Category: Press Release

പ്രളയദുരന്തം – മുഖ്യമന്ത്രിയുടെ അവലോകനം 27-08-2018

ദുരിതാശ്വാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വൈകീട്ട് അവലോകനം ചെയ്തു.

ഇന്ന് വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ആഗസ്റ്റ് 8 മുതല്‍ ഇന്നു വരെ 322 പേര്‍ മരണപ്പെട്ടു. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുകയാണ്. എങ്കിലും കുറച്ച് ദിവസംകൂടി ക്യാമ്പുകള്‍ തുടരേണ്ടിവരും. ക്യാമ്പുകളില്‍ ഭക്ഷണം നല്‍കാന്‍ ആവശ്യമായ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. (more…)

കലക്ടര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് 27-08-2018

വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാലത്ത് അവലോകനം ചെയ്തു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. (more…)

കേരളം മറക്കില്ല സേനകളുടെ സേവനം

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്രസേനകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണചടങ്ങ് ശംഖുംമുഖം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഓണാശംസകള്‍ നേര്‍ന്നു

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. പത്തുലക്ഷത്തിലേറെ പേര്‍ ഇപ്പോഴും ആശ്വാസക്യാമ്പുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്. ഈ ഒരുമ തന്നെ ലോകത്തിന് മറ്റൊരു മാതൃകയാവും. സമത്വത്തിന്‍റെയും സമഭാവനയുടെയും സ്നേഹത്തിന്‍റെയും സന്ദേശം നല്‍കുന്ന ഓണം, കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 21-08-2018

പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്. (more…)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 20-08-2018

സംസ്ഥാനം നേരിട്ട വെള്ളപ്പൊക്ക ദുരിതത്തിന്‍റെ ആഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലെ ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം ഇന്നത്തോടെ പൂര്‍ണതയിലേക്ക് എത്തിക്കഴിഞ്ഞു. രക്ഷപ്പെടുത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ വന്നിട്ടുള്ള മാറ്റം വ്യക്തമാണ്. (more…)

പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് പ്രളയദുരന്തം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചവത്‌സരപദ്ധതിക്ക് സമാനമായ തുക സംസ്ഥാനത്തിന്റെ ദീര്‍ഘകാല പുനര്‍നിര്‍മാണത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി വരും. (more…)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ( 19.08.2018 )

സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തീയായിക്കഴിഞ്ഞിരിക്കുകയാണ്.

ദുരിതാശ്വാസത്തിന്‍റെ വ്യാപ്തി

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 7,24,649 ജനങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസിക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
അദ്യഘട്ടം അവസാനിക്കുന്നു (more…)

സഹായങ്ങളെ നന്ദിയോടെ സ്മരിച്ച് മുഖ്യമന്ത്രി

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്തപ്രതിസന്ധിയെ മറികടക്കാന്‍ കരുത്തായത്. അപൂര്‍വം ചില സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരേണ്ടിവരും. (more…)

ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ട ഘട്ടമായി

മാലിന്യ വിമുക്ത പ്രോട്ടോകോള്‍ നടപ്പാക്കും

രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ട ഘട്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ദുരിതത്തിനിരയായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇതിനനുസരിച്ചുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. (more…)