Category: Articles

ജനകീയ ബദലിലൂടെ ഐശ്വര്യ കേരളം

മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍വന്നിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യകേരള രൂപീകരണം നടക്കുന്നത് 1956ലാണ്. വ്യത്യസ്ത സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്കാണ് കേരളം രൂപീകരിക്കുന്നത്. പൊതുവെ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമനശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍, സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ദൌത്യത്തിലൂടെ നിരവധി ആളുകളുടെ പോരാട്ടഫലമായാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്. ജന്മി- നാടുവാഴി- ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചംപേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപീകരണത്തിന് കാരണമായി. (more…)

ക്രമസമാധാനം ശക്തിപ്പെടുത്തൽ

പോലീസിന്റെ മുഖച്ഛായ മാറുന്നു, ആധുനികവൽക്കരണവും ജനമൈത്രി പോലീസ് സംവിധാനങ്ങളും:

അധികാരമേറ്റെടുത്ത ആദ്യദിവസം മുതൽ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തിന്റെ സുസ്ഥിര ക്രമാസമാധാനപാലനത്തിനു വേണ്ടിയുള്ള നയങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മൂന്നാം മുറ ഉപേക്ഷിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷങ്ങൾ നടത്തി കുറ്റവാളികളെ കണ്ടെത്തുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള ആക്രമണത്തെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമപരിഗണന. ഏതൊരു സമൂഹത്തിന്റെയും സുഗമമായ നടത്തിപ്പിന് ജനങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്രമസമാധാനപാലനം അത്യന്താപേക്ഷികമാണ്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസ് ആരംഭിക്കാനും തീരുമാനിച്ചു .

സ്ത്രീകള്ക്കും കുട്ടികൾക്കുമെതിരായ അക്രമസംഭവങ്ങളെ അഭിസംബോധന ചെയ്യൽ:

സ്ത്രീസുരക്ഷ ഈ സർക്കാരിന്റെ പ്രഥമ പരിഗണനയിൽ വരുന്നകാര്യമാണ്. ഇതിന്റെ ഭാഗമായി പിങ്ക് പട്രോൾ സ്കീം പ്രധാനപ്പെട്ട അഞ്ചു സിറ്റികളിലും “പിങ്ക് ബീറ്റ് ” എന്ന സേനയെ പ്രധാന കവലകളിലും സിറ്റികളിലും നിയോഗിച്ചു. (more…)

പൊതുവിദ്യാഭ്യാസം പുത്തനുണര്‍വിലേക്ക്

സമൂഹത്തിന്‍റെ വിമോചനശക്തിയത്രേ വിദ്യാഭ്യാസം. ഉള്‍ക്കാമ്പുള്ള ഒരു സമൂഹനിര്‍മിതിക്കായി വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ലഭ്യമായ പ്രതിഭയും ശേഷിയും പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിദ്യഭ്യാസത്തിന്‍റെ പുനരുജ്ജീവനം സാധ്യമാവണമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. ഈ മേഖലയില്‍ സമൂലമായ പരിഷ്കരണത്തിന് LDF സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു.

പൊതുവിദ്യാഭ്യാസസംരക്ഷണം

നിലവാരമുള്ള വിദ്യാഭ്യാസം ഏവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതുമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. ഇതിനായി ഒരു പ്രസ്ഥാനത്തിനുതന്നെ ഗവണ്മെന്റ് രൂപം നല്‍കുകയും പൊതുവിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനത്തിനായി പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്‍റെ ഉദാഹരണമാണ് കോഴിക്കോട് മലാപറമ്പ് യു പി സ്കൂള്‍ ഏറ്റെടുത്തത്. അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മന്റ്‌, സ്കൂള്‍ അടച്ചുപൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങി. ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍ക്ക് താത്കാലിക സംവിധാനത്തിലേക്ക് മാറേണ്ടതായും വന്നു. (more…)

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരം പങ്കുവയ്ക്കലോ ആരോഗ്യകരമായ ബന്ധമോ മാത്രമല്ല ഫെഡറല്‍ സംവിധാനം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിശാലമായ ഒരു തലംകൂടിയുണ്ട് അതിന്. രണ്ടുതലങ്ങളിലായി ഭരണം പങ്കിടപ്പെടുമ്പോള്‍ പൗരരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണത്. അത് സമഗ്രാധിപത്യത്തിനും അധികാരകേന്ദ്രീകരണത്തിനും അവസരം ഇല്ലാതാക്കുന്നു. വിവിധ രാജ്യങ്ങളിലെ ഭരണത്തെപ്പറ്റി സമഗ്രമായി പഠിച്ചിട്ടുള്ള പണ്ഡിതരൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണിത്. അതുപോലെതന്നെയാണ് ഭരണത്തെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ വിഭജിക്കുന്നതും. ഇതും അധികാരകേന്ദ്രീകരണം ഒഴിവാക്കുകയും ഭരണകൂടത്തിന്‍റെ അധികാരം പരിമിതവും നിയന്ത്രിതവും ആക്കുകയും ചെയ്യുന്നു.

മേല്‍പറഞ്ഞ ഘടകങ്ങളില്‍ ഏതു ദുര്‍ബ്ബലപ്പെട്ടാലും അത് അധികാരകേന്ദ്രീകരണത്തിനു വഴിതുറക്കും. ഇന്ന് ഇന്ത്യയില്‍ നാം കാണുന്നത് ഈ അപകടകരമായ സാഹചര്യമാണ്. എക്സിക്യൂട്ടീവ് മറ്റ് ഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളിലേക്കു കടന്നുകയറുകയോ അവയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്യുന്നു. (more…)

ഇടമലക്കുടിയിലെ വികസനപ്രവര്‍ത്തനങ്ങൾ

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മുതുവാന്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളാണ് ഇടമലക്കുടിയില്‍ അധിവസിക്കുന്നത്. വികസനം ഇനിയും എത്തിച്ചേരാത്ത ഒരു പ്രദേശമാണ് ഇടമലക്കുടി. വൈദ്യുതിയോ ആധുനിക ആശയവിനിമയ സംവിധാനങ്ങളോ ഇല്ല. ഇതിനൊരു പ്രധാന കാരണം ഈ പ്രദേശത്തേക്ക് ഒരു റോഡ് ഇല്ലായെന്നതാണ്. ഇരുപത്തിയാറ് കുടികളിലായി ഏകദേശം 2400 പേര്‍ താമസിക്കുന്ന ഇടമലക്കുടി പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ ചില കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഔദ്യോഗികാവശ്യങ്ങള്‍ക്ക് വേണ്ടിപ്പോലും കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ് ഇന്നും ഇടമലക്കുടി നിവാസികള്‍ക്കുള്ളത്. കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമപഞ്ചായത്ത് ഓഫീസ് ഉടനേ തന്നെ ഇടമലക്കുടിയിലേക്ക് മാറ്റും. (more…)

ജനകീയ ബദലിന്റെ നൂറ് ദിനങ്ങള്‍

മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയിൽ ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓർമ പുതുക്കുന്ന ഓണവും, സ്നേഹസാഹോദര്യങ്ങളുടെയും വിശിഷ്ടമായ ത്യാഗത്തിന്റെയും ഓർമകളുണർത്തുന്ന ബക്രീദും വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്. (more…)