Month: May 2017

Letter to the Prime Minister : Vineeth- Indian Footballer job issue

Dear Shri. Narendra Modiji,

I would like to bring to your kind attention the unfortunate decision of the Comptroller and Auditor General of India to terminate the services of the noted Football player and top scorer in India Premier Football League Shri. C.K. Vineeth, who was employed under the Sports Quota in the Accountant General’s Office, Thiruvananthapuram.

He has been terminated from his service apparently for shortage in attendance. The earlier act of the Government of India in employing him under the Accountant General’s office had in fact encouraged many similarly placed youth to take up the game seriously. (more…)

രജിസ്‌ട്രേഷന്‍ വകുപ്പിനെ ശക്തവും അഴിമതിരഹിതവുമാക്കി

രജിസ്‌ട്രേഷന്‍ വകുപ്പിനെ സുശക്തവും അഴിമതിരഹിതവുമായ വകുപ്പാക്കി മാറ്റാന്‍ ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആധാര രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംമസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം സൗകര്യങ്ങള്‍ ഒന്നിച്ച് എല്ലാവര്‍ക്കും നല്‍കുന്ന സംവിധാനമാണ് ഇ- സ്റ്റാമ്പിംഗ്. ഇതു നടപ്പിലാവുന്നതോടെ വ്യാജ മുദ്രപ്പത്രങ്ങളുടെ സാധ്യത പൂര്‍ണമായും ഇല്ലാതാവും. 28 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കി കുറ്റമറ്റതാണെന്നു ബോധ്യപ്പെട്ട ശേഷമാണ് ഇ- സ്റ്റാമ്പിംഗ് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നത്. എത്ര വലിയ വിലയുടെയും മുദ്രപത്രം ഒന്നായി ലഭ്യമാവുമെന്ന സൗകര്യവുമുണ്ട്. വര്‍ഷത്തില്‍ ഒരുകോടിയോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ വകുപ്പിനെ സമീപിക്കുന്നുണ്ട്. സര്‍ക്കാരാഫീസുകള്‍ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ ആളുകള്‍ വരുന്നത് ഏതെങ്കിലും ഔദാര്യം നേടാന്‍ അല്ല അവരുടെ അവകാശത്തിനായി വരുന്നതാണ് എന്ന വിചാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. ഒരുകോടി രൂപയുടെ അഴിമതി ആരെങ്കിലും വെളിപ്പെടുത്തിയാല്‍ അയാള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്‍ ട്രഷറി വകുപ്പുകളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഇ-സ്റ്റാംപ് മുഖ്യമന്ത്രിയില്‍നിന്നും കല്ലറ ജൂമാ മന്‍സിലില്‍ നസീറാ ബീവി ഏറ്റുവാങ്ങി. ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വഴി രജിസ്‌ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ജന സൗഹൃദപരമാക്കി എന്ന് അധ്യക്ഷത വഹിച്ച രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഒരുലക്ഷത്തില്‍ താഴെയുള്ള എല്ലാ സ്റ്റാംപുകളും വെണ്ടര്‍മാര്‍ക്ക് തുടര്‍ന്നും വില്പന നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രിക്ക് വകുപ്പ് മന്ത്രി ജി സുധാകരന്‍ സമ്മാനിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ രക്ഷാധികാരിയും എംഎല്‍എയുമായ അഡ്വ. ബി. സത്യന്‍, സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ടി. മോഹന്‍ദാസ്, ബി.എസ്.എന്‍.എല്‍ (ഇബി)ജനറല്‍ മനേജര്‍ കെ.ജി. ഇന്ദുകലാധരന്‍ എന്നിവര്‍ സംബന്ധിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ. ഗോപാലകൃഷ്ണന്‍ കൃതജ്ഞത പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കും

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്. എ. ടി ആശുപത്രിയിലെ പുതിയ മാതൃ ശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സര്‍ക്കാര്‍ അംഗീകരിക്കും. മെഡിക്കല്‍ കോളേജിനെ കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. മാസ്റ്റര്‍ പ്ലാനിനായി 400 കോടി രൂപ ബഡ്ജറ്റില്‍ മാറ്റിവച്ചിരുന്നു. ഇത് കിഫ്ബി വഴി കണ്ടെത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നതിനുള്ള പദ്ധതി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനെ രോഗീസൗഹൃദമാക്കുന്നതിനു പുറമെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഓപ്പറേഷന്‍ തിയേറ്റര്‍ മന്ദിരം നിര്‍മ്മിക്കാനും ഇതിലൂടെ സാധിക്കും. (more…)

ശരിയായ ചുവടുകളോടെ നവകേരളത്തിലേക്ക്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച ശരിയായ ചുവടുകളോടെ നവകേരളത്തിലേക്ക് എന്ന വികസന ഫോട്ടോ പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഘാടനം ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ജനപ്രീതി നേടിയ പദ്ധതികളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരണങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്.

ജൈവ ഭക്ഷ്യോത്പാദനവും മാലിന്യ നിര്‍മാര്‍ജ്ജനവും ജലസംരക്ഷണവും മുദ്രാവാക്യമാക്കി ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതി, പാവപ്പെട്ടവര്‍ക്ക് കിടപ്പിടം നല്കാനാവിഷ്‌കരിച്ച ലൈഫ് പദ്ധതി, ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളെ ആധാരമാക്കിയാണ് പ്രദര്‍ശനം. (more…)

യൂണിഫോം വിതരണം സംസ്ഥാനതല ഉദ്ഘാടനം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി പരമ്പരാഗത കൈത്തറിത്തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. കുട്ടികള്‍ക്ക് യൂണിഫോം കൊടുക്കുന്നു എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. പല കാരണങ്ങളാല്‍ ക്ഷയിച്ചുപോയ പരമ്പരാഗത കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഇത് വലിയതോതില്‍ സഹായകരമാകും. (more…)

പ്രീ പ്രൈമറി രംഗത്ത് ഏകീകരണം കൊണ്ടുവരും

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവര്‍ത്തനപുസ്തകങ്ങളും അധ്യാപക സഹായികളും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പലതലങ്ങളിലായി ചിതറിക്കിടക്കുന്ന പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ഏകീകൃത ശൈലിയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പ്രവര്‍ത്തനപുസ്തകങ്ങളുടെയും അധ്യാപക സഹായികളുടെയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ കഴിവുകള്‍ എല്ലാ മികവോടെയും വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് ഏകീകൃത രീതി കൊണ്ടുവരുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് കൂട്ടുകൂടാനും കളിച്ചുവളരാനുമുള്ള അവസരമാണ് പ്രീപ്രൈമറി എന്നാല്‍ കേരളത്തില്‍ പ്രീ പ്രൈമറി പ്രവേശനത്തിന് അഞ്ചുലക്ഷം രൂപ വരെ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇത് വിഷമത്തോടെ കാണേണ്ട കാര്യമാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 17/05/2017

1. നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും ഏറ്റിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചു.

2. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി ഏറ്റിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

3. സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റെജിസ്റ്റ്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു. (more…)

ക്രമസമാധാനം ശക്തിപ്പെടുത്തൽ

പോലീസിന്റെ മുഖച്ഛായ മാറുന്നു, ആധുനികവൽക്കരണവും ജനമൈത്രി പോലീസ് സംവിധാനങ്ങളും:

അധികാരമേറ്റെടുത്ത ആദ്യദിവസം മുതൽ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തിന്റെ സുസ്ഥിര ക്രമാസമാധാനപാലനത്തിനു വേണ്ടിയുള്ള നയങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മൂന്നാം മുറ ഉപേക്ഷിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷങ്ങൾ നടത്തി കുറ്റവാളികളെ കണ്ടെത്തുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള ആക്രമണത്തെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമപരിഗണന. ഏതൊരു സമൂഹത്തിന്റെയും സുഗമമായ നടത്തിപ്പിന് ജനങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്രമസമാധാനപാലനം അത്യന്താപേക്ഷികമാണ്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസ് ആരംഭിക്കാനും തീരുമാനിച്ചു .

സ്ത്രീകള്ക്കും കുട്ടികൾക്കുമെതിരായ അക്രമസംഭവങ്ങളെ അഭിസംബോധന ചെയ്യൽ:

സ്ത്രീസുരക്ഷ ഈ സർക്കാരിന്റെ പ്രഥമ പരിഗണനയിൽ വരുന്നകാര്യമാണ്. ഇതിന്റെ ഭാഗമായി പിങ്ക് പട്രോൾ സ്കീം പ്രധാനപ്പെട്ട അഞ്ചു സിറ്റികളിലും “പിങ്ക് ബീറ്റ് ” എന്ന സേനയെ പ്രധാന കവലകളിലും സിറ്റികളിലും നിയോഗിച്ചു. (more…)

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് തമിഴ്‌നാടിന് ക്ഷണം

ജലവിനിയോഗകാര്യത്തില്‍ നിലവിലുള്ള അന്തര്‍സംസ്ഥാന കരാറുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും കരാറിലേര്‍പ്പെടുന്ന കക്ഷികളെല്ലാം വ്യവസ്ഥകള്‍ മാനിച്ചാലേ സഹവര്‍ത്തിത്വം സുഗമമാകുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു. മാനുഷിക പരിഗണനയോടെ തമിഴ്‌നാടിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുകയാണ് കേരളം ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പറമ്പിക്കുളം ആളിയാര്‍ കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നത്, സംസ്ഥാനത്തെ വരള്‍ച്ചയുടെ സാഹചര്യത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. പാലക്കാട് മേഖലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി അര്‍ഹിക്കുന്ന ജലം വിട്ടുതന്നേ മതിയാകൂവെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. (more…)