വ്യവസായം

അഭ്യസ്തവിദ്യരായ പുതുതലമുറ നാടിന്റെ സമ്പത്താണെന്ന് സർക്കാർ തിരിച്ചറിയുന്നു. പഠനത്തിനു ശേഷം ജോലി എന്നതിനപ്പുറം സംരംഭങ്ങൾ ആരംഭിക്കാനും തൊഴിൽ ദാതാക്കളായി സ്വയംമാറാനും നമ്മുടെ മിടുക്കരായ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. ആധുനികശാസ്ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ആർജ്ജവത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ പുതു തലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സർക്കാരിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്, യുവജനങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ടപ്പുക തുടങ്ങുന്ന പദ്ധതി.

വന്‍കിട ഐ.റ്റി. കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാര്‍ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. നമ്മുടെ ഐ.റ്റി. പാർക്കുകളുടെ കെട്ടിട വിസ്തൃതി നിലവിലുള്ളതിൽ നിന്ന് ഒരു കോടി ചതുരശ്ര അടിയായി വർധിപ്പിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ IT പാർക്കുകളെയും വികസിപ്പിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിനു പുറമേയാണ് അവഗണനയാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപെടുത്താനുള്ള നടപടികള്‍. FACT-യിപൂട്ടിക്കിടന്ന യൂറിയ പ്ലാന്റ് നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടികൾ സംസ്ഥാനസര്‍ക്കാരിന്റെ മുന്‍കൈയ്യില്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രം പൂട്ടാന്‍ തീരുമാനിച്ചിരുന്ന ഇന്‍സ്റ്റ്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റിനെ അടച്ചുപൂട്ടലില്‍ നിന്നും രക്ഷപെടുത്തി സംസ്ഥാനം ഏറ്റെടുത്ത് മുമ്പോട്ട് പോവുകയാണ്. ഇതേ പോലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‍ കെമിക്കല്‍സിന്റെ കൊച്ചി യൂണിറ്റിന്റെ കാര്യത്തിലും രക്ഷപെടുത്തല്‍ നടപടിയുമായി മുമ്പോട്ട് പോവുകയാണ്.ഇതൊക്കെ വഴി ആയിരക്കണക്കിന് ആളുകക്കാണ് പുതുതായി തൊഴി ലഭിക്കുവാ പോകുന്നത്.