Category: Public Speeches

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാം

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


പ്രവാസിച്ചിട്ടിക്ക് പ്രവാസികളിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രം പോര, രാജ്യത്തിലെ മറ്റ് സംസ്ഥാനത്തുള്ളവർക്കും കൂടി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് വ്യാപിപ്പിക്കുന്നത്. .നവകേരളത്തിന്റെ ഭാഗമായ പുനർനിർമ്മാണ പ്രവർത്തനത്തിൽ വലിയ പങ്കാണ് കെ.എസ്.എഫ്.ഇക്ക് വഹിക്കാനാവുക.


കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയായാണ് മാറുന്നത്. കേരളത്തിന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാവുന്ന ഒരു സാമ്പത്തിക മാതൃകയായിത്തന്നെയാണ് കെ.എസ്.എഫ്.ഇ .നിൽi ‘ക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേ നന്നാവൂ എന്ന് പറയുന്നവർ സഹകരണ സ്ഥാപനങ്ങളെയും കെ.എസ്.എഫ്.ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് മനസ്സിലാക്കണം.


മൂന്നര വർഷം മുമ്പ് കെ.എസ്.എഫ്.ഇയുടെ ലാഭം 236 കോടി രൂപയായിരുന്നു. അത് ഇന്ന് 445 കോടിയായി വർധിച്ചു. മൊത്തം ആസ്തിയിൽ 240 കോടിയുടെ വർധനവുണ്ടായി. കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെ.എസ്.എഫ്.ഇയുടെ ശാഖകളുണ്ട്. ഗ്രാമങ്ങളിൽ ശാഖ ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി.


കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ചിട്ടിയിൽ പകുതിയിലധികം കെ.എസ്.എഫ്.ഇയുടേതാണ്. അതിനാലാണ് കെ.എസ്.എഫ്.ഇ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോൾ സെൻററുകൾ കെ.എസ്.എഫ്.ഇക്കുണ്ട്. ഗുണഭോക്താക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും യാഥാർഥ്യമാവുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കെ.എസ്.എഫ്.ഇയുടെ സേവനങ്ങൾ എളുപ്പമുള്ളതാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

/ In Public Speeches, Speeches / By CM WEB / Comments Off on കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാം

നിർമിതബുദ്ധി അടിസ്ഥാനമായ സേവനങ്ങൾ പോലീസിൽ വിപുലപ്പെടുത്തും

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങൾ പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ റൈസിംഗ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി.


സാങ്കേതികവിദ്യ പരമാവധി വിനിയോഗിച്ചെങ്കിൽ മാത്രമേ മാറുന്ന ലോകക്രമത്തിൽ പിടിച്ചുനിൽക്കാനാവൂ എന്നു മനസിലാക്കിയാണ് കേരള പോലീസ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളത്. നിർമിതബുദ്ധി അടിസ്ഥാനമാക്കി പോലീസിന്റെ സഹായവും സാന്നിധ്യവുമില്ലാതെ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിൽവരെ എത്തിനിലക്കുകയാണ്.


63 വർഷം കൊണ്ട് കേരള പോലീസിൽ സമാനതകളില്ലാത്ത മാറ്റവും വികാസവുമാണുണ്ടായത്. തിരുക്കൊച്ചി-മലബാർ പോലീസുകൾ ലയിച്ച് കേരളാപോലീസ് രൂപീകൃതമായത് കേരളപ്പിറവി ദിനത്തിലാണ്. കുറ്റാന്വേഷണത്തിനും വിവരശേഖരണത്തിനും ട്രാഫിക്കിനും സുരക്ഷയ്ക്കുമൊക്കെയായി പ്രത്യേക വിഭാഗങ്ങൾ വന്നു. ഒപ്പം സാങ്കേതികവിദ്യയുടെ കടന്നുവരവും പോലീസ് സേന വളരെ ഭംഗിയായി ഉപയോഗപ്പെടുത്തുന്നുണ്ട്. സേനയുടെ അംഗത്വം വർധിച്ചു. സമൂഹനൻമയ്ക്കും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി മാറിയ പോലീസ് സേനയാണ് നമുക്കുള്ളത്. പോലീസിന്റെ പ്രവർത്തനശൈലി അടിമുറി മാറിയിട്ടുണ്ട്.


കുറ്റാന്വേഷണം മാത്രമല്ല, സാമൂഹികസേവനവും പോലീസിന്റെ പരിധിയിൽ വരും. പോലീസിന്റെ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വന്നിട്ടുണ്ട്. 1957 ലെ ഇ.എം.എസ് സർക്കാരിന്റെ കാലം മുതലുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് മാറ്റങ്ങൾ വന്നത്. പോലീസിന്റെ പുനഃസംഘടന ലക്ഷ്യമിട്ട് നിയമിക്കപ്പെട്ട എം.സി ചാറ്റർജി കമ്മീഷന്റെ ക്രിയാത്മകമായ നിർദേശങ്ങൾ പോലീസിന്റെ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിലായിരുന്നു. പിന്നീടുവന്ന സർക്കാരുകൾ ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിഷ്‌കരണത്തിന് പങ്ക് വഹിച്ചു. സേവനവ്യവസ്ഥകൾ, ഡ്യൂട്ടി സമയം പരിഷ്‌കരിക്കൽ ഒക്കെ ഇതിന്റെ തുടർച്ചയാണ്.
കുറ്റാന്വേഷണമികവിൽ രാജ്യത്തെ ഏതൊരു പോലീസ് സേനയെക്കാളും മുന്നിലാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണമികവ് രാജ്യത്തിനകത്തും പുറത്തും അംഗീകരിക്കപ്പെട്ടതാണ്. നാടിനെ നടുക്കിയ കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ കഴിഞ്ഞത് പോലീസിന്റെ കഴിവുറ്റ പ്രവർത്തനം മൂലമാണ്.


പോലീസിന്റെ സാങ്കേതികസംവിധാനങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് പോലീസ് ടെക്നോളജി സെൻറർ ആരംഭിക്കുന്നത്. എട്ടുകോടി രൂപ മുടക്കി എസ്.എ.പി ക്യാമ്പസിൽ നിർമിക്കുന്ന സ്ഥാപനം പൂർത്തിയാകുമ്പോൾ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും മികവേറിയ സ്ഥാപനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ മുഖ്യമന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, പ്രിസൺസ്, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ മെഡൽ, പോലീസ് നായ്ക്കൾക്കായി ഏർപ്പെടുത്തിയ കനൈൻ മെഡലുകൾ എന്നിവ അദ്ദേഹം വിതരണം ചെയ്തു. 131 അംഗ കെ-9 സ്‌ക്വാഡിലെ 10 പോലീസ് നായകൾക്കാണ് ആദ്യമായി ഏർപ്പെടുത്തിയ കനൈൻ മെഡൽ ലഭിച്ചത്.


എസ്.എ.പി വളപ്പിൽ സ്ഥാപിക്കുന്ന കേരള പോലീസ് ടെക്നോളജി സെൻററിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

/ In Public Speeches, Speeches / By CM WEB / Comments Off on നിർമിതബുദ്ധി അടിസ്ഥാനമായ സേവനങ്ങൾ പോലീസിൽ വിപുലപ്പെടുത്തും

സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയം

തുടർവിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർശ്വവത്കൃത മേഖലയിൽ പ്രത്യേക ഊന്നൽ നൽകിയുള്ള മാതൃകാപരമായ പ്രവർത്തനമാണ് മിഷന്റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആസ്ഥാനമന്ദിരം പേട്ട ഗവ: സ്‌കൂളിന് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ജനങ്ങൾ ഭേദചിന്തയില്ലാതെ ഒരുമിച്ചതുകൊണ്ടും അന്നത്തെ ഇ.കെ. നായനാർ സർക്കാരിന്റെ പ്രതിബദ്ധതയും കൊണ്ടാണ്. ഏതൊരു കാര്യത്തിലും ഭേദചിന്തയില്ലാതെ സഹകരിക്കുന്ന ജനങ്ങളാണ് നമ്മുടെ സമൂഹത്തിൽ. മഹാപ്രളയം നാം നേരിട്ടതിലുള്ള ഒത്തൊരുമയും ലോകം അംഗീകരിച്ചതാണ്. ആളുകളെ വിവിധ കള്ളികളിലാക്കാനും മനുഷ്യത്വത്തിൽനിന്ന് അടർത്തിമാറ്റാനും ശ്രമിച്ചിട്ടും കഴിയാത്തത് ഈ പ്രത്യേകത മൂലമാണ്.


നവസാക്ഷരർക്കും മറ്റുമായി തുടർസാക്ഷരതാപദ്ധതികളുമായാണ് സാക്ഷരതാമിഷൻ മുന്നോട്ടുപോയത്. 2009ൽ സാക്ഷരതാപ്രവർത്തനങ്ങൾക്കുള്ള സഹായം കേന്ദ്രം നിർത്തിയിട്ടും സംസ്ഥാനം ആ ബാധ്യതകൾ ഏറ്റെടുത്ത് പ്രവർത്തനം തുടർന്നു. ആ പ്രവർത്തനമാണ് രാജ്യം അംഗീകരിച്ചത്. ആദിവാസി, പട്ടികവിഭാഗം, തീരദേശ മേഖലയിൽ ഊന്നിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വയനാട്ടിലെയും അട്ടപ്പാടിയിലേയും ആദിവാസി ഊരുകളിലും ശ്രദ്ധേയപ്രവർത്തനമാണ് നടത്തിയത്. അത് ഊർജിതമായി ഇനിയും മുന്നോട്ടുകൊണ്ടുപോകും.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കുടിയേറുന്നവരുൾപ്പെടെയുള്ളവരുടെ കുട്ടികൾക്ക് നമ്മുടെ ഭാഷ പഠിക്കാൻ അവസരമൊരുക്കുന്നതും ശ്രദ്ധേയമാണ്.


നവോത്ഥാനകേരളത്തെ പ്രത്യേക ഇരുട്ടറയിലേക്ക് തള്ളിയിടാനുള്ള നീക്കം നടന്നപ്പോഴാണ് സാമൂഹികസാക്ഷരതാ പ്രവർത്തനങ്ങൾ ജനകീയ സംരംഭമായി ഏറ്റെടുക്കാനായത്.
അതുപോലെ ഗൗരവമുള്ള പ്രശ്‌നങ്ങളിൽ സാമൂഹികബോധവത്കരണം ജനകീയമായി വളർത്തിയെടുക്കാനാണ് ഹരിതകേരളം മിഷൻ പോലുള്ള മുൻകൈയെടുക്കൽ സർക്കാർ നടത്തുന്നത്. നവകേരളസൃഷ്ടിക്ക് ഇത്തരം പ്രവർത്തനങ്ങൾ ഗുണകരമാകുമെന്നതിൽ സംശയമില്ല.
വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം കൈവരിക്കുന്നത്. നീതി ആയോഗ് ഇക്കാര്യത്തിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയത് പൊതുവിദ്യാഭ്യാസരംഗത്തെ ഗുണകരമായ ഇടപെടലുകളുടെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.


ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസങ്ങൾ ചേർന്നാലേ പൊതുവിദ്യാഭ്യാസമേഖല ശക്തമാകൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. അനൗപചാരികവിദ്യാഭ്യാസത്തിൽ കേരളം പണ്ടേ മാതൃക സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കർ സംബന്ധിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സ്വാഗതവും അസി: ഡയറക്ടർ കെ. അയ്യപ്പൻ നായർ നന്ദിയും പറഞ്ഞു.


കോൺഫറൻസ്/സെമിനാർ ഹാളുകൾ, വായനശാല, എഡിറ്റോറിയൽ വിഭാഗം, തുല്യതാ വിഭാഗം, ബോർഡ് റൂം, പുസ്തക ഗോഡൗൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. പരിസ്ഥിതി സൗഹാർദ രീതിയിലുള്ള കെട്ടിടം നിർമിച്ചത് ഹാബിറ്റാറ്റ് ഗ്രൂപ്പാണ്. ഒരുവർഷവും അഞ്ചുമാസവും കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

/ In Public Speeches, Speeches / By CM WEB / Comments Off on സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയം

ആർസിഇപി കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും

ആർസിഇപി കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാർ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഇത്. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥസത്ത ഉൾക്കൊണ്ടുവേണം കരാർ നടപടികളെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായമേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


രാജ്യത്തെ സാമ്പത്തികാസമത്വം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനാണ് കരാർ സഹായിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ ഇത് ഭീകരമായി പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്. മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള മലവെള്ളപ്പാച്ചിലിനാണ് ഈ കരാർ വഴിവയ്ക്കുക. വലിയ തോതിൽ ഉത്പന്നങ്ങൾ ഇവിടേക്ക് ഒഴുകിയെത്തിയാൽ നമ്മുടെ കർഷകരുടെ നിലയെന്താവും? ആസ്യാൻ കരാറിന്റെ ഭാഗമായി റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ ഉത്പന്നങ്ങളുടെ വില പ്രതിസന്ധിയിലായി. ആസ്യാനിൽ നാണ്യവിളകളാണ് പ്രതിസന്ധി നേരിട്ടതെങ്കിൽ ആർ.സി.ഇ.പിയിലൂടെ കൃഷി, ക്ഷീരമേഖലകളിലാകെ ദൂരവ്യപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും. സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്ന സംസ്ഥാനത്തിന്റെ ക്ഷീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നു കണ്ടാണ് സർക്കാർ ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. കരാർ നടപ്പിലാക്കുമ്പോൾ ദശലക്ഷക്കണക്കിന് കർഷകർ കാർഷികമേഖലയിൽനിന്ന് ആട്ടിയോടിക്കപ്പെടുമെന്നും സിംഹഭാഗവും ചെറുകിടകൃഷിക്കാരെയാണ് ഇത്  ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


ആസ്യാൻ കരാറിന്റെ വിപുലീകരണമാണ് ആർസിഇപിയെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ആസ്യാൻ വ്യാപാരമേഖലയുമായി ബന്ധപ്പെട്ടതായിരുന്നെങ്കിൽ ആർസിഇപി സമഗ്രമാണ്. ഡബ്ള്യൂടിഒയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പുതിയ കരാറിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കരാർ നടപ്പാകുമ്പോൾ വില കുറഞ്ഞ മത്സ്യങ്ങൾ ഇവിടേക്ക് തള്ളപ്പെടുന്നതിലൂടെ നമ്മുടെ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയും ചർച്ച ചെയ്യുകയും വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായമന്ത്രി ഇ.പി.ജയരാജൻ, ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി, വനം, മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജു, വിവിധ കർഷകസംഘടനാ പ്രതിനിധികൾ എന്നിവരും സന്നിഹിതരായി. കൃഷിവകുപ്പ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ സ്വാഗതവും ഡബ്ള്യൂടിഒ സെൽ സ്‌പെഷ്യൽ ഓഫീസർ ആരതി നന്ദിയും പറഞ്ഞു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൺവെൻഷനിൽ കർഷകരും കർഷക സംഘടനകളും പങ്കെടുത്തു.

/ In Public Speeches, Speeches / By CM WEB / Comments Off on ആർസിഇപി കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും

കേരള സമ്പദ്‌വ്യവസ്ഥയുടെ പുനഃസംഘടന

പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,
ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കേരളത്തിലേക്ക് വന്നിരിക്കുന്ന എല്ലാവരെയും ആരംഭത്തില്‍ തന്നെ സ്വാഗതം ചെയ്യട്ടെ.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം അഭിമുഖീകരിച്ചത്. നിരവധി പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നു മാത്രമല്ല വ്യാപകമായ നാശനഷ്ടങ്ങളും നമുക്കുണ്ടായി. കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് തുല്യമായ
31,000 കോടി രൂപയുടെ നഷ്ടമാണ് നമുക്കുണ്ടായത്. കൃഷി, ജലസേചനം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെല്ലാം ഭീമമായ നഷ്ടമാണുണ്ടായത്.
ഇത്ര വലിയ ഒരു ദുരന്തത്തെ നാം അതിജീവിച്ചത് കേരള സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ത്തതുകൊണ്ടാണ്. ഇനിയിപ്പോള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന സമാനതകളില്ലാത്ത ഒരു കര്‍ത്തവ്യം ഏറ്റെടുക്കുകയാണു നാം. (more…)

പുനർനിർമാണം അതിബൃഹത്തായ കർത്തവ്യം; ജീവനക്കാർ ഉണർന്നു പ്രവർത്തിക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം അതിബൃഹത്തായ കർത്തവ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർ ഉണർന്നു പ്രവർത്തിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. പണ്ടത്തെ അവസ്ഥയിലല്ല, കൂടുതൽ മെച്ചപ്പെട്ട കേരളത്തെ വാർത്തെടുക്കാനാണ് നാം ശ്രമിക്കുന്നത്. കാലവർഷക്കെടുതിയെ മറികടക്കുന്നതിൽ വലിയ തോതിലുള്ള കരുത്തും അർപ്പണവും ജീവനക്കാർ പ്രകടിപ്പിച്ചു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ ഇടപെട്ട ഘട്ടമാണ് പ്രളയഘട്ടം. പഴയ ഘട്ടത്തിൽ കാണിച്ച ഏകോപനവും അർപ്പണബോധവും ഇനിയുമുണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനർനിർമാണവും സിവിൽസർവീസും എന്ന വിഷയത്തിൽ ഒളിമ്പിയ ചേമ്പറിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

(more…)

/ In Featured Articles, Public Speeches / By CM Kerala / Comments Off on പുനർനിർമാണം അതിബൃഹത്തായ കർത്തവ്യം; ജീവനക്കാർ ഉണർന്നു പ്രവർത്തിക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ

സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ്

പുതിയ വളര്‍ച്ചാമേഖല എന്ന നിലയില്‍ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ടെക്‌നോളജി ഇന്നവേഷന്‍ സോണും (TIZ) ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സും.
കേരളത്തില്‍നിന്നുള്ള സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന വിധത്തില്‍ പുതിയ വ്യവസായമേഖലകളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുമായി വേണ്ട ഭൗതികപശ്ചാത്തല സൗകര്യങ്ങളും സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍. അതിനുതകുന്ന വിധത്തില്‍ നൂതന ആശയങ്ങളെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രോത്സാഹിപ്പിക്കുകയാണ്.
കേരളത്തിലെ ഐടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കുന്നതിനാണ് നാം ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 30 ലക്ഷം ചതുരശ്ര അടി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ആ ലക്ഷ്യം സാക്ഷാല്‍കരിക്കാന്‍ സഹായിക്കുന്ന ചരിത്രപരമായ ഒരു ചുവടുവെയ്പ്പിനാണ് ഇന്ന് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നത്.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് ഹബ്ബ് എന്ന് വിലയിരുത്തപ്പെടുന്നത് രാജസ്ഥാനിലെ ജയ്പൂരിലുള്ള ഭാമാഷാ ടെക്‌നോ ഹബ്ബാണ്. ഒരുലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇന്‍ക്യുബേഷന്‍ സ്‌പേസാണ് അവിടെയുള്ളത്. എന്നാല്‍, ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സിന് ഒരുലക്ഷത്തി എണ്‍പത്തിരണ്ടായിരം ചതുരശ്ര അടി വലിപ്പമുണ്ട്. അതായത്, കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ (TIZ) ഉള്‍പ്പെടുന്ന ഈ കോംപ്ലക്‌സ് ഇന്ത്യയിലെ എന്നുമാത്രമല്ല, സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സായി മാറുകയാണ്.
ലോകത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്റര്‍ പാരീസിലുള്ള മൂന്നുലക്ഷത്തി അറുപത്തിയേഴായിരം ചതുരശ്ര അടി വലിപ്പമുള്ള ‘Station F’- ആണ്. സമീപഭാവിയില്‍ തന്നെ മൂന്നരലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഒരു ടെക്‌നോളജി ഹബ്ബ് ‘റിയാക്ടര്‍’ എന്ന പേരില്‍ തെലുങ്കാനയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എന്നാല്‍, പതിമൂന്ന് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഏഴ് കെട്ടിടങ്ങളിലായി അഞ്ചുലക്ഷത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള ഒന്നായി ഈ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ ഭാവിയില്‍ വളരും. അതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ടെക്‌നോളജി ഹബ്ബായി TIZ മാറും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു അഭിമാന നിമിഷമാണ്. ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കു തന്നെ മാതൃകയാവുകയാണ് കേരളം.
ഇതുവരെ ഇവിടെ ഉണ്ടായിരുന്ന പരിമിതമായ സ്ഥലസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഠകദ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാണ്.അതിന്റെ ഭാഗമായി നൂറിലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ ഇവിടെയുണ്ട്. കഴിഞ്ഞ 12 മാസം കൊണ്ട് ഇവര്‍ മുപ്പതിലധികം പേറ്റെന്റുകള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. ആ വസ്തുത കണക്കിലെടുത്താല്‍ത്തന്നെ ഒരുപക്ഷെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്യുബേഷന്‍ സ്‌പേസാണിത് എന്നത് അഭിമാനകരമാണ്.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യനന്മയ്ക്കുമായി പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനുതകുന്ന വിധത്തില്‍ സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അവയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന നൂതന ആശയങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. അത്തരത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയ കേരളത്തിന്റെ നടപടി ലോകമെമ്പാടും പ്രശംസയാര്‍ജിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും.
ഇപ്പോള്‍ കേരളം വലിയ ഒരു പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അതിബൃഹത്തായ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. പുനര്‍നിര്‍മാണം സുസ്ഥിരമാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് വലിയ സംഭാവനകള്‍ ചെയ്യുവാന്‍ കഴിയും എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഐഡിയ എക്‌സ്‌ചേഞ്ചുകള്‍, ഹാക്കത്തോണുകള്‍ മുതലായവ സംഘടിപ്പിക്കുന്നത്. ഇത്തരം നടപടികളിലൂടെ കേരളത്തിന്റെ യുവതലമുറയെ നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ്.
ശാസ്ത്രസാങ്കേതിക വിദ്യകളെയും സ്റ്റാര്‍ട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ നാം സ്വീകരിച്ചുവരുന്നുണ്ട്. അതിനുതകുന്ന വിധത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ നൂതനതയും സംരംഭകത്വവും പ്രചരിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഉന്നത നിലവാരമുള്ള സാങ്കേതിക സ്റ്റാര്‍ട്ട്അപ്പുകളുടെ വികസനത്തിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു.
സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റും അനുകൂലമായ ഭൗതികവും ഡിജിറ്റലുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പൗരന്മാര്‍ക്കുവേണ്ടിയും അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.
പൊതു ഇടങ്ങളിലും ലൈബ്രറികളിലും മറ്റും സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഇവയിലൂടെയൊക്കെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യമായി ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതും നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ്.
ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കേന്ദ്രീകൃത പരിപാലനവും ആക്‌സിലേറ്ററുകളിലൂടെ അവയുടെ വികസനവും സാധ്യമാക്കിയ സര്‍ക്കാരാണിത്. നൂതനമായ മാര്‍ഗങ്ങളിലൂടെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വേണ്ട വിഭവസമാഹാരണം സാധ്യമാക്കുകയും ചെയ്തു ഈ സര്‍ക്കാര്‍. അവയുടെ ബിസിനസ് ഉന്നമനത്തിനായുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുകയും അവയുടെ നൂതന ഉല്‍പന്നങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനായി സ്റ്റാര്‍ട്ട്അപ്പുകളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന പ്രൊക്യുവര്‍മെന്റ് നയം രൂപീകരിക്കുകയും ചെയ്തു.
സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയില്‍ രണ്ടായിരത്തോളം സാങ്കേതിക സ്റ്റാര്‍ട്ട്അപ്പുകളെ വികസിപ്പിക്കുന്നതിനും അവയില്‍ നിരവധി എണ്ണത്തിന് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭ്യമാക്കുന്നതിനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ വകുപ്പ് ‘ടോപ്പ് പെര്‍ഫോര്‍മര്‍’ ആയി കേരളത്തെ ഈ അടുത്തിടെ തെരഞ്ഞെടുത്തത്.
ടോപ്പ് പെര്‍ഫോര്‍മര്‍ എന്ന ബഹുമതി അന്വര്‍ത്ഥമാക്കുന്ന നടപടികള്‍ കൈക്കൊണ്ടുകൊണ്ടാണ് കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സും യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്ക് ‘വര്‍ക്ക്-ലിവ്-പ്ലേ’ സൗകര്യം ലഭ്യമാക്കുന്ന ഈ സംവിധാനം ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് കാമ്പസുകളില്‍ ഒന്നായി മാറും.
ഇലക്‌ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മേക്കര്‍ വില്ലേജ്, ഇഎസ്ഡിഎം (ഇലക്‌ട്രോണിക് സിസ്റ്റംസ് ഡിസൈന്‍ ആന്റ് മാനുഫാച്ച്വറിങ്) സൗകര്യം, കാന്‍സര്‍ പ്രതിവിധിക്ക് ഊന്നല്‍ നല്‍കുന്ന ഇന്‍ക്യുബേറ്റര്‍, ബയോടെക്‌നോളജി ഉല്‍പന്നങ്ങള്‍ക്കായുള്ള ബയോനെസ്റ്റ്, ഡിജിറ്റര്‍ ഫ്രാബിക്കേഷന് സഹായകരമാകുന്ന ഫാബ് ലാബ്, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായി കോ-വര്‍ക്കിങ് സ്‌പേസ്, സ്‌കെയില്‍ അപ്പ് സേപ്‌സ്, ട്രെയിനിങ് സെന്ററുകള്‍, സോഫ്റ്റ്‌വെയര്‍ ലബോറട്ടറികള്‍, ഭാവിക്കനുയോജ്യമായ ആശയവിനിമയം സാധ്യമാക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നിവയെല്ലാം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ സമഗ്രസംവിധാനത്തിന്റെ ഭാഗമാണ്.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിവിധ മേഖലകളെ ഇത്തരത്തില്‍ സംയോജിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കി എന്നത് സൂചിപ്പിക്കുന്നത് ശാസ്ത്രസാങ്കേതിക വിദ്യയെ ആകെ നാം സമഗ്രമായി വിലയിരുത്തുന്നു എന്നും അവയെ അത്തരത്തില്‍ തന്നെ സാമൂഹ്യനന്മയ്ക്കും പുരോഗതിക്കുമായി പ്രയോജനപ്പെടുത്തുന്നു എന്നുമാണ്. ഇത് കേരളചരിത്രത്തില്‍ തന്നെ ഒരു പുതിയ ചുവടുവെയ്പ്പാണ്.
സംസ്ഥാന സര്‍ക്കാര്‍ ഐടി മേഖലയില്‍ സ്വീകരിക്കുന്ന നയസമീപനത്തിന്റെയും നടപ്പാക്കുന്ന പദ്ധതികളുടെയും ഫലമായി കേരളം ഒരു ആഗോള ഐടി ഡെസ്റ്റിനേഷനായി വളര്‍ന്നുവരുന്ന കാലഘട്ടമാണിത്. ഐടി മേഖലയിലെ പ്രബലരായ നിസാനും ഫുജിറ്റ്‌സുവും കേരളത്തിലേക്കു വരുന്നു എന്നതുതന്നെ ഈ വളര്‍ച്ചയുടെ നിദര്‍ശനമാണ്. കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സും ഈ വളര്‍ച്ചയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തെ ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പ്രബലമായ ഐടി ഡെസ്റ്റിനേഷന്‍ ആക്കി പരിവര്‍ത്തനം ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും കൂട്ടായി പരിശ്രമിക്കാം.
സാങ്കേതികവിദ്യയുടെയും അനുബന്ധ മേഖലകളുടെയും രംഗത്ത് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചരിത്രപരമായ ഈ വളര്‍ച്ച ഒരു കുതിച്ചുചാട്ടം തന്നെയാക്കി തീര്‍ക്കാന്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വളരെ സന്തോഷത്തോടെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. നന്ദി.

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംസ

ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവോ എന്ന പരിശോധന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്‍റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ. (more…)

Conclave of Finance Ministers of Southern States CM’s Inaugural Address

At the outset, I would like to extend a warm welcome to all the distinguished participants of this one day workshop. I need not have to explain the importance of the theme that we have chosen to deliberate upon in this workshop.
The workshop is convened to have a detailed review and critique of the terms of reference of the Fifteenth Finance Commission of India. As you are aware, the terms of reference of the previous Finance Commissions have also been subjected to detailed scrutiny by all the concerened. The work of the Finance Commission attracts much attention in the country because of the vital constitutional responsibility entrusted upon it. (more…)

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ വിതരണത്തിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. എത്രയും വേഗത്തില്‍ തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ നിങ്ങള്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധമായ ഇടപെടലിലൂടെ സാധിക്കുകയാണ്. (more…)