Stand With Kerala : Kerala Flood Relief
Donate to Chief Minister's Distress Relief Fund


മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 03-10-2018

Letter to Railway Minister (New Trains)
എല്ലാ മനുഷ്യരും ഉണര്‍ന്നിരിക്കേണ്ട കാലമാണിത്. പ്രത്യേകിച്ചും കലാകാരന്മാര്. ഈ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സാംസ്കാരിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതില് വളരെ സന്തോഷമുണ്ട്. കലാകാരന്മാരെ സഹായിക്കുന്നതിനപ്പുറം അവരുടെ കടമകളെ പറ്റി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് ഒരുപാട് പാവപ്പെട്ട കലാകാരന്മാരെ സഹായിക്കുവാന്‍ കഴിഞ്ഞ സര്‍ക്കാരാണിത്. സിനിമാ മേഖലയിലും വലിയ മാറ്റത്തിന് ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ത്ടുഅക്കം കുറിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. വളര്‍ന്നുവരുന്ന സിനിമാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും പ്രചോദനവും നല്കാന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും.
പണ്ട് നാടകം അവതരിപ്പിക്കുന്ന കാലത്ത് ഇ.എം.എസ്. സ്റ്റേജിന് പിറകില്‍ വന്ന് കലാകാരന്മാരെ അഭിനന്ദിക്കുമായിരുന്നു. ഇ.എം.എസ്. സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഈ കാലത്ത് കലാകാരന്മാര്ക്ക് പ്രതീക്ഷയേകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതായാണ് അനുഭവപ്പെടുന്നത്. മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് എല്ലാ ആശംസകളും നേരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണിയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളെ സംബന്ധിച്ച സംവാദങ്ങളില്‍ സാംസ്കാരികരംഗത്തെ പരിപോഷണം ഞങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു. ഇന്ന് കേരള സര്‍ക്കാര്‍ സാംസ്കാരികമണ്ഡലത്തിന്റെ ഊര്ജവല്കരണത്തിന് പ്രാധാന്യം നല്‍കിക്കാണുന്നതില്‍ സന്തോഷമുണ്ട്. മലയാളത്തെ കേരളത്തില്‍ സ്ഥാപിക്കുവാനുള്ള സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ പ്രക്ഷീണമാകുന്ന നമ്മുടെ സംസ്കാരത്തിന് പ്രാണവായുവാണ് പകര്ന്നുനല്കിയിരിക്കുന്നത്.
കലാമൂല്യമുള്ള സിനിമകളുടെ പ്രദര്‍ശനത്തിനായി സര്‍ക്കാര്‍ തിയേറ്ററുകള്‍ കൂടുതലായി ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ വരുന്നതോടെ കലാമൂല്യവും സാംസ്കാരികതയും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തിക്കുവാനും അതുവഴി കാഴ്ചയുടെ ഒരു പുതിയ സംസ്കാരം സൃഷ്ടിക്കുവാനും സാധിക്കും. ഈ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
മലയാളസിനിമയിലെ സ്ത്രീകളുടെ അവസ്ഥ പഠിക്കുവാന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പഠന-അന്വേഷണ സമിതിയെ നിയമിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തീരുമാനം മലയാളസിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കലയെയും സംസ്കാരത്തെയും ചേര്‍ത്തുപിടിച്ചു കൊണ്ട് വേണം പുരോഗമന മതേതര ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ എന്ന സര്‍ക്കാരിന്റെ ബോധ്യത്തിന് അഭിവാദ്യങ്ങള്‍.
നാടിന്റെ പൈതൃകമായ സിനിമയുടെ ചരിത്രം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുമ്പോഴാണ് സിനിമാ-സാംസ്കാരികരംഗം ഊര്‍ജസ്വലമാകുന്നത്. സര്‍ക്കാരിന്റെ ഒന്നാം വര്‍ഷ സമ്മാനമായി തുടക്കം കുറിച്ച ഡിജിറ്റല്‍ ആര്‍ക്കൈവ്സിന് സിനിമാ പൈതൃകത്തെ സംരക്ഷിക്കുന്നതിന് സാധിക്കും. സര്‍ക്കാര്‍ മേഖലയില്‍ പുതിയ നൂറ് തിയേറ്ററുകള്‍, ഇ-റ്റിക്കറ്റിംഗ്, നിലവിലുള്ള തിയേറ്ററുകളുടെ നവീകരണം, സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്നിവ പഠിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്, സിനിമാ റെഗുലേറ്ററി സംവിധാനം എന്നിവയെല്ലാം നിലവിലുള്ള സിനിമാ വ്യവസായത്തിന് കരുത്ത് പകരുന്ന തീരുമാനങ്ങളാണ്.
കലാകാരന്മാര്ക്ക് ആത്മവിശ്വാസം നല്കുന്ന സര്കകരാണിത്. കലകൊണ്ട് ജീവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സാംസ്കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് നല്കുന്ന പെന്ഷന് തുക ഉയര്‍ത്തിയത് ഉചിതമായ നടപടിയാണ്.
നാട്ടിന്‍പുറത്തെ തിയേറ്ററുകളെല്ലാം പൊളിച്ചുനീക്കപെടുകയും പലതും കല്യാണമണ്ഡപങ്ങളാവുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ പുതിയ തിയേറ്ററുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചത് സന്ദര്‍ഭോചിതമായ ഇടപെടലായി. വരും വര്‍ഷങ്ങളിലും സാംസ്കാരിക രംഗം സജീവമാക്കി നിര്‍ത്താനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഒരു തുറന്ന സംസ്കാരത്തിന്റെ മനോഭാവത്തിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മുറവിളി കൂട്ടുന്നതിനേക്കാള്‍ ചെയ്തു കാണിക്കുന്ന സര്‍ക്കാരാണിതെന്ന് ഒരു വര്‍ഷത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ കണ്ട് വിലയിരുത്തുവാനാകും.
സിനിമ, നാടകം, സാഹിത്യം, സംഗീതം, ചിത്രകല എന്നീ മേഖലകളില്‍ സാംസ്കാരിക വകുപ്പ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെല്ലാം മികച്ച ഫലം ചെയ്യുമെന്നുറപ്പ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പിണറായി വിജയൻ സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ഉണ്ട്. ഇനിയും ഒരുപാട് മേഖലകളിൽ അയൽ സംസ്ഥാനങ്ങൾക്ക് മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നു.
ജനക്ഷേമം മുൻനിർത്തി സത്ഭരണം ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായൊരു സർക്കാർ ഉണ്ടെന്നുള്ളത് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നൽകുന്നു. ഉത്തരവാദിത്തത്തോടെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുവാൻ ഉദ്യോഗസ്ഥർക്കും സെക്രട്ടറിയേറ്റിനും തീർച്ചയായും പ്രചോദനമാണിത്.
മലയാള ഭാഷയ്ക്കു നൽകിയ പ്രാധാന്യമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സ്കൂളിൽ ഒന്നാം ഭാഷയായി നിർബന്ധമാ ക്കിയതു മലയാളമറിയാത്തവർ പത്താം ക്ലാസ് പാസാവില്ലെന്ന് ഉറപ്പിക്കാൻ സഹായിക്കും.
ഇതുവരെ കാര്യമായ ഒരു അഴിമതി ആരോപണങ്ങൾക്കും ഇടംകൊടുത്തില്ല എന്നതു വലിയ കാര്യം. ഭിന്നശേഷിയുള്ളവരുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കായി ആവിഷ്കരിച്ച പദ്ധതികൾ ഏറെ ശ്രദ്ധേയം.
കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലായി രണ്ടര ലക്ഷം വീടുകൾക്കു ശുചിമുറി നിർമ്മിച്ചു നൽകി എന്നത് എങ്ങനെ ജനകീയ പ്രേശ്നങ്ങളെ കാണണം എന്നതിന് ഉദാഹരണമാണ്. ഇത്തരം കാര്യങ്ങളിലൂടെയാണ് നാടിൻറെ വികസനം തുടങ്ങേണ്ടത്. മെട്രോയുടെ മാത്രമല്ല.
സാംസ്കാരികമേഖലയ്ക് വലിയ ഉണർവുണ്ടാക്കിയെന്നതാണ് എന്നെ വ്യക്തിപരമായി സന്തോഷിപ്പിക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങൾ ജനകീയമാവുകയാണ്. ഇപ്പോൾ നടപ്പാക്കിയ പദ്ധതികളൊക്കെ സാധാരണ മനുഷ്യർക്ക് സമാശ്വാസമായതാണ്. അതുകൊണ്ടുതന്നെ ഈ സർക്കാരിൽ സാധാരണക്കാർക്ക് പരിപൂർണ്ണ വിശ്വാസമാണുള്ളത്. ആ വിശ്വാസം കരുത്തായി മുന്നോട്ടു പോകണം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വികസനമാകും ഈ ഭരണം കൊണ്ട് ലഭിക്കാൻ പോണത്.
അടുത്തിടെയുണ്ടായ ഒരു സർക്കാർ തീരുമാനത്തെ മുൻനിർത്തിയാണ് ഈ സർക്കാരിന്റ കാഴ്ചപ്പാടിനെ ഞാൻ വിലയിരുത്തുന്നത്. ആദിവാസികൾക്കിടയിൽ ഏറ്റവും താഴെക്കിടയിലുള്ള അടിയ, പണിയ, കാട്ടുനായ്ക്ക, വിഭാഗങ്ങൾക്ക് പി എസ് സി മുഖേന നേരിട്ട് നിയമനം നൽകാനുള്ള സർക്കാർ തീരുമാനമാണത്. ആദിവാസിമേഖലയിൽ അടിസ്ഥാനപരമായ പുരോഗതിയുണ്ടാക്കാൻ പോന്ന ആദ്യ ചുവടുവയ്പായിവേണം ഇതിനെ കാണാൻ.
കായികരംഗത്ത് സര്‍കാരിന്റെ ഇടപെടലുകൾ പ്രതീക്ഷ നൽകുന്നു. രാജ്യന്തരതാരങ്ങളെ ഉയർത്തികൊണ്ടുവരികയെന്ന ലക്ഷ്യബോധത്തോടെയുള്ള പദ്ധതികൾ സർക്കാർ വിഭാവനം ചെയുന്നത് സന്തോഷകരമാണ്. ഉന്നതനിലവാരമുള്ള പരിശീലകേന്ദ്രങ്ങളിൽ മികച്ച പരിശീലനം നൽകാനുള്ള തീരുമാനം ഭാവി മുന്നിൽ കണ്ടുള്ളതാണ്.
ഭരണതലത്തിൽ അഴിമതി ഒരളവുവരെ ഇല്ലാതാക്കാനായി എന്നതാണ് ഈ സർക്കാരിന്റ മുഖ്യനേട്ടമായി കാണുന്നത്. അതോടൊപ്പം മത, സാമുദായിക ശക്തികളുമായി ഒരു തരത്തിലും സന്ധിചെയ്യാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും പിണറായി സർക്കാർ തെളിയിച്ചു.
അഴിമതിരഹിതമാണെന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമായ ഭരണമാണ് ഇപ്പോഴത്തേത്
പുരോഗതിയിലേയ്ക്കുള്ള പാതയിലാണ് നാം എന്ന ഉത്തമ ബോദ്ധ്യം പകരുന്നതാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ. വ്യക്തമായ ലക്ഷ്യബോധത്തോടെ ശരിയായ ദിശയിലാണ് സർക്കാരിന്റെ പ്രവർത്തനം എന്ന് തിരിച്ചറിവ് ജനങ്ങൾക്കുമുണ്ട്.
ഇതുവരെയ്ക്കും നല്ലതു മാത്രം. ജനങ്ങൾ കാത്തിരുന്ന മുഖ്യമന്ത്രിയാണ് താനെന്ന് ശ്രീ. പിണറായി വിജയൻ തെളിയിച്ചിരിക്കുന്നു. മുന്‍ഗാമികളായി വന്നു പോയവരുടെ ശ്രേഷ്ഠഗുണങ്ങളൊക്കെയും അദ്ദേഹത്തിൽ ഏകീകരിക്കപ്പെട്ടിരിക്കുന്നു.ആശംസകൾ.