Month: May 2017

കേരളം ക്രമസമാധന രംഗത്ത് പുര്‍ണവിജയം

കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പി.ക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.പി. പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ കോപ്പിയുള്‍പ്പടെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്., ബി.ജെ.പി., എ.ബി.ബി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1300 ഓളം കേസുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എം.പി. ഗവര്‍ണര്‍ക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്. (more…)

സ്ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കും

സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം പ്രകാശപൂരിതമാക്കു പദ്ധതികള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുണി സര്‍ക്കാരിന്റെ ഓംവാര്‍ഷികാഘോഷത്തോടും കുടുംബശ്രീയുടെ 19ാം വാര്‍ഷികത്തോടുമനുബന്ധിച്ച് ആലപ്പുഴ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുു അദ്ദേഹം.

നിയമസുരക്ഷ മാത്രമല്ല സാമൂഹികസാമ്പത്തിക സുരക്ഷയും സ്ത്രീക്ക് ലഭ്യമാകു സ്ഥിതി വേണം. പൊതുഇടങ്ങള്‍ സ്ത്രീക്ക് പ്രാപ്യമാവണം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തു സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുതിന് സ്ത്രീകള്‍ക്കു മാത്രമായുള്ള ലോഡ്ജുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചികും. തൊഴില്‍ അവസരം സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക ഉമനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുത്. ഇതിനായി പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുതിന് പ്രോത്സാഹനം നല്‍കും. (more…)

Letter to Prime Minister : Cattle Slaughter

Dear Narendra Modiji,

This is to bring to your attention the recent Government of India’s Gazette Notification imposing restrictions on cattle trade, which would have serious impact on the livelihoods of millions of Indians.

It may be noted that the notification issued by the Ministry of Environment, Forest and Climate Change regarding the Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2017 mandates that cattle can be traded only by those who have valid documentation that the cattle will be used only for agricultural purposes. Of the millions of farmers in our country, only a miniscule number of them have documentation to prove that they are engaged in agriculture. Therefore, it would be extremely difficult for the vast majority of our farmers to legally procure draught animals used for agriculture and other domestic purposes. (more…)

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ സമഗ്രവികസനത്തിലൂടെയുള്ള ബദലാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്തലസൗകര്യവികസനത്തിന് തടസ്സങ്ങളില്ലാത്ത പ്രായോഗികമായ നടപടികള്‍ക്കാണ് മുന്‍കൈയെടുക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയ പാത വികസനം തുടങ്ങിയവയില്‍ മടിച്ചുനിന്നിരുന്ന അവസ്ഥ മാറി നാടിന്റെ വികസനത്തിനുള്ള നടപടികളുണ്ടാകുമെന്ന സ്ഥിതിയായി.

തീരദേശ, മലയോര ഹൈവേകളും ദേശീയ ജലപാതയും ഉടന്‍ യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ടൂറിസം രംഗത്തും ഇത് കുതിച്ചുചാട്ടമുണ്ടാക്കും. (more…)

സി കെ വിനീതിനെ തിരിച്ചെടുക്കണം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമായ സി കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഹാജര്‍ കുറഞ്ഞു എന്ന പേരിലാണ് ഫുട്‌ബോള്‍ താരത്തെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിന് വിനീത് ഉണ്ടാക്കുന്ന നേട്ടം പരിഗണിച്ച് ഹാജര്‍ കുറവ് നികത്താവുന്നതേയുള്ളു. അണ്ടര്‍ 17 ഫിഫ ലോക കപ്പിന് അടുത്ത ഒക്‌ടോബറില്‍ കേരളം വേദിയാകുന്ന വേളയിലുള്ള ഈ നടപടി ദൗര്‍ഭാഗ്യകരമാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിനീതിനെ ഏജീസ് ഓഫീസില്‍ നിയമിച്ചത് കളിക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ തീരുമാനങ്ങള്‍ 24/05/2017

1. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയെയും കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റി. ഇരുവര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല.

2. പുതിയ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി ടിക്കാറാം മീണയെ നിയമിക്കാന്‍ തീരുമാനിച്ചു. കാര്‍ഷികോല്പാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

3. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

4. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചു. (more…)

Letter to Prime Minister : Palmolin exporting issue

Dear Shri. Narendra Modiji,

I would like to bring to your kind attention the grave concerns that the Coconut Farmers in Kerala are having to the reported information that the Union Government is trying to lift the ban on the import of Crude palm Oil through the ports in Kerala, based on the representation from oil industry.

I would request that any such move may be dropped since the small and marginal coconut farmers in the States are already suffering from the drop in prices of coconut and coconut oil. (more…)