ഗതാഗതം

ആധുനിക സമൂഹത്തിനു അത്യന്താപേക്ഷിതമാണ് വേഗതയും സൗകര്യവുമുള്ള ഗതാഗതസംവിധാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമാകുവാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ പുരോഗമിക്കുന്ന വിവരം എല്ലാവർക്കും അറിയാമല്ലോ? 45 മീറ്റർ വീതിയിൽ അന്തർദേശീയ നിലവാരത്തിൽ ദേശീയപാത വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന ജില്ലാ പാതകളുടെ പുതുക്കൽ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്മാർട്ട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പിലാക്കും. പുഴകളും തടാകങ്ങളും ചേർന്ന ഉൾനാടൻ ജലാശയങ്ങളും നീണ്ട കടൽത്തീരവും സ്വന്തമായുള്ള സംസ്ഥാനം എന്ന നിലയിൽ താരതമ്യേന ചെലവുകുറഞ്ഞതും മാലിന്യമുക്തവും അപകട സാധ്യത ഇല്ലാത്തതുമായ ജലഗതാഗതമേഖലയുടെ വികസനം കൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.