Latest Events
Anti- terrorism day celebrated
Thiruvananthapuram 21-05-2012: Anti- terrorism day was celebrated here today with the oath that all the forces that threaten the life of the people will be will be eliminated and that peace, harmony... Read moreIssues of unorganized workers will be solved: CM
Kochi 20-05-2012: The State Government will study the issues and take necessary action to solve the issues faced by labourers in the unorganized sector, said CM . He was inaugurating the state... Read moreകേന്ദ്രാവിക്ഷ്ക്യത പദ്ധതികളില്‍ 25 ശതമാനം അണ്‍ടൈയ്ഡ് ഫണ്ട് അനിവാര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം 28-10-2011: തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിക്ഷ്ക്യത പദ്ധതികളുടെ നടത്തിപ്പിനായി അനുവദിക്കുന്ന തുകയുടെ 25 ശതമാനം അണ്‍ടൈയ്ഡ് ഫണ്ട് ആയി അനുവദിക്കണമെന്ന് ദേശീയ വികസന കൌണ്‍സിലില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും സ്വതന്ത്യ്രവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 12ാം പഞ്ചവല്‍സര പദ്ധതിക്കായി കേരള ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ തയ്യാറാക്കിയ നയസമീപന രേഖ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് പഞ്ചായത്തുകള്‍ ജനോപകാരപ്രദമായ സ്ഥാപനങ്ങളാകണം. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് വെല്ലുവിളികള്‍ ഏറ്റെടുത്ത് അവസരത്തിനൊത്ത് ഉയരാനും പദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തുന്നതിനുളള തടസ്സങ്ങള്‍ ഒഴിവാക്കാനും ജനപ്രതിനിധികള്‍ക്ക് കഴിയണം. കേന്ദ്രാവിക്ഷ്ക്യത പദ്ധതികള്‍ പ്രാദേശിക പ്രത്യേകതകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് നയസമീപന രേഖയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. വ്യത്യസ്ത മേഖലകളിലുളളവരുടെ അഭിപ്രായസമന്വയത്തിലൂടെ പദ്ധതികള്‍ സുതാര്യവും അഴിമതി രഹിതവും സമയബന്ധിതവുമായി നടപ്പാക്കാന്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് കഴിയണമെന്നും ഇതിനായി ബ്ളോക്കുകളില്‍ എഞ്ചിനീയറിംഗ് വിങ്ങുകള്‍ രൂപികരിക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ ഇല്ലാത്ത ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് വാഹനങ്ങള്‍ നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. സ്റേറ്റ് ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു. ഡോ.റ്റി.എം.തോമസ് ഐസക് എം.എല്‍.എ. മുഖ്യപ്രഭാക്ഷണം നടത്തി. അഡ്വ.എം.മണികണ്ഠന്‍, കെ.ശ്രീധരന്‍, പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ., തുടങ്ങിയവര്‍ സംസാരിച്ചു.
Projects & Initiatives |

















