Month: October 2018

മന്ത്രിസഭാ തീരുമാനങ്ങള്‍ 31-10-2018

പൊതുമരാമത്ത് നയം അംഗീകരിച്ചു
പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 24-10-2018

പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 16-10-2018

തസ്തികകള്‍
പുതുതായി പ്രവര്‍ത്തനം തുടങ്ങിയ നാല് പോലീസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   10-10-2018

ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്നു

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   03-10-2018

കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4,643 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി. (more…)

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 03-10-2018

പ്രളയം നാശം വിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വലിയ തോതിലുള്ള വിഭവസമാഹരണത്തിനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ വ്യക്തമാക്കിയതുപോലെ തകര്‍ന്ന കേരളത്തെ അതേപടി പുനഃസ്ഥാപിക്കുകയല്ല, പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിന് ഭീമമായ ചെലവ് വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (more…)

വയോജന ദിനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം

ലോകവൃദ്ധദിനത്തില്‍ തൃശ്ശൂരില്‍ നിന്നെത്തിയ വയോജനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ച പുത്തന്‍ അനുഭവമായി. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളും വൃദ്ധരടങ്ങിയ വിനോദയാത്രാ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. (more…)