Last Update:29-07-2015
home-icon Youtube Facebook Twitter Picassa

New Updates

Vizhinjam Port: List of Quarries will be prepared

The meeting held by Chief Minister in his chamber at Niyamasabha Complex has decided to prepare a list of quarries in Thiruvananthapuram district in order to provide sufficient rock for the construction of Vizhinjam Port. Feasibilities of bringing riprap from other states by rail and waterway will also bee sought. Quarries in the revenue land will be handed over to the Vizhinjam Port Construction Company on lease.

Acquisition of land for the construction of port has completed 90 per cent. The rest will be acquired soon after resolving disputes. A fair package will be formulated for the hotel owners who hand over their lands. After signing the construction agreement, the company will be given license over the acquired land. Steps will be taken under the leadership of District Collector to find out the deserved fisher folk for their rehabilitation.

Adani Ports, which is to take over the agreement to build the port, has demanded immediate development of approach roads in the meeting. Pallichal-Vizhinjam, Balaramapuram- Mukkola, Vazhimukku-Kanjiramkulam roads will be strengthened. Vizhinjam Agreement will be singed on 17th August at Durbar Hall, Govt. Secretariat. The Company gave assurance that the works will be started on 1st November and will be completed within four years. Ministers K. Babu, Adoor Prakash, V.S. Sivakumar, Vizhinjam Port Company MD Suresh Babu, Adani Group CEO S.C. Mahapatra and officials of Revenue, Harbour, NH etc attended the meeting. 

Read more ...

28-07-2015, Malayala Manorama

Read more ...

28-07-2015, Malayala Manorama

Read more ...

28-07-2015, Malayala Manorama

Read more ...

28-07-2015, Malayala Manorama

Read more ...

Kalam Condolance

Kalam Condolance -PDF

Read more ...

Will develop basic facilities to create more investment and jobs

Thiruvananthapuram 27-07-2015: CM has said that the Government gives priority to attract more investments and to create more job opportunities by developing the basic facilities. He was speaking after unveiling the new logo and website of Technopark here. The aim of the government is to create job opportunities for the youth so that they are able to utilize their talents here itself. Vizhinjam project has materialized. Kazhakootam bypass and light metro are other project that needs to be completed. Technopark is a successful venture of the state and with this Kerala has achieved the status of first digitalized state in the country.

Minister PK Kunhalikutty, MLAs and others were also present. 

Read more ...

Wayanad : Title deed to be given for lands on which joint inspection has been completed

Thiruvananthapuram: In a meeting convened by the CM it has been decided to provide title deeds to land in Wayanad district on which joint inspection has been completed. Joint inspection should be completed in a time bound manner where the same has to be done. The basic facilities to carry out inspection will be provided by the Government.

Construction of stone wall in the boundary is under consideration of the Government to protect the people from the attack of wild animals. It would be checked if financial assistance from NABARD can be availed for the same. Steps will be taken to rehabilitate those who live in the forest by bringing them to the outside world. Instruction will be given to renew the gun license to those who hold the same at present if there are no cases against or other legal issues.

Tax should be received for the land that are having title deeds and for which the tax were being paid. The complaint that banks are demanding the NOC of forest department to get loans over these lands will be checked. District collector has been instructed to give necessary direction to state level banker’s committee to withdraw the demand.

Ministers Adoor Praksh, PK Jayalakshmi, MLAs and others were also present.

വയനാട്: സംയുക്ത പരിശോധന
പൂര്‍ത്തിയായ ഭൂമിക്ക് പട്ടയം നല്‍കും
വയനാട്ടില്‍ സംയുക്ത പരിശോധന നടത്തി പട്ടയം നല്‍കാന്‍ സജ്ജമായ ഭൂമിയില്‍ ഉടന്‍ പട്ടയം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംയുക്ത പരിശോധന നടത്തേണ്ട സ്ഥലങ്ങളില്‍ സമയബന്ധിതമായി അത് പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
വയനാട്ടില്‍ വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കുന്നതിന് അതിര്‍ത്തിയില്‍ കരിങ്കല്‍ ഭിത്തികെട്ടുന്ന കാര്യം പരിഗണിക്കും. നബാര്‍ഡിന്റെ ധനസഹായം ഇക്കാര്യത്തിന് ലഭ്യമാക്കാനാവുമോ എന്ന് പരിശോധിക്കും. വനത്തിനകത്തുള്ള താമസക്കാരെ പുറത്ത് കൊണ്ടുവന്ന് പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് മറ്റ് കേസുകളോ തടസങ്ങളോ ഇല്ലെങ്കില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദേശം നല്‍കും.
പട്ടയമുള്ളതും നികുതിയടച്ചുവരുന്നതുമായ ഭൂമിയുടെ നികുതി സ്വീകരിക്കണം. ഇത്തരം ഭൂമിയിന്മേല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ വനം വകുപ്പിന്റെ എന്‍.ഒ.സി. ആവശ്യപ്പെടുന്നുവെന്ന പരാതി പരിശോധിക്കും. ഈ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ജില്ലാതല ബാങ്കേഴ്‌സ് സമിതിക്ക് നിര്‍ദേശം നല്‍കാന്‍ വയനാട് ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.ജയലക്ഷ്മി, ജില്ലയിലെ എം.എല്‍.എ.മാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read more ...

Several lives can be saved if we work as a team: Raksha project inaugurated

rakshaErnakulam 26-07-2015: CM today said that if we work together as a team then we can save several lives that are shed on roads. CM said that the heart operation performed the previous day increases the self confidence of the state and all the staffs from the ground level up to the doctors took this as their life issue and worked accordingly. He was speaking after inaugurating the Raksha Ambulance service.

The heart operation proved that if we work as a team nothing is impossible. CM also honoured Dr Manu P Viswam who saved the life of a child who swallowed a candy that got stuck in his throat.

Actor Jayasurya who is the ambassador of the project said that ambulance would arrive within three minutes after dialing 102 in case of emergencies. Minister K Babu , MLAs and others were also present.

Read more ...

Heart Operation: Government to bear the expenses of Air Ambulance

officeThrissur 26-07-02015: CM has today said that the government would bear the cost of the air ambulance which was used to transport the heart for the surgery from Thiruvananthapuram to Kochi. Government needs to give the Navy Rs 6 lakhs that arranged Dornier air ambulance for transportation of the heart.

CM also said the government was planning to arrange a permanent air ambulance facility in the state to provide speedy and effective treatment for people suffering from serious ailments. 

CM came to Lissie hospital to congratulate the doctors who successfully performed the surgery.

Though the treatment expenses of Mathew Achadan were being borne by a committee formed by people from his native place, the expense of the air ambulance was not expected. The financial condition of his family was brought to the notice of the CM by district collector MG Rajamanikyam. CM gave necessary directions in this regard from the hospital itself.

CM honoured Dr. Jose Chacko Periyapuram who led the operation by presenting him with a shawl.CM also congratulated Hibi Eden MLA and district collector. CM congratulated all those who rendered their service.

ഹൃദയ ശസ്ത്രക്രിയ: എയര്‍ ആംബുലന്‍സിന്റെ
ചെലവ് സര്‍ക്കാര്‍ വഹിക്കും - മുഖ്യമന്ത്രി
    കൊച്ചി: അടിയന്തിര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം കൊണ്ടു വരാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ആംബുലന്‍സിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആംബുലന്‍സിനായി ഡോണിയര്‍ വിമാനം അനുവദിച്ച നാവികസേനയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് ഇതിനായി നല്‍കേണ്ടത്. സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
    മസ്തിഷ്‌ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം ചാലക്കുടി സ്വദേശി ആച്ചാടന്‍ മാത്യുവില്‍ വിജയകരമായി മാറ്റിവച്ച എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടര്‍മാരെ നേരില്‍ അഭിനന്ദിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
    ആച്ചാടന്‍ മാത്യുവിന് ശസ്ത്രക്രിയ നടത്താനുള്ള തുക നാട്ടുകാര്‍ സമാഹരിച്ചിരുന്നെങ്കിലും എയര്‍ ആംബുലന്‍സിന് വേണ്ടിവന്ന ചെലവ് അപ്രതീക്ഷിതമായി. മാത്യുവിന്റെ സാമ്പത്തിക പരാധീനത ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ചു തന്നെ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. മാത്യുവിന്റെ ഭാര്യ ബിന്ദുവുമായും മുഖ്യമന്ത്രി സംസാരിച്ചു.
    ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലിസി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രി കെ. ബാബു, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ് തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.
    ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. എയര്‍ ആംബുലന്‍സ് ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട ഹൈബി ഈഡന്‍ എം.എല്‍.എ, തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം ലിസി ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, എയര്‍ ആംബുലന്‍സിനായി വിമാനം വിട്ടുനല്‍കിയ നാവികസേന, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വഴിയൊരുക്കിയ പോലീസ് എന്നിവരും വിലപ്പെട്ട സേവനമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
    ഹൃദയ ശസ്ത്രക്രിയ വിജയമായതോടൊപ്പം തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചു കൂടി സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തിന്റെ മികവ് ഈ വിജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന്. മികച്ച ചികിത്സാസൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരും നമുക്കുണ്ട്. ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ് എയര്‍ ആംബുലന്‍സ്. ഇത് സ്ഥിരമായി ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read more ...

Heart operation: Government to bear the air ambulance cost

Read more ...

Chitoor Service Cooperative Bank centenary celebrated

chitoorPalakkad 25-07-2015: CM said that the Chitoor Service Cooperative Bank established in 1914 has always worked for the people while inaugurating the centenary celebrations of the bank. The bank was successful in knowing the difficulties of people. CM said that the bank can go ahead in its activities by giving a renowned strength to the cooperative sector. CM said that an ambulance will be given to Chitoor Corporation by the bank. CM also said that the amount remitted to the CMDRF by the bank is a model for all to follow.

MLAs and others were present.


കര്‍ഷകര്‍ക്കെന്നും താങ്ങും തണലായി
ചിറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്
-മുഖ്യമന്ത്രി
        കര്‍ഷകരുടെ താങ്ങും തണലുമായി എന്നും പ്രവര്‍ത്തിച്ച ബാങ്കാണ് 1914 ല്‍ ആരംഭിച്ച് നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ചിറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ചിറ്റൂരില്‍  സര്‍വ്വീസ് സഹകരണ ബാങ്കിന്റെ   ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  നെല്ലറയുടെ നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ ഈ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.  സഹകരണ മേഖലയ്ക്ക് ശക്തി പകര്‍ന്ന് എന്നും വിജയകരമായി പ്രവര്‍ത്തിക്കാന്‍ ഈ ബാങ്കിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.  എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരു ആംബുലന്‍സ് ചിറ്റൂര്‍ നഗരസഭയ്ക്ക് ബാങ്കിന്റെ വക ഉടനടി സമ്മാനിക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് സമര്‍പ്പിച്ച തുക ഏവര്‍ക്കും ഒരു മാതൃകയാക്കാവുന്നതാണന്ന് അദ്ദേഹം പറഞ്ഞു. 
        ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് കെ.ജി. ശങ്കരനുണ്ണി അധ്യക്ഷനായി.  വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുളള വായ്പാ പദ്ധതി  ഉദ്ഘാടനം കെ. അച്ചുതന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലാ സഹകരണബാങ്ക് പ്രസിഡണ്ട് ആര്‍. ചിന്നക്കുട്ടന്‍, മുന്‍ എം.എല്‍.എ. കെ.കൃഷ്ണന്‍കുട്ടി, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ, വൈസ് ചെയര്‍മാന്‍ എം. ശങ്കരന്‍മേനോന്‍, ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി, ഡി.സി.സി. പ്രസിഡണ്ട് സി.വി. ബാലചന്ദ്രന്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍  ചടങ്ങില്‍ സംബന്ധിച്ചു.

Read more ...

Coordinated effort is need to materialize Peruvembu Drinking Water Project

drinking_waterPalakkad 25-07-2015: CM today said that the coordinated effort of people and officials is required to complete the Peruvembu Drinking Water Project in a time bound manner. He was speaking after inaugurating the construction of the project here. CM added that with the completion of the project the drinking water scarcity in the area will be permanently resolved.

MLAs and others were also part of the function.

പെരുവെമ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍
കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്: മുഖ്യമന്ത്രി

        ചിറ്റൂര്‍ നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ പെരുവെമ്പ് ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനങ്ങളുടെയും ഉദ്ദ്യോഗസ്ഥരുടേയും സഹകരണവും, കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരുവെമ്പ് മംഗല്യ കല്യാണ മണ്ഡപത്തില്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി.  തലമുറകളായി കാത്തിരുന്ന് സാക്ഷാത്കരിക്കപ്പെട്ട    പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചിറ്റൂരിന്റെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
        ചിറ്റൂര്‍ പുഴ സ്രോതസ്സായുള്ള പദ്ധതി ഏകദേശം 28066 പേര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. പെരുവെമ്പ് ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് 5.64 കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.  3.25 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശുദ്ധീകരണ ശേഷിയുള്ള ജലശുദ്ധീകരണശാല, പുഴയിലെ കിണര്‍, പമ്പ്ഹൗസ്, പമ്പ്‌സെറ്റുകള്‍, പമ്പിങ്ങ് മെയിനുകള്‍, നിലവിലെ തടയണ ഉയരം കൂട്ടി ബലപ്പെടുത്തല്‍ എന്നിങ്ങനെയുളള പദ്ധതിയുടെ വിപുലീകരണങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് നിര്‍വഹിക്കപ്പെട്ടത്. എല്ലാ പ്രവര്‍ത്തികളും 2016 മെയ് മാസത്തില്‍ പൂര്‍ത്തീകരിക്കും.
     പരിപാടിയില്‍ ചിറ്റൂര്‍ എം.എല്‍.എ കെ.അച്യുതന്‍ അദ്ധ്യക്ഷനായി. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ബാബു, പാലക്കാട് ജില്ലാ പഞ്ചായത്തംഗം കെ.എ.ഫെബിന്‍, കൊല്ലംങ്കോട് ബ്ലോക്ക് പഞ്ചായത്തംഗം  കെ.വസന്തകുമാരി, പെരുവെമ്പ് ഗ്രാമപഞ്ചായത്തംഗം. കെ. റസിയ, ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, പദ്ധതി ചീഫ് എഞ്ചിനീയര്‍ പി. കെ. രഘുപ്രസാദ്, ഡി.സി.സി പ്രസിഡണ്ട് സി.വി ബാലചന്ദ്രന്‍, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Read more ...

First phase of Kannadi Gramma Panchayath Office building inaugurated

kannadiPalakkad 25-07-2015: The activities of Kannadi Gramapachayath are up to the expectation of the people and that they are all progressing in a commendable manner, said the CM. He was speaking after inaugurating the first phase of Kannadi Gramma Panchayath Office building. The MCH for SC category, the first of its kind in India and the first IIT in the state that is to come up at Kanchikode are examples of the growth of the district.CM said that he met Central Railway Minister and asked to expedite the construction of coach factory.

MLAs and others were also present at the function.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനങ്ങളും മുന്നേറുന്നു
-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
                ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനങ്ങളും മുന്നേറുന്നതില്‍ കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍  മികച്ച ഉദാഹരണമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കണ്ണാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം ഘട്ട  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം പ്രദേശവാസികളുടെ ബുദ്ധിമുട്ട് അറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനായി നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ നിര്‍മ്മിച്ച  പട്ടികജാതി വിഭാഗത്തിനുവേണ്ടിയുളള ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജും, കഞ്ചിക്കോട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐ.ഐ.ടി.യും പാലക്കാട് ജില്ലയുടെ വളര്‍ച്ചയുടെ ഉദാഹരണങ്ങളാണ്.   വികസന കാര്യത്തില്‍ ജില്ലയിലെ ഏകതടസ്സം റെയില്‍വെ കോച്ച് ഫാക്ടറിയാണ്. റെയില്‍വെ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിലായതിനാലാണ് ഈ പദ്ധതി നീളുന്നത്. കോച്ച്ഫാക്ടറി നിര്‍മ്മാണം വേഗത്തിലാക്കാന്‍ റയില്‍വ്വേ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടവാശ്യപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ മൃദംഗ വിദ്വാന്‍ കുഴല്‍മന്ദം രാമകൃഷണനെ മുഖ്യമന്ത്രി ആദരിച്ചു.
                കണ്ണാടി പാത്തിക്കലില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി. എക്‌സി. എഞ്ചിനീയര്‍ പി.എസ്. ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. രാമകൃഷ്ണന്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഉദയകുമാരി, കണ്ണാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി. ബിന്ദു, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.അജിതാ മേനോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ. രാമദാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പ്രിയ മുരളീധരന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. കുഞ്ഞുകുഞ്ഞ് നന്ദിയും പറഞ്ഞു.

Read more ...

Ayiloor Government School will be declared a heritage school

auiloorPalakkad 25-07-2015: CM has said that Ayiloor Government School that is celebrating its 125th anniversary will be declared a heritage school. He was speaking after inaugurating the new office building of Ayiloor panchayath and IHRD Applied Sciences College.

Steps will be taken to start PG courses in UHRD College. Sanction will be accorded to Karimpara- Gomathi roadfor which estimate has already been prepared. CM also informed that electricity section office will be sanctioned to the panchayath and Nenmara- Olippara road will be layed BMPC after discussing it with the ministers concerned.  CM also inaugurated the 17th anniversary of Ayiloor panchayath CDS and also distributed certificates of Athulyam project.

MLAs and others were present.

അയിലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളിനെ
 പൈതൃക സ്‌കൂളായി പ്രഖ്യാപിക്കും
                                                           -മുഖ്യമന്ത്രി
        നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അയിലൂര്‍ സര്‍ക്കാര്‍ യു.പി. സ്‌കൂളിനെ പൈതൃക സ്‌കൂളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അയിലൂര്‍ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടവും അയിലൂര്‍ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജിന്റെ  ഉദ്ഘാടനവും നിര്‍വ്വഹിച്ച ശേഷം നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
        ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ പി.ജി. കോഴ്‌സുകളാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എസ്റ്റിമേറ്റ് തയ്യാറായിക്കഴിഞ്ഞ നെന്മാറ കരിമ്പാറ- ഗോമതി റോഡിന് അംഗീകാരം നല്‍കും. സ്വാഗത പ്രസംഗത്തിലും തുടര്‍ന്നു നടന്ന അധ്യക്ഷ പ്രസംഗത്തിലും ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്തിന് ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നതിനും നെന്മാറ-ഒലിപ്പാറ റോഡില്‍ ബി.എം.പി.സി ചെയ്യുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വകുപ്പ് മന്ത്രിമാരുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയിലൂര്‍ പഞ്ചായത്ത് സി.ഡി.എസ്സിന്റെ പതിനേഴാം വാര്‍ഷിക ഉദ്ഘാടനവും അതുല്യം പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

Read more ...

Matsya Samrudhi Project will be extended to all panchayaths and municipalities

fishPalakkad 25-07-2015: Matsya Samrudhi Project that reaped huge results will be extended to all panchayaths and municipalities in the next three years said the CM. At present the project could be implemented in around 930 LSGs. This could be extended soon to all the 1200 LSGs. He was speaking after distributing the awards to fish farmers here at Municipal Town Hall.

CM said that in the second phase of the project there will at least be one model fish pond in a district and later will be extended to LSGs. The anxiety of the forest and electricity department regarding rearing of fishes in dams be alleviated and sanction will be sought for the same. Around 7000 small scale farmers benefitted from the project. The fish production could be made 102683.21 tonnes through the project, said the CM. Fisheries department can take the pride as the project could achieve what it aimed in the past three years. CM added that the second phase of the project would be a huge success too. CM distributed the awards at the function.

Minsiter K Babu presided over the function. MLAs and others were also present.

മത്സ്യ സമൃദ്ധി പദ്ധതി മുഴുവന്‍ പഞ്ചായത്തുകളിലും
മുന്‍സിപ്പാലിറ്റികളിലും വ്യാപ്പിക്കും: മുഖ്യമന്ത്രി
        ഉള്‍നാടന്‍ മത്സ്യസമ്പത്ത് സമ്പുഷ്ടമാക്കി അഭിമാനകരമായ നേട്ടമുണ്ടാക്കിയ മത്സ്യ സമൃദ്ധി പദ്ധതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍  കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വ്യാപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ 930തോളം തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി സജീവമാക്കാന്‍ സാധിച്ചിട്ടുണ്ട്.സംസ്ഥാനത്തെ 1200 ഓളം വരുന്ന വരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ വേഗത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ സാധിക്കും.  പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സംസ്ഥാനതല മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും മത്സ്യകര്‍ഷകസംഗമവും ഉള്‍പ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
        പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഒരു ജില്ലയില്‍ കുറഞ്ഞത് ഒന്നും തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മാതൃകമത്സ്യകുളം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഡാമുകളിലെ മത്സ്യഉത്പാദനം വനവത്ക്കരണത്തെ ബാധിക്കുമൊ എന്നുളള ഫോറസ്റ്റ്, വൈദ്യുതി വകുപ്പുകളുടെ ആശങ്ക ദൂരീകരിച്ച് ആ വിഷയത്തില്‍ അനുമതി തേടും. 7000ത്തോളം ചെറുകിട മത്സ്യകര്‍ഷകര്‍ പദ്ധതിയില്‍ ഗുണഭോക്താക്കളായി. സംസ്ഥാനത്തെ  ഉള്‍നാടന്‍ മത്സ്യോത്പാദനം മൊത്തം 12319 ഹെക്ടറായി വ്യാപിപ്പിക്കാനും മത്സ്യോത്പാദനം 102683.21 ടണ്‍ ആയി വര്‍ദ്ധിപ്പിക്കാനും പദ്ധതിയിലൂടെ സാധ്യമായി. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ലക്ഷ്യമിട്ടതെല്ലാം നേടാന്‍ മത്സ്യ സമൃദ്ധിക്ക് സാധിച്ചത് ഫിഷറീസ് വകുപ്പിന് അഭിമാനകരമാണ്.  മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം വന്‍വിജയമാകുമെന്നും ഉള്‍നാടന്‍ മത്സ്യോത്പാദന രംഗത്ത് ശക്തമായ അടിത്തറ പാകാന്‍ പദ്ധതിക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, കരിമീന്‍ കര്‍ഷകന്‍, കല്ലുമ്മേക്കായ കര്‍ഷകന്‍, മികച്ച അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍, മികച്ച രീതിയില്‍ മത്സ്യകൃഷി നടത്തിയ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവക്കുളള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

Read more ...

Tight security for CM

Read more ...

CM's intervention: Heart operation possible

Read more ...

CM visits houses of those dead in road accident at Vavvakadavu

Read more ...

Shoes thrown at CM

Read more ...

Malayalam Version of Kasturi Rangan Report

Part One


Part Two