Month: June 2017

സൗത്ത് കൊറിയൻ പ്രതിനിധികൾ മുഖ്യമന്ത്രിയെ കാണുന്നു

സൗത്ത് കൊറിയൻ പ്രതിനിധികൾ മുഖ്യമന്ത്രിയെ കാണുന്നു – 30th June 2017

Letter to the Chief Minister of Karnataka

Dear Shri. Siddaramaiah ji,

I like to bring to your kind attention the serious concern and anxiety among the Nursing Students from Kerala studying in Zulekha Nursing College, Mangalore on account of the college losing the affiliation to the Indian Nursing Council.

The students have taken educational loans and their families have also borrowed other funds for sending them to the college which had the affiliation at the time of their joining the college. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 28/03/2017

വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കും

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശസംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പൊതുസമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ജന്‍ഡര്‍ ഓഡിറ്റിംഗ് മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളില്‍ വരും. (more…)

കാര്‍ഷികമേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും

കേരളത്തിന്റെ വികസനം കാര്‍ഷികമേഖലയുടെ വികസനമാണെന്നും കാര്‍ഷികമേഖലയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സര്‍ക്കാരിന്റെ പ്രധാന കര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖല പുഷ്ടിപ്പെടണമെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിക്കണം. അതിന് നൂതന കാര്‍ഷികരീതികള്‍ സ്വീകരിക്കണം. മറ്റേതു തൊഴിലും പോലെ ലാഭകരമായാല്‍ കാര്‍ഷികവൃത്തിയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരും. അതിന് സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. (more…)

കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം താജ് വിവാന്റയില്‍ നടന്ന കാഷ്യു കോണ്‍ക്ലേവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്യു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ തോട്ടണ്ടി നേരിട്ട് ത്തിക്കാന്‍ സാധിക്കണം. ഇതിന് വിദേശകാര്യ മന്ത്രാലത്തിന്റെ സഹായം ആവശ്യമാണ്. (more…)

കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍

ഇവിടെ തലശേരിയിലും കൂടാതെ തൃക്കരിപ്പൂര്‍, കുമ്പള, അര്‍ത്തുങ്കല്‍, മുനക്കകടവ് എന്നീ നാലു സ്ഥലങ്ങളിലും പുതുതായി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ഈ അഞ്ച് തീരദേശ പൊലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിങ്ങളേവരുടെയും അനുമതിയോടെ നിര്‍വഹിച്ചതായി അറിയിക്കുന്നു.

നീണ്ടകര, ഫോര്‍ട്ട് കൊച്ചി, വിഴിഞ്ഞം, തോട്ടപ്പള്ളി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന പത്തു സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. രണ്ടാംഘട്ടത്തിലുള്‍പ്പെട്ട പൂവാര്‍, അഞ്ചുതെങ്ങ്, പൊന്നാനി, ഏലത്തൂര്‍, വടകര, എന്നീ സ്ഥലങ്ങളില്‍ കൂടി സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അവയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. (more…)

മമ്പറം ഹയര്‍സെക്കന്‍ററി സ്കൂള്‍

അങ്ങേയറ്റം അഭിമാനത്തോടെയാണ് മമ്പറം ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ഈ വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. അതിനു കാരണം നിങ്ങള്‍ക്കറിയാം. ഈ വിദ്യാലയം ഇന്ന് അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്.

അതിന്‍റെ ആദ്യഘട്ടമായി പതിനഞ്ചോളം ഡിജിറ്റല്‍ ക്ലാസ് മുറികളും ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുകളുമാണ് ഇന്നിവിടെ കുട്ടികള്‍ക്കായി
ഒരുക്കിയിട്ടുള്ളത്. തലശേരി താലൂക്കിലെ ഏറ്റവും വലിയ സ്കൂളുകളില്‍ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം. 1980ല്‍ ശ്രീ. മമ്പറം മാധവന്‍റേയും ശ്രീ. വി നാരായണന്‍റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് സ. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അനുവദിച്ച വിദ്യാലയമാണ് ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നത്. 220 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നിപ്പോള്‍ 2600ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വലിയ സ്കൂളായി മാറി എന്നത് അഭിമാനകരമായ കാര്യമാണ്. (more…)

ശിശുക്ഷേമ സമിതി

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍, ക്രെഷ് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ശിശുക്ഷേമസമിതിക്ക് കീഴില്‍ അങ്കണവാടി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 10 ജില്ലകളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പിണറായിയിലെ അങ്കണവാടി പരിശീലന കേന്ദ്രത്തിനായി സര്‍ക്കാരിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടുകൂടി പുത്തന്‍കണ്ടത്ത് നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അശരണരായ കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റാനുതകുന്ന സഹായങ്ങള്‍ ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് ശിശുക്ഷേമസമിതി നിറവേറ്റുന്നത്. ജില്ലാ ശിശുക്ഷേമസമിതിയുടെ ഓഫീസ്, ദത്തെടുക്കല്‍ കേന്ദ്രം, അങ്കണവാടി പരിശീലനം തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്രത്തില്‍ ആരംഭിക്കാനിരിക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇതൊക്കെത്തന്നെ ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമിതിയുടെ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും. (more…)

ഗള്‍ഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്‌സവ സീസണില്‍ വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചത്. പെരുന്നാളിന് നാട്ടില്‍ വരേണ്ട മലയാളികളായ തൊഴിലാളികളെ നിരക്ക് വര്‍ധന ദുരിതത്തിലാക്കിയിട്ടുണ്ട്. ഉത്‌സവ സീസണും വിദ്യാലയ അവധിയും വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. (more…)