Month: June 2018

നിസാന്‍ കോര്‍പറേഷന്റെ ഡിജിറ്റല്‍ ഹബ് മറ്റു വ്യവസായികള്‍ക്ക് മാതൃകയാവും

കേരളത്തിന്റെ വ്യവസായാനുകൂല അന്തരീക്ഷവും ഇവിടത്തെ സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ് നിസാന്‍ കമ്പനി എത്തുന്നത് മറ്റു വ്യവസായികള്‍ക്ക് മാതൃകയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിസാന്‍ ഡിജിറ്റല്‍ ഹബിനുള്ള ആദ്യഘട്ട ഭൂമി കൈമാറ്റത്തിന്റെ ധാരാണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   27/06/2018

നിപ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്‍റ്, സ്വര്‍ണ്ണമെഡല്‍
കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്. (more…)

നേപ്പാള്‍ അംബാസഡറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

ഇന്ത്യയിലെ നേപ്പാള്‍ അംബാസഡറുടെ ചുമതലയുളള ഭാരത് കുമാര്‍ റഗ്മി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാനുളള താല്പര്യം നേപ്പാള്‍ പ്രതിനിധി പ്രകടിപ്പിച്ചു. അധികാര വികേന്ദ്രീകരണം, സാമൂഹ്യനീതി എന്നീ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളില്‍ ഭാരത് കുമാര്‍ മതിപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ നേപ്പാളില്‍ നിന്നുളള സംഘത്തെ കേരളത്തിലേക്ക് അയക്കാനുളള നിര്‍ദേശം മുഖ്യമന്ത്രി സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തിലും ചര്‍ച്ചയില്‍ പങ്കെടുത്തു.

പോലീസിന്റെ പക്കലുള്ള വിജ്ഞാനം സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണം

പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണം

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

കാര്‍ഷിക വിഷയങ്ങളിലുള്ള അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി ചര്‍ച്ച ചെയ്യണം

കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

നവോത്ഥാനപ്രസ്ഥാനങ്ങളിലെ സന്ദേശങ്ങള്‍ നല്ലരീതിയില്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികള്‍ സ്‌കൂള്‍ പ്രായം മുതല്‍ തന്നെ വായനയെ ഒപ്പം കൂട്ടാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ: മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   20/06/2018

തോട്ടം മേഖലയുമായി ബന്ധപ്പെട്ട് 20.06.2018-ല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ

1. പ്ലാന്റേഷന്‍ ടാക്‌സ് വളരെ പഴക്കമുള്ള ഒരു ടാക്‌സ് ഇനമാണ്. പ്രസ്തുത ടാക്‌സ് ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് നിലവിലുള്ളതെന്ന് ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. (more…)

മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വളപ്പില്‍ പച്ചക്കറിത്തൈ നട്ടു

ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പച്ചക്കറിത്തൈ നട്ടു. സെക്രട്ടേറിയറ്റിനുമുന്നിലെ തോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളിലാണ് വിവിധ പച്ചക്കറിത്തൈകള്‍ മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, പി. തിലോത്തമന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ, ടി.പി. രാമകൃഷ്ണന്‍, കെ. രാജു തുടങ്ങിയവര്‍ തൈനട്ടു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   20/06/2018

സാമൂഹ്യപെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുന്നതാണ്. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്. വിവിധതലത്തിലുളള നിയന്ത്രണം പെന്‍ഷന്‍ വിതരണത്തില്‍ ഒരുപാട് അനിശ്ചിതത്വത്തിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. (more…)