരുതലിന്‍റെ ഭാഗമാണ്.


പ്രവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത.് ഏതു പ്രശ്നത്തിലും ഏതു സമയവും സര്‍ക്കാരിനെ ബന്ധപ്പെടാന്‍ അറച്ചു നിൽ ക്കേണ്ടതില്ല. അതിന് ആവശ്യമായ നടപടികള്‍ ഉറപ്പു നൽകുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു.


സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആര്‍.പി. മുരളി, എന്‍.കെ. കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Press Release : 01-10-2019

നീം നിക്ഷേപ സംഗമം ഒക്ടോബര്‍ 4 ന് ദുബായിൽ :
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവൽക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ നേതൃത്വ ത്തിൽ നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നോണ്‍ കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരെ ക്ഷണിച്ചിട്ടുണ്ട്.


ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരിൽ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മീറ്റിന് മുന്നോടി യായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തിലെ പുതിയ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തു ന്നതിന് പ്രിപ്പറേറ്ററി മീറ്റിംഗ് നടത്തി. അതിലെ ചര്‍ച്ചയുടെ അടിസ്ഥാന ത്തിൽ , ചട്ടക്കൂടിന് മുന്‍ഗണന ന കി സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന (നീം)  നിക്ഷേപകര്‍ക്ക് മുമ്പിൽ അവതരിപ്പിക്കും.


പ്രവാസി കേരളീയരുടെ അറിവും അനുഭവവും സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉതകുമെന്നാണ് കേരള സര്‍ക്കാര്‍ വിശ്വസിക്കുന്നത്. 2018 ജനുവരി 12, 13 തിയതികളിൽ നടന്ന പ്രഥമ ലോക കേരളസഭാ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ യോഗങ്ങള്‍ നടത്തു കയും 48 ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്തു. പ്രസ്തുത ശുപാര്‍ശകളിൽ നിന്ന് പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ ലോക കേരളസഭ സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തു. ഇതിൽ പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരി ക്കുകയെന്നത്. ടൂറിസം, എയര്‍പോര്‍ട്, എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മരുന്നുകള്‍/മെഡിക്കൽ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളി നിക്ഷേപത്തിനായാണ് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ഒരു മാതൃ കമ്പനിയായി രൂപീകരിച്ചത്.

Press Release : 21-09-2019

വ്യവസായ ഇടനാഴി:
നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള കേരളത്തിന്‍റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിൽ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നൽകി.


ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി തൃശ്ശൂര്‍-പാലക്കാട് മേഖലയിൽ 1860 ഏക്ര ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പാലക്കാട്, തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയിലും വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു. ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോറിഡോര്‍തല അതോറിറ്റി രൂപീകരണം, നിക്ഡിറ്റുമായി ഓഹരി കരാര്‍ ഒപ്പിട മുതലായ നടപടികളും വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

Press Release : 17-09-2019

മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമ
വഴി തേടും;

സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് സര്‍വ്വകക്ഷി പിന്തുണ
മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപര
മായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്
സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറി
യിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെ
ടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍
ധാരണയായി.
ഫ്ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീം
കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാ
രത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാ
ക്കി. മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി അന്ത്യ
ശാസനം നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം
വിളിച്ചത്.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍
നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കു


2

ന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക
പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍
മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാ
വസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോ
ടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ
ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി
മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം.
കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി
സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും.
നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഭരണഘട
നാപരമായ ബാധ്യതയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല.
എന്നാല്‍ ഈ കേസില്‍ സവിശേഷമായ ചില പ്രശ്നങ്ങള്‍ കാണാവുന്നതാ
ണ്. നേരത്തെയുള്ള കോടതി വിധികളെല്ലാം ഫ്ളാറ്റുടമകള്‍ക്ക് അനു
കൂലമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് വാങ്ങി താമ
സിച്ചുവരുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന
പ്രശ്നം. ഒരു ഭാഗത്ത് ഭവനരഹിതര്‍ക്ക് വീടുവെച്ചു കൊടുക്കുകയും
മറുഭാഗത്ത് വാസഗൃഹങ്ങള്‍ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം
ഒരു സര്‍ക്കാരിനും സ്വീകരിക്കാനാകില്ല. അനധികൃത നിര്‍മാണം നട
ത്തിയ ഫ്ളാറ്റുടമകള്‍ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവന
രഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാ
ണ്.
ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാ
തക്കളാണ്. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ
തെറ്റ്. നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന
ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന്
പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി
തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍
പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും
ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ്
സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


3

സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കു
മ്പോള്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയി
രുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയി
രുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കു
ള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി
റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകര
മായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീ
പത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള
കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.
വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും
ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശി
ഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടി
ക്കാണിക്കുന്നു.
പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ആശങ്ക സുപ്രീംകോടതിയെ ബോധ്യ
പ്പെടുത്തേണ്ട കടമ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകു
പ്പിനാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍
അടിയന്തരമായി ബന്ധപ്പെട്ടത്.
സുപ്രീംകോടതി വിധി നല്‍കുന്ന ചില പാഠങ്ങള്‍ നാം കണക്കിലെടുക്കേണ്ട
തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ
യുള്ള നിര്‍മാണങ്ങള്‍ക്ക് ഒരു സര്‍ക്കാരിനും പിന്തുണ നല്‍കാനാകില്ല.
അതുകൊണ്ടു തന്നെ നിയമലംഘനം തടയുന്നതിനുള്ള ഇടപെടല്‍
തുടക്കത്തിലേ ഉണ്ടാകേണ്ടതുണ്ട്. നിയമത്തെ മറികടന്നുകൊണ്ട് പ്രവര്‍ത്തി
ക്കുന്നത് അരാജകത്വം സൃഷ്ടിക്കുകയേയുള്ളു. ഇത്തരം കാര്യങ്ങളില്‍
എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.
ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം
രാജേന്ദ്രന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.
രാജീവ്, കെ.വി. തോമസ് (കോണ്‍ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്,
ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), എ.എന്‍. രാധാകൃഷ്ണന്‍ (ബി.
ജെ.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി


4

തോമസ് (ജനതാദള്‍ എസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി ലെനി
നിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് (ജനപ
ക്ഷം), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), എ.എ. അസീസ് (ആര്‍.
എസ്.പി), അഡ്വ. വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍
നായര്‍ (കേരള കോണ്‍ഗ്രസ് ബി) സണ്ണി തോമസ് (ലോക് താന്ത്രിക് ജന
താദള്‍), അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത,
ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്
തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാനുഷിക പ്രശ്നമായി കണക്കിലെടുത്ത് മരട് ഫ്ളാറ്റിലെ താമസ
ക്കാരെ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനധികൃത
നിര്‍മാണം നടത്തിയവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്.
ഇതിന് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണം. തീര
ദേശപരിപാലന നിയമത്തില്‍ വന്ന ഭേദഗതികള്‍ക്ക് മുന്‍കാല പ്രാബല്യം
നല്‍കി ഫ്ളാറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധി
ക്കണമെന്നും അദ്ദേഹം അഭിപ്രാടപ്പെട്ടു.
താമസക്കാരോട് സഹാനുഭൂതി കാണിക്കുമ്പോള്‍ നിര്‍മാതാക്ക
ളോട് ഒരുവിധ ദാക്ഷിണ്യവും പാടില്ലെന്ന് കോടിയേരി ബാലകൃ
ഷ്ണന്‍ പറഞ്ഞു. 400 കുടുംബങ്ങളെ കുടിയിറക്കുക എന്നത് പ്രായോഗിക
മല്ല. കെട്ടിട നിര്‍മാതാക്കള്‍ ഇപ്പോള്‍ ചിത്രത്തിലില്ല. അവര്‍ക്കെതിരെ
സുപ്രീംകോടതി ഒന്നും പറഞ്ഞിട്ടില്ല. തെറ്റു ചെയ്ത ഉദ്യോഗ
സ്ഥരും രക്ഷപ്പെട്ട് നില്‍ക്കുകയാണ്. നിര്‍മാണത്തിന്‍റെ എല്ലാ ഘട്ട
ത്തിലും ഹൈക്കോടതി ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഫ്ളാറ്റിന് നമ്പര്‍ നല്‍കിയതും
വൈദ്യുതി- വെള്ളം കണക്ഷന്‍ നല്‍കിയതും. നിയമലംഘനങ്ങള്‍ക്ക് ഭാവി
യില്‍ അംഗീകാരം കിട്ടും എന്ന ധാരണയിലാണ് ഇത്തരം നിര്‍മാ
ണങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ
ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി
വിജയന്‍ വിലയിരുത്തി.


ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീക
രിച്ചത്. ഇതില്‍ 31,344 കോടി രൂപയുടെ 588 പദ്ധതികള്‍ അടിസ്ഥാ
ന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവി
കസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു.
പൊതുമരാമത്ത് മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ക്ക് – 278
പദ്ധതികള്‍. ചെലവ് 11,936 കോടി രൂപ. വൈദ്യുതി – 5200 കോടി
രൂപ, ജലവിഭവം 4753 കോടി, പൊതുവിദ്യാഭ്യാസം 2037
കോടി, ആരോഗ്യം – 2036 കോടി, ഐടി – 1412 കോടി തുടങ്ങിയ
മേഖലകളിലാണ് കൂടുതല്‍ മുതല്‍ മുടക്ക് വരുന്നത്.
അവലോകന യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്.
സുനില്‍കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. കെ. രാജു,
കെ.ടി. ജലീല്‍ എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും തലവ
ന്മാരും പങ്കെടുത്തു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.
അബ്രഹാം പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു.

കെഎഎല്‍ ഇ-ഓട്ടോ നിര്‍മാണ ഉദ്ഘാടനം ബുധനാഴ്ച

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണവും  ആധുനീകരിച്ച മെഷീന്‍ ഷോപ്പും ബുധനാഴ്ച (ജൂലൈ 10) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബീല്‍സ് അങ്കണത്തിലാണ് പരിപാടി.

വ്യവസായ- കായിക- യുവജനക്ഷേമ മന്ത്രി ഇ.പി.ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സഹകരണ- ദേവസ്വം- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സൈഡ് വീല്‍ സ്കൂട്ടറുകളുടെ വിതരണം നിര്‍വ്വഹിക്കും. കെഎഎല്‍ എം.ഡി എ.ഷാജഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡോ. ശശി തരൂര്‍ എം.പി, എംഎല്‍എമാരായ കെ. ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, എന്നിവര്‍ സംസാരിക്കും. കെഎഎല്‍ ചെയര്‍മാന്‍ കരമന ഹരി സ്വാഗതവും ഡയറക്ടര്‍ സി.സത്യചന്ദ്രന്‍ നന്ദിയും പറയും. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്‍. ഹീബ, കൗണ്‍സിലര്‍ എസ്.എസ്. ജയകുമാര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇ. ഇളങ്കോവന്‍, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ.രവിരാമന്‍, കെഎഎല്‍ ഡയറക്ടര്‍ പ്രദീപ് ദിവാകരന്‍, റിയാബ് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, കെഎഎല്‍ എംപ്ലോയീസ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍.എസ്.ദിലീപ്, കെഎഎല്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ശ്രീകണ്ഠന്‍ നായര്‍, കെഎഎല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ജി.മാഹീന്‍ അബൂബേക്കര്‍, സ്പാറ്റോ ജനറല്‍ സെക്രട്ടറി ഡോ.ഗോപകുമാര്‍, കെഎഎല്‍ വര്‍ക്കേഴ്സ് ഫ്രണ്ട് പ്രസിഡന്റ് അഡ്വ.എസ്.കെ.അശോക് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി വൈകിട്ട് നാലു മുതല്‍ ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും ഇതിനൊത്ത് സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസുകളും ഇവിടെത്തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (എആര്‍എഐ)  സര്‍ട്ടിഫിക്കേഷന്‍ കെഎഎല്ലിന് ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടമായി പ്രതിവര്‍ഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കും. വൈകാതെ വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങും. കിലോമീറ്ററിന് 50 പൈസ മാത്രമായിരിക്കും ഇലക്ട്രിക് ഓട്ടോയുടെ പ്രവര്‍ത്തനച്ചെലവ്. അറ്റകുറ്റപ്പണികളും താരതമ്യേന കുറവായിരിക്കും. വിദേശ കമ്പനിയായ ഹെസ്സിന്റെ സാങ്കേതിക സഹായത്തോടെയും കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെയും ഒന്‍പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിര്‍മാണ രംഗത്തേക്കും കേരള ഓട്ടോമൊബീല്‍സ് കടക്കും.

അഭിനന്ദന്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു

എയര്‍ഫോഴ്സ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. അഭിനന്ദന്‍ പ്രകടിപ്പിച്ച നിശ്ചയ ദാര്‍ഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തി സമാധാനത്തിന്റെ സന്ദേശം നല്‍കിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് 28-02-2019

തിരുവനന്തപുരം വിമാനത്താവളം:
പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കുന്നതിനും കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്‍റെ ചുമതല നല്‍കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും താല്പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 03-10-2018

പ്രളയം നാശം വിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വലിയ തോതിലുള്ള വിഭവസമാഹരണത്തിനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ വ്യക്തമാക്കിയതുപോലെ തകര്‍ന്ന കേരളത്തെ അതേപടി പുനഃസ്ഥാപിക്കുകയല്ല, പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിന് ഭീമമായ ചെലവ് വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (more…)

വയോജന ദിനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം

ലോകവൃദ്ധദിനത്തില്‍ തൃശ്ശൂരില്‍ നിന്നെത്തിയ വയോജനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ച പുത്തന്‍ അനുഭവമായി. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളും വൃദ്ധരടങ്ങിയ വിനോദയാത്രാ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. (more…)

എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

ശരീരത്തിന്റെയും മനസിന്റെയും താളം കാത്തുസൂക്ഷിക്കാനാകുന്ന ജീവിതചര്യയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)