Category: Press Release

ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.


ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തി പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു.


ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്ക – പമ്പ റൂട്ടിൽ കെ.എസ്.ആര്‍.ടി.സി.യുടെ 210 സര്‍വ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ 379 സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


യോഗത്തിൽ എം.എ .എ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാര്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മാരായ അനന്തകൃഷ്ണന്‍, ആര്‍. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.

/ In Press Release / By CM WEB / Comments Off on ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

വാർത്താക്കുറിപ്പ് : 07-11-2019

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്‍റെ വികസനനയ വായ്പയില്‍ നിന്നു അനുവദിക്കാന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും ഇതുപ്രകാരം അനുവദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി. നിലവില്‍ സുഗമമായ യാത്രാ
സൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


മെച്ചപ്പെട്ട ദുരന്ത പ്രതിരോധ ശേഷിയോടെ നിര്‍മ്മിക്കുന്ന റോഡുകളുടെ പ്രവൃത്തി 2020 ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അറ്റകുറ്റപണികള്‍ മാത്രമുള്ളവ 2020 മെയ് മാസത്തോടെയും പൂര്‍ത്തിയാക്കണം. മഴക്കാലം മുന്‍കൂട്ടികണ്ട് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണം. മഴമാറിയാല്‍ ഉടന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഊര്‍ജിതമായും സുതാര്യമായും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തില്‍ ചര്‍ച്ചചെയ്യണം.


2018ലെ  മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവില്‍ 9064.49 കിലോമീറ്റര്‍ റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചു ഭാഗത്ത് 2019 ലെ പ്രളയത്തില്‍ നാശനഷ്ടം വീണ്ടും ഉണ്ടായി. ബാക്കിയുള്ള അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പു റോഡുകളില്‍ ഡിസംബര്‍ 31നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റോഡുകളില്‍ ജനുവരി 31നു മുമ്പും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്‍റനന്‍സ് ഗ്രാന്‍റും ഇക്കാര്യത്തില്‍ ഉപയോഗിക്കും. ഈ സമയക്രമം ഉറപ്പാക്കി റോഡുകള്‍ സഞ്ചായരയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


നിര്‍മ്മിക്കപ്പെടേണ്ട റോഡുകളെ മൂന്നു മാസത്തിനുള്ളില്‍ പണിതീര്‍ക്കാവുന്ന പാക്കേജുകളായി തിരിച്ച് നിര്‍വ്വഹണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ഫീല്‍ഡ് സര്‍വ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാന്‍ മുന്‍പരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജന്‍സികളെയും റോഡുനിര്‍മ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിര്‍മ്മാണ കമ്പനികളെയും മുന്‍കൂട്ടി എംപാനല്‍ ചെയ്യണം. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താക്കുറിപ്പ് : 05-11-2019

പോക്സോ കേസുകളുടെ നടത്തിപ്പ് : ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കും

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഢനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണം.


സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.


അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം.


കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം. അധ്യാപക രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ഉണ്ട്. അവര്‍ സ്കൂളുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മന:ശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വാര്‍ത്താകുറിപ്പ് തീയതി: 28-10-2019

ആറളം: വീടുകള്‍ പുതുക്കിപ്പണിയും

ആറളം ഫാമിലെ വാസയോഗ്യമല്ലാത്ത 286 വീടുകള്‍ പുതുക്കിപ്പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട അധികൃതരുടെ
യോഗം തീരുമാനിച്ചു. ലൈഫ് മിഷനില്‍ പെടുത്തിയോ
പട്ടികവര്‍ഗക്കാര്‍ക്കുള്ള ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡവലപ്മെന്‍റ് മിഷനില്‍
(ടി.ആര്‍.ഡി.എം) പെടുത്തിയോ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കും.
യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍,
ചീഫ് സെക്രട്ടറി ടോം ജോസ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍, തൊഴില്‍ വകുപ്പ് അഢീഷണല്‍
ചീഫ് സെക്രട്ടറി ആശാതോമസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍
ഖൊബ്രഗഡെ, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാമിലെ 79 തൊഴിലാളികള്‍ക്ക് വി.ആര്‍.എസ് അനുവദിക്കാനുള്ള
തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗം
തീരുമാനിച്ചു. ഫാമിന് അനുവദിച്ച ആംബുലന്‍സ് കേടായതി നാല്‍
ആരോഗ്യവകുപ്പ് പുതിയ ആംബുലന്‍സ് അനുവദിക്കും.
വന്യമൃഗശല്യം തടയുന്നതിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതാണ്. 13.5
കിലോമീറ്ററില്‍ ചുറ്റുമതില്‍ വേണ്ടിവരും. നബാര്‍ഡ് സഹായത്തോടെ
മൂന്നുവര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കു ന്നത്.


കൃഷി അഭിവൃദ്ധിപ്പെടുത്തി ഫാം ലാഭകരമക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്ന്
മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍
പരീക്ഷിക്കണം. കാര്‍ഷിക സര്‍വകലാശാല യുടെ ഉപദേശത്തോടെ ഫാമിന്‍റെ
വികസനത്തിന് സമഗ്രപദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താകുറിപ്പ് തീയതി: 11-10-2019

നദികളിലെയും പുഴകളിലെയും മണൽ നീക്ക
സമയബന്ധിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

2018-ലെ മഹാപ്രളയത്തിലും ഈ വര്‍ഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പുഴകളുടെയും നദികളുടെയും സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഈ നടപടി അനിവാര്യ മാണെന്ന് യോഗം വിലയിരുത്തി.


ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ വകുപ്പ് അഡീഷണ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.


മണൽ നീക്കൽ സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജലവിഭവം, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ അഡീഷണ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ പ്രിന്‍സിപ്പ സെക്രട്ടറി, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.


പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണൽ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാര്‍ ഡാമുകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ നീക്കാന്‍ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ജലസേചന വകുപ്പിന്‍റെയും വൈദ്യുതി ബോര്‍ഡിന്‍റെയും കീഴിലുള്ള ഡാമുകളിൽ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതും സമയബന്ധിതമായി ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


കാലവര്‍ഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിയാവുന്നത്ര സ്ഥലങ്ങളിൽ പരമാവധി മഴവെള്ളം സംഭരിക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണം. തദ്ദേശസ്വയംഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബര്‍ മുത തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാതലത്തിൽ ഏകോപനത്തിന് സംവിധാനം ഉണ്ടാകണം. ഓരോ പഞ്ചായത്തിലും ഈ പരിപാടി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ മാസവും ഇക്കാര്യം അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വാര്‍ത്താകുറിപ്പ് തീയതി: 10-10-2019

രണ്ടാം ലോക കേരളസഭ ജനുവരി 2, 3

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളിൽ നിയമസഭാ കോംപ്ലക്സിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു.


ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴിൽ മേളയും സംഘടിപ്പിക്കാന്‍ തീരുമാനി ച്ചിട്ടുണ്ട്. ഡിസംബര്‍ 7-ന് കൊച്ചിയിലായിരിക്കും പരിപാടി. പ്രവാസി കുടുംബങ്ങള്‍ കൂടുതലുള്ള മേഖലകളിൽ അവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര സെമിനാറുകള്‍ നടത്താനും സംഘാടക സമിതി തീരുമാനിച്ചു.


ലോക കേരളസഭയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശിൽ പ്പശാല എന്നിവയുണ്ടാകും. തിരുവനന്തപുരത്ത് പുഷ്പ്പോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കു ന്നുണ്ട്. സമാപന സമ്മേളനം 3-ന് വൈകിട്ട് നിശാഗന്ധിയിലായിരിക്കും.


പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയിൽ മത്സരങ്ങള്‍ ഉണ്ടാകും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും.


ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളിൽ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതിനാൽ പകരം അംഗങ്ങളെ തെരഞ്ഞെ ടുക്കുന്നതാണ്. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസത്തിന്‍റെ പുതിയ മേഖലകള്‍ കണ്ടെത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശ തൊഴിലുടമാ സമ്മേളനം മാറണം.


ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവ പൂര്‍വ്വം പരിഗണിച്ച് നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു വിഷയ നിര്‍ണയ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ ഒന്നാം ലോക കേരളസഭ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പ്രവാസികളിൽ നിന്ന് ഓഹരി മൂലധനം സംഭരിച്ച് നിക്ഷേപ കമ്പനിയുണ്ടാ ക്കാനുള്ള നിര്‍ദേശം അതിലൊന്നായിരുന്നു. ആ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കി. വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കമ്പനി രൂപീകരിച്ചത്. ഇതിന്‍റെ ഭാഗമായി ദുബായിയി ഈ മാസം ആദ്യം സംഘടിപ്പിച്ച ചെറുകിട-ഇടത്തരം സംരംഭകരുടെ സമ്മേളനം പ്രതീക്ഷിച്ചതിലധികം വിജയമായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജനുവരിയിൽ രണ്ടാം ലോക കേരള സഭ സമ്മേളനത്തിനു ശേഷം കൊച്ചിയിൽ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


യോഗത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു. വിവിധ ഉപസമിതികള്‍ ഉടനെ യോഗം ചേര്‍ന്ന് സമ്മേളനം വിജയിപ്പിക്കാനുള്ള പരിപാടികള്‍ക്ക് വിശദ രൂപം നൽകും.


വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍
2020 മാര്‍ച്ചിൽ തുറക്കും

എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചിൽ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിൽ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വര്‍ക്ക് അദ്ദേഹം നിര്‍ദേശം നൽകി.


ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്‍റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായി. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകും


750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേൽപ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. രണ്ട് പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാമെന്ന് സമ്മതപത്രം നൽ കിയതിനാൽ കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു.

വാര്‍ത്താകുറിപ്പ് തീയതി: 09-10-2019

ചോദ്യങ്ങള്‍ മലയാളത്തിലും നൽകാന്‍
പി.എസ്.സിയെ സഹായിക്കുന്നതിന് ഉപസമിതി

തൊഴിൽ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നൽകാന്‍ പി.എസ്.സിയെ സഹായിക്കുന്നതിന് സര്‍വകലാശാലകളുടെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പ്രതിനിധികളുളള ഉപസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു.


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കണ്‍വീനറായ സമിതിയിൽ മലയാളം, സംസ്കൃതം സര്‍വകലാശാലകളുടെയും കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.


യോഗത്തിൽ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനിൽ വള്ളത്തോള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍, ഡോ. വി.പി. മഹാദേവന്‍ പിള്ള (കേരള), ഡോ. കെ.സി. സണ്ണി (നിയമ സര്‍വകലാശാല), ഡോ. രാജശ്രീ (എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല), ഡോ. റിജി ജോണ്‍ (ഫിഷറീസ് സര്‍വകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍), ഡോ. മുഹമ്മദ് ബഷീര്‍ (കോഴിക്കോട്), പ്രൊഫ. സാബു തോമസ് (മഹാത്മാ ഗാന്ധി), ഡോ. പി.ജി ശങ്കരന്‍ (കുസാറ്റ്), ഡോ. എ. നളിനാക്ഷന്‍ (ആരോഗ്യ സര്‍വകലാശാല), ഡോ. ആര്‍. ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ധര്‍മ്മരാജ് അടാട്ട് (സംസ്കൃതം), ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യം തയ്യാറാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ പി.എസ്.സിയെ സഹായി ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷി ചോദ്യം തയ്യാറാക്കുന്ന അധ്യാപകര്‍ തന്നെ അത് പരിഭാഷപ്പെടുത്തി ന കണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. പ്ലസ് ടു തലത്തി ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി മലയാളത്തിലാക്കിയിട്ടുണ്ട്. അതിനുള്ള സാങ്കേതികപദ നിഘണ്ടുവും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് സഹായത്തിന് ഇത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


സവിശേഷ സാങ്കേതിക പരീക്ഷകള്‍ക്കുള്ള വിജ്ഞാനപദകോശം നിര്‍മിക്കുന്നതിനും സര്‍വകലാശാലാ തലത്തി ശ്രമങ്ങള്‍ ഉണ്ടാകണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അനേകം വിജ്ഞാനപദ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ശാഖകളിലുള്ള നിഘണ്ടുക്കള്‍ ഈ വിധത്തിൽ വാള്യങ്ങളായി പുറത്തിറക്കാനാകണം.


സര്‍വകലാശാലാ ബിരുദം യോഗ്യതയായിട്ടുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയാസമില്ല എന്ന അഭിപ്രായമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പൊതുവെ വൈസ്ചാന്‍സലര്‍മാരും പ്രകടിപ്പിച്ചത്. ഇതിനാവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പ് നൽകി.

വാര്‍ത്താകുറിപ്പ് തീയതി: 07-10-2019

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്‌ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്‌മ നവംബറിൽ; ജനുവരിയിൽ  സ്‌മൃതി യാത്ര

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്‌ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ പുതിയ സെക്രട്ടറിയറ്റ്‌ രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്‌തു.


നിലവിൽ സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശൻ തന്നെയാണ്‌ പുതിയ പ്രസിഡണ്ട്‌.  ഇപ്പോൾ കൺവീനറായ പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.  മറ്റു ഭാരവാഹികൾ:
അഡ്വ. കെ സോമപ്രസാദ്‌ എംപി ‐ ട്രഷറർ
പി രാമഭദ്രൻ ‐ ഓർഗനൈസിങ്‌ സെക്രട്ടറി
ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌, ബി രാഘവൻ, അഡ്വ സി കെ വിദ്യാസാഗർ ‐ വൈസ്‌ പ്രസിഡണ്ടുമാർ
അഡ്വ. പി ആർ ദേവദാസ്‌, ടി പി കുഞ്ഞുമോൻ, അഡ്വ. കെ പി മുഹമ്മദ്‌‐സെക്രട്ടറിമാർ.
അഡ്വ. കെ ശാന്തകുമാരി, അബ്‌ദുൽ ഹക്കിം ഫൈസി, പി കെ സജീവ്‌, ഇ എ ശങ്കരൻ, കെ ടി വിജയൻ, അഡ്വ. വി ആർ രാജു, രാമചന്ദ്രൻ മുല്ലശ്ശേരി, കെ കെ സുരേഷ്‌ (സെക്രട്ടറിയറ്റ്‌ അംഗങ്ങൾ). ഭാരവാഹികളടക്കം 18 പേരുള്ളതാണ്‌ പുതിയ സെക്രട്ടറിയറ്റ്‌.


നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ്‌ സംഘടനാസംവിധാനത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയത്‌.  സമിതി രജിസ്‌റ്റർ ചെയ്യാനും തിരുവനന്തപുരത്ത്‌ ഓഫീസ്‌ സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.


നവംബറിൽ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കാൻ നിശ്‌ചയിച്ചു. . ഈ പരിപാടിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം നവംബർ ഒന്നിന്‌ തിരുവനന്തപുരം ഗാന്ധി പാർക്കിൽ മുഖ്യമന്ത്രി നിർവഹിക്കും.  നവോത്ഥാന  മൂല്യങ്ങളെ ആസ്‌പദമാക്കി ഡിസംബറിൽ കേമ്പസുകളിൽ സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചു.  2020 ജനുവരിയിൽ കാസർകോട്ടു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നവോത്ഥാന സ്‌മൃതി യാത്ര നടത്തും.  നവോന്ഥാന നായകരുടെ സ്‌മൃതി മണ്ഡപങ്ങൾ സ്‌ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്‌ഥലങ്ങളിലൂടെയും യാത്ര കടന്നപോകും.  നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്‌ നാടിനെ സജ്ജമാക്കുകയാണ്‌ യാത്രയുടെ ലക്ഷ്യം.


വിശാലമായ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ ഇതിനകം തന്നെ കേരളത്തിന്റെ സാമൂഹിക മണ്ഡല്ത്തിൽ നല്ല സ്‌ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.  സമിതിയുടെ പ്രവർത്തനം ശക്‌തമായി  മുമ്പോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാന മൂല്യങ്ങൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്‌ത്‌ അമ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. പുന്നല ശ്രീകുമാർ റിപ്പോർട്‌ അവതരിപ്പിച്ചു.

വാര്‍ത്താകുറിപ്പ് തീയതി: 05-10-2019

നിക്ഷേപക സംരംഭം – മൊത്തം പതിനായിരം കോടിയുടെ വാഗ്ദാനം

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ സംരംഭകരുടെ യോഗം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേള്‍ഡ് 3500 കോടി, ആര്‍പി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി, ആസ്റ്റര്‍ 500 കോടി, മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം. ഇതിൽ ഡിപി വേള്‍ഡ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും, ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയിൽ മേഖലയിലും, ആസ്റ്റര്‍ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.


സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എം. എ. യൂസഫലി, പ്രിന്‍സിപ്പൽ സെക്രട്ടറി കെ ഇളങ്കോവന്‍, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലിൽ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.


ജഡ്സണ്‍ ബെര്‍ഗ് മാന്‍, ഭാര്യ മേരി മില്ലര്‍ എന്നിവരുടെ അപകട മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രമുഖ അമേരിക്കന്‍ ഐടി കമ്പനിയായ എന്‍വെസ്റ്റ്നെറ്റിന്‍റെ സിഇഒയും സ്ഥാപകനുമായ ജഡ്സണ്‍ ബെര്‍ഗ്മാന്‍, ഭാര്യ മേരി മില്ലര്‍ എന്നിവരുടെ അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.


കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളിൽ വിശ്വസിക്കുകയും കേരളത്തോട് അതിയായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ജഡ്സണ്‍ ബര്‍ഗ്മാന്‍റേത്. കേരളത്തെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്നതിലും എന്‍വെസ്റ്റ്നെറ്റ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം സ്മരണീയമായ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

വാര്‍ത്താകുറിപ്പ് തീയതി: 04-10-2019

പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും – മുഖ്യമന്ത്രി

പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോര്‍ക്കയുടെ പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസിൽ യാത്രാക്കൂലിയുടെ 7 ശതമാനം ഇളവ് ലഭിക്കും. ഇത് കൂടുതൽ വിമാന കമ്പനികളിൽ നിന്ന് നേടിയെടുക്കുവാന്‍ ശ്രമിക്കും. ദുബായ് ഇന്ത്യന്‍ അക്കാദമി സ്കൂളിൽ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വിശേഷാവസരങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ആ ഘട്ടങ്ങളിൽ കൂടുതള്‍ വിമാനങ്ങള്‍ ആ സെക്റ്ററി അനുവദിക്കാമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിട്ടുണ്ട്. മുന്‍കൂട്ടി തന്നെ വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിച്ച് ബുക്കു ചെയ്യാന്‍ അവസരം തരുമെന്നാണ് ഉറപ്പ് ലഭിച്ചത്.


പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. അതിവിദഗ്ധരായ മലയാളികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ വിജ്ഞാനം നാടിന് ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ലോക കേരള സഭ രൂപം കൊണ്ടത്. അതിന്‍റെ സബ് കമ്മിറ്റി നിര്‍ദേശമായാണ് സംസ്ഥാന വികസനത്തിനുതകുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഒരു കമ്പനി രൂപീകരിക്കുകയും അതിൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയുമെന്നത്. ഇതിന്‍റെ ഭാഗമായാണ് ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന നിക്ഷേപ സമാഹരണ കമ്പനി രൂപീകരിച്ചത്.


സുരക്ഷിതമായ സമ്പാദ്യം പ്രവാസികള്‍ക്ക് ഉറപ്പുവരുത്താനും നാടിന്‍റെ വികസനത്തിനും കേരള പ്രവാസി ചിട്ടി വഴി സാധിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്സിന്‍റെ കീഴിൽ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് തിരുച്ചുവരുമ്പോള്‍ ശാരീരിക-സാമ്പത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1718 ഗുണഭോക്താക്കള്‍ക്ക് പത്തു കോടിയിലേറെയും വിതരണം ചെയ്തു.


റിക്രൂട്ട്മെന്‍റ് നിയമപരവും സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് നോര്‍ക്ക് റൂട്ട്സ് ആസ്ഥാനത്ത് ഒരു റിക്രൂട്ട്മെന്‍റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് നോര്‍ക്ക് റൂട്ട്സ്.


തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നൽകി അംഗീകൃത തൊഴിലാളിയാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരിശീലനത്തിന്‍റെ ഭാഗമായ ജോലിയിലേക്ക് പോകാനുള്ള അവസരം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസുകളിൽ സൗകര്യമൊരുക്കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരപ്പെടുത്തിയ കേരളത്തിലെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്.


കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം ലഘൂകരിക്കാനാണ് പ്രവാസി ഐ.ഡി. കാര്‍ഡ് വിതരണം ചെയ്യുന്നത്. മള്‍ട്ടിപര്‍പ്പസ് ഫോട്ടോ ഐഡി കാര്‍ഡുള്ള ഏതു പ്രവാസി മലയാളിക്കും നോര്‍ക്ക റൂട്ട്സ് വഴി ആവശ്യമായ സേവനം എളുപ്പം ലഭ്യമാകും. നാലു ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഐഡി കാര്‍ഡ് കൈപ്പറ്റി. പേഴ്സണൽ ആക്സിഡന്‍റ് കവറേജായി രണ്ടു ലക്ഷം രൂപ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രവാസ ജീവിതത്തിനിടെ നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ട്.


എംബസികളിൽ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടൽ കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുത ഗ്ലോബ കോണ്ടാക്റ്റ് സെന്‍റര്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, പരാതികള്‍ എന്നിവ പറയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താം. ഫോണ്‍, ഇ-മെയിൽ , എസ്.എം.എസ്, ലൈവ് ചാറ്റ് മുഖേനയും സെന്‍ററി ബന്ധപ്പെടാം.


പ്രവാസി സഹോദരിമാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ എന്‍.ആര്‍.ഐ. സെൽ നോര്‍ക്കാ റൂട്ട്സി ആരംഭിച്ചു. സാങ്കേതികവിദ്യാ മാറ്റത്തിനനുസരിച്ച് ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡിസംബറിൽ കൊച്ചിയിൽ ഇന്‍റര്‍നാഷണ എംപ്ലോയര്‍ കോണ്‍ഫറന്‍സ് നടത്തും.


അസുഖബാധിതരെയും മരണമടഞ്ഞവരെയും വീടുകളിൽ എത്തിക്കാന്‍ ഐ.എം.എയുമായി ചേര്‍ന്ന് ആരംഭിച്ച ആംബുലന്‍സ് സര്‍വ്വീസ് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ 500 രൂപയിൽ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള കരുതലിന്‍റെ ഭാഗമാണ്.


പ്രവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത.് ഏതു പ്രശ്നത്തിലും ഏതു സമയവും സര്‍ക്കാരിനെ ബന്ധപ്പെടാന്‍ അറച്ചു നിൽ ക്കേണ്ടതില്ല. അതിന് ആവശ്യമായ നടപടികള്‍ ഉറപ്പു നൽകുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു.


സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആര്‍.പി. മുരളി, എന്‍.കെ. കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.