Month: July 2018

ഇടുക്കി ഡാമിലെ ജലനിരപ്പ് : അതിജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം ( ഓറഞ്ച് അലര്‍ട്ട് )പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അത് പരിശോധിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുക. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത്. ഇപ്പോള്‍ ജനം പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം

സിയാലിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യൻ ഓഫ് എർത്തിന് ‘ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിയ്ക്ക് അർഹമായത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   25/07/2018

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി അംഗീകരിച്ചു
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതനുസരിച്ച് ചെലവ് 2310 കോടി രൂപയാണ്. (more…)

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്. (more…)

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് നാടൊന്നാകെ രംഗത്തിറങ്ങണം

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്‌ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. (more…)

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്‍േറയും ശക്തമായ നിരയാണ് ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരികം മുതല്‍ സാമ്രാജ്യത്വ അധിനിവേശരംഗത്തുവരെ ഈ ചെറുത്തുനില്‍പ്പ് ദൃശ്യമാണ്. പതിനൊന്നാമത് രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   18/07/2018

കാലവര്‍ഷം: ദുരിതാശ്വാസ ക്യാമ്പിലുളളവര്‍ക്ക് സഹായധനം
കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)

കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന്

കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. (more…)

നിപ പ്രതിരോധം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറിലുള്ള ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥീകരിച്ച ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   04/07/2018

കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാന്‍ നിയമം ഭേദഗതി ചെയ്യുന്നു
കടകളിലും ഹോട്ടല്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു. (more…)