Month: July 2019

പ്രളയത്തെ മറികടക്കാന്‍ കഴിയുന്ന ഭവന നിര്‍മ്മാണം

ഇനിയൊരു പ്രളയത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മ്മാണം, അതായിരുന്നു പുനര്‍നിര്‍മ്മാണത്തിലേക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആ നിര്‍ദ്ദേശം പാലിക്കപ്പെട്ടിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉയര്‍ത്തി നിര്‍മ്മിച്ചാണ് ഇവിടങ്ങളില്‍ പുനര്‍നിര്‍മ്മാണം സാധ്യമാക്കിയത്.

ആറുമാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ വീടൊരുങ്ങിയ കഥ

പ്രളയ ദുരന്തത്തിൽ നിന്നുള്ള അതിജീവനം നമ്മുടെ നാടിന്റെ ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നേർ ചിത്രം കൂടിയാണ്. എല്ലാം തകര്‍ന്നവര്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രളയത്തെ അതിജീവിച്ച് തിരിച്ചു വരുന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറത്തെ നിലംതൊടി പത്മാവതി അമ്മക്ക് പറയാനുള്ളത് പ്രളയം തകര്‍ത്തെറിഞ്ഞ് ആറുമാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ വീടൊരുങ്ങിയ കഥയാണ്.

ഭവന നിർമ്മാണം

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനാണ് പ്രളയാനന്തര പുനർനിർമ്മാണത്തിൽ മുൻതൂക്കം നൽകിയത്. 6424 വീടുകൾ ഇതിനോടകം പൂർത്തിയായി. 3425 വീടുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്, ഇതുവരെ 307.82 കോടി രൂപയുടെ ധന സഹായം നൽകി.

നവകേരള നിർമ്മാണത്തിന് കരുത്ത് പകർന്ന് റീബിൽഡ്‌ കോൺക്ലേവ്

  പ്രളയത്തെ അതിജീവിച്ച നമ്മുടെ നാട്  നവകേരള നിർമ്മാണത്തിലൂടെ ലോകത്തിന്  മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. കൃത്യമായ രൂപഘടന അടിസ്ഥാനമാക്കിയാണ്   കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ മുന്നേറുന്നത്. പുനർനിർമ്മാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങളിൽ സുപ്രധാനചുവടുവെപ്പാണ്  കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമം.പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ആ സംഗമം. ലോകബാങ്ക് വികസന പങ്കാളിത്തം നല്കുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയരുമെന്ന് കോൺക്ലേവിൽ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദ് നടത്തിയ പ്രഖ്യാപനം ഏറെ പ്രതീക്ഷ പകരുന്നതാണ്. സാധാരണനിലയിലുള്ള  പ്രോജക്ട് പങ്കാളി  എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിൻറെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നാണ് വ്യക്തമാക്കപ്പെട്ടത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ലോകബാങ്ക് ഇങ്ങനെ ഒരു സംസ്ഥാനത്തെ വികസന പങ്കാളിയാക്കുന്നത്.
വളരുന്ന കേരളത്തിൽ നിക്ഷേപം നടത്താൻ ഉള്ള ഉള്ള ബാങ്കിൻറെ താല്പര്യം ലോകബാങ്ക് പ്രതിനിധി ആവർത്തിച്ച് വ്യക്തമാക്കിയത് ആശാവഹമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതീക്ഷ പ്രകടിപ്പിച്ചു.
         രാജ്യാന്തര വികസന പങ്കാളിസംഗമത്തിൽ  ലോകബാങ്ക് , എ ഡി ബി,  ജെ ഐ സി എ,  കേ എഫ് ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക്   എന്നിവ കേരളത്തിൻറെ പുനർനിർമാണത്തിനുള്ള   സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.നഗരങ്ങളിലെ ജലവിതരണത്തിനും  റോഡുകൾക്കും അടക്കം സഹായം നൽകാമെന്ന് നബാർഡ്, ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു. ടാറ്റ ട്രസ്റ്റ് , ബില് ആൻഡ്മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ,  ഐ എഫ് ഡി സി ഫൗണ്ടേഷൻ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന  പദ്ധതികൾക്ക് സഹായം നൽകാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകാമെന്നും അറിയിച്ചിട്ടുണ്ട് .
റീബിൽഡ് കേരള വികസനരൂപരേഖയെ മുൻനിർത്തി  സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ വിവിധ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ആ ലക്ഷ്യത്തിലേക്കു ഉറച്ച കാൽവെപ്പോടെ നീങ്ങാൻ കഴിയും എന്ന് തെളിയിക്കുന്നതാണ് കോൺക്ലേവിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോണ്ക്ലേവുമായി ബന്ധപെട്ടു നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത് ചുവടെ 
പരിസ്ഥിതി സൗഹാർദ്ദപരവും അതീജീവനക്ഷമതയുള്ളതുമായ പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ‘റീബിൽഡ് കേരള ഡെവലപ്‌മെൻറ് പ്രോഗ്രാമിന്റെ ലക്‌ഷ്യം. അതിൽ  ഊന്നിയുള്ള ചർച്ചകളാണ് നടന്നത്.
ദേശീയ, രാജ്യാന്തര തലത്തിലുള്ള വിവിധ ഏജൻസികളുടെ പ്രതിനിധികൾ കേരളത്തോട് വലിയ താല്പര്യത്തോടെയാണ് കോൺക്ലേവിൽ പങ്കെടുത്തത്.   ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ആണ് നമുക്ക് ലഭിക്കുക.  മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവരുമായി  കോൺക്ലേവിൽപങ്കെടുത്തവർ ആശയവിനിമയം നടത്തി. സർക്കാർതലത്തിൽ നേതൃപരമായി കൈക്കൊള്ളുന്ന നടപടികളും റീബിൽഡ് കേരള പദ്ധതി വഴി നടത്താനുദ്ദേശിക്കുന്ന വികസന ഇടപെടലുകളും സംബന്ധിചാണ് മുഖ്യമന്ത്രി  എന്ന നിലയിൽ സംസാരിച്ചത്.
ദീർഘകാല വികസന പദ്ധതിയായ ‘റീബിൽഡ് കേരള’ വഴി അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളും നൂതനമായ സമീപനവും ഉൾച്ചേർന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്.
പൂർണതോതിലുള്ള ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെൻറ് സംവിധാനം സ്ഥാപിക്കലാണ് ഈ പദ്ധതിയുടെ അടിസ്ഥാന ശിലകളിൽ ഒന്ന്.  കാലാവസ്ഥ-പരിസ്ഥിതി  വ്യതിയാനം മൂലമുള്ള ആഘാത്യം കുറച്ചു കൊണ്ടുവരാൻ  മറ്റൊരു അടിസ്ഥാന ലക്ഷ്യമാണ്.   ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കഴിവും പ്രതിരോധവും ഉയർത്തൽ,  ഓപ്പൺ ഡാറ്റാ സംവിധാനം  എന്നിവയാണ് മറ്റു രണ്ടെണ്ണം.

ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഗമത്തിൽ വിശദീകരിച്ചു. ഉപജീവനമാർഗങ്ങൾ  പൂർവസ്ഥിതിയിലാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ അക്കമിട്ടു പറഞ്ഞു. എന്നാൽ ഇതുവരെ എന്ത് ചെയ്തു എന്നല്ല, ഇനി എന്ത് ചെയ്യാനുണ്ട് എന്നതിന്റെ അന്വേഷണമാണ് പ്രധാനമായും നടന്നത്.   ദുരന്ത സാധ്യതകൾ കണ്ടെത്താനും അവ  നേരിടാൻ തക്കവിധം കേരളത്തെ പുനർനിർമിക്കാനുള്ള അവസരമാക്കി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കുക്കുക എന്ന ആശയമാണ് നാം മുന്നോട്ടു വെക്കുന്നത്. അതിന്റെ അടിത്തറയിലാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി പുനർനിർമാണത്തിന് സ്വീകരിക്കുന്ന അടിസ്ഥാന പ്രമാണങ്ങളും ശൈലികളും പദ്ധതികളും തയാറാക്കിയത്.
സംയോജിത ജലവിഭവ മാനേജ്‌മെൻറ്, ജലവിതരണം , സാനിറ്റേഷൻ, ഗ്രാമ- നഗര  റോഡുകളും പാലങ്ങളും, വനം, കൃഷി, മൃഗസംരക്ഷണവും ക്ഷീരവികസനവും, മത്സ്യബന്ധനം എന്നിങ്ങനെയുള്ള  മേഖലകളിൽ അതിജീവനക്ഷമതയുള്ള ഉപജീവന മാർഗങ്ങൾ കണ്ടെത്തും.


കോൺക്ലേവിൽ ചർച്ച ചെയ്ത മേഖലകളും പദ്ധതികളും


ജലവിതരണം

10 മുനിസിപ്പാലിറ്റികളിൽ പ്രവർത്തനമേഖലയുള്ള 10 വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ വാട്ടർ അതോറിറ്റി മുഖേന സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗ്രാമീണമേഖലകളിൽ ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്പാദനം, വിതരണം ഉൾപ്പെടെയുള്ളവ ശക്തിപ്പെടുത്താനാവുന്ന 12 പദ്ധതികൾ പരിഗണനയിലുണ്ട്.

ജല അതോറിറ്റിയുടെ പൂർണമാകാത്ത പദ്ധതികളുടെ പൂർത്തീകരണം, സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം, കാര്യക്ഷമതയില്ലാത്ത പമ്പുകൾ, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ, തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്കായി സ്വീവറേജ്, സെപ്‌റ്റേജ് സംവിധാനം ഒരുക്കാൻ വിശദമായ പദ്ധതി രേഖ തയാറാക്കും.

സംയോജിത ജലവിഭവ മാനേജ്‌മെൻറ്

ഡാമുകളുടെയും റെഗുലേറ്ററുകളുടെയും കനാലുകളുടെയും പ്രളയാനന്തര അറ്റകുറ്റപ്പണി,  ഡാമുകളിലെയും റിസർവോയറുകളുടെയും മണൽനീക്കാൻ ആധുനിക സാങ്കേതിക സംവിധാനം തുടങ്ങിയവ  സംയോജിത ജലവിഭവ മാനേജ്‌മെൻറ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.

ശുചിത്വം

സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻറ് സംവിധാനം, ഗ്‌ളാസ് വേസ്റ്റ് പുനഃചംക്രമണത്തിനും തരംതിരിക്കലിനും സൗകര്യം, സർക്കാർ ഓഫീസുകളിൽ കളക്ഷൻ സെൻററുകൾ, അജൈവ മാലിന്യ ശേഖരിക്കാനും തരംതിരിക്കാനും ജില്ലാതല സൗകര്യങ്ങൾ തുടങ്ങിയവ ശുചിത്വത്തിന്റെ ഭാഗമായി ഒരുക്കും.

 നഗരവികസനം

ജല വിതരണ പദ്ധതികൾ, സീവറേജ്, സെപ്‌റ്റേജ് മാനേജ്‌മെൻറ് സൗകര്യം, സ്‌റ്റേം വാട്ടർ ഡ്രെയിനേജ്, നഗര ഗതാഗത പദ്ധതികൾ, നഗര തദ്ദേശസ്ഥാപനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നഗര വികസന പദ്ധതികളിൽ പ്രാമുഖ്യം നേടിയിട്ടുണ്ട്.

ഉപജീവനം

ഉപജീവന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നയപരമായ ഇടപെടലുണ്ടാകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് അധിക തൊഴിൽ ദിനങ്ങൾ. യുവാക്കൾക്ക് വിവിധ തൊഴിലുകൾക്ക് ഉതകുംവിധമുള്ള നൈപുണ്യപരിശീലനം, കുടുംബശ്രീകൾക്ക് കമ്യൂണിറ്റി എൻറർപ്രൈസ് ഫണ്ട്, എല്ലാ വാർഡുകളിലും കമ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്‌മെൻറ് ഫോഴ്‌സ് എന്നിവ പദ്ധതിയിലുണ്ട്.

വനം 

സ്വാഭാവിക വനങ്ങളെ സംരക്ഷിക്കുന്നതിനും നാട്ടിലെ ചെറിയ വനങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പിന്തുണ നൽകും. തദ്ദേശീയമായ സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനത്തിന് മുൻഗണന നൽകും. തണ്ണീർത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിനും അവയുടെ പരിസരത്തുള്ള കാടുകളെ സംരക്ഷിക്കുന്നതിനും വനവകുപ്പ് ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുകയും അതിനെ ഉപജീവനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

മത്സ്യമേഖല 

ജലസംഭരണികളിൽ മത്സ്യകൃഷി നടത്തുന്നതിനും മുത്ത് പോലെയുള്ളവ കൃഷി ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കും. ഗ്രാമീണ മേഖലയിൽ തൊഴിൽ ഉണ്ടാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയമായുള്ള മത്സ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഊന്നൽ നൽകും

കൃഷി 

ഗ്രാമീണ മാർക്കറ്റുകളുടെ ശാക്തീകരണം, അട്ടപ്പാടിക്ക് സമഗ്രവും സുസ്ഥരവുമായ കാർഷിക വികസന പദ്ധതി, അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി, കുട്ടനാട്ടിലും കോൾ നിലങ്ങളിലും വെള്ളപ്പൊക്കനിയന്ത്രണത്തിന് പദ്ധതി തുടങ്ങിയവ കൃഷി വിഭാഗത്തിൽ മുൻഗണനയിലുണ്ട്.

മണ്ണ്, ജല സംരക്ഷണം

കുളങ്ങളുടെ സംരക്ഷണം, വാർഡ്തല സോയിൽ ഹെൽത്ത് മാപ്പിംഗ്, വാട്ടർഷെഡ് മാനേജ്‌മെൻറ്, മേഖലാടിസ്ഥാനത്തിലുള്ള സൂക്ഷ്മ ജലസേചനം എന്നിവ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി  നടപ്പാക്കും.

മൃഗസംരക്ഷണം

പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണം, കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പാക്കേജ്, മാർജിൻ ഫ്രീ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ കൂടാതെ കാലിതീറ്റ ഉത്പാദനത്തിന് വിപുലമായ പദ്ധതി, ഡയറി സോണുകളുടെ രൂപീകരണം തുടങ്ങിയവ യാണ് ഈ വിഭാഗത്തിൽ ഉള്ളത്.

റോഡുകളും പാലങ്ങളും

റോഡുകളുടെ മാനേജ്‌മെൻറിന് പൊതുമരാമത്ത് വകുപ്പിന് ഇൻസ്റ്റിറ്റിയൂഷണൽ റോഡ് മാപ്പ് രൂപീകരിക്കും. ജിയോ-സ്‌പേഷ്യൽ മാപ്പുകൾ ഉൾപ്പെടെതുള്ള റോഡ് മെയിൻറനൻസ് മാനേജ്‌മെൻറ് സിസ്റ്റവും സൃഷ്ടിക്കും. റോഡുകൾക്ക് മൈക്രോ സർഫസിംഗ്, കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം എന്നിവ പരിഗണിക്കും

ഗതാഗതം

ഗതാഗതമേഖലയുടെ നവീകരണത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മാനേജ്‌മെൻറിനുമായി ‘ടെക്‌നിക്കൽ ഡയറക്ടറേറ്റ് ഓഫ് ട്രാൻസ്‌പോർട്ട്’ സ്ഥാപിക്കും. കേരളമാകെ ഗ്രീൻ ബസ് കോറിഡോറുകളും സ്ഥാപിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 24-07-2019

ഹൈക്കോടതിയിലെ 42 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ കാലാവധി 28-07-2019 തീയതി മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരുടെ നിയമന കാലാവധി 23-07-2019 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താല്‍ക്കാലികമായി കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.

വനിതാ പോലീസ് സ്റ്റേഷനുകളില്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസറഗോഡ് എന്നീ റവന്യൂ ജില്ലകളില്‍ ഓരോ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. അതിനായി സി.ഐ – 1, എസ്.ഐ – 2, വനിതാ സീനിയര്‍ സി.പി.ഒ – 5, വനിതാ സി.പി.ഒ – 10, ഡ്രൈവര്‍ പി.സി – 1 എന്നിങ്ങനെ 19 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതില്‍ 1 എസ്.ഐ, 3 സീനിയര്‍ വനിതാ സി.പി.ഒ, 10 വനിതാ സി.പി.ഒ എന്നീ തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ ആയിരിക്കും.

ഓഖി ദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളില്‍ ഭൂരഹിത/  ഭവനരഹിതരായ 32 പേര്‍ക്ക് ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുന്നതിനും ഭവനരഹിതരായ 6 പേര്‍ക്ക് ഭവനനിര്‍മ്മാണത്തിനുമായി 3.44 കോടി രൂപ ഓഖി ഫണ്ടില്‍ നിന്നും ഭവന പദ്ധതിക്കായി അനുവദിച്ച 7.41 കോടി രൂപയില്‍ ബാക്കിയുള്ള തുകയില്‍ നിന്നും അനുവദിക്കും.

നിപ്പാ വൈറസ് ബാധയുടെ ഇന്‍ഡക്സ് കേസായി മരണപ്പെട്ട സാബിത്തിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ 13 എല്‍.എ ജനറല്‍ ഓഫീസുകളില്‍ ഉള്‍പ്പെട്ട 318 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

മലബാര്‍ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം, ഭൂവുടമസ്ഥന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താതെ, സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള നിയമം രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചു. അനിയന്ത്രിത ഖനനം തടയുന്നതിനും സര്‍ക്കാരിന് റോയല്‍റ്റി ഇനത്തിലും മറ്റും ലഭിക്കേണ്ട സാമ്പത്തിക വരുമാനം ഉറപ്പുവരുത്തുന്നതിനുമായി മലബാര്‍ പ്രദേശത്തെ ധാതുസമ്പത്തിന്‍റെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്‍ററിലെ നോണ്‍ അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിക്കും. അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ഉത്തരവിലുള്ള അപാകത പരിഹരിച്ച് ലക്ചറര്‍ തസ്തികകള്‍ക്കു കൂടി ശമ്പള പരിഷ്കരണം അനുവദിക്കും. നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ക്ക് ധനകാര്യ വകുപ്പിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയ ശമ്പള സ്കെയില്‍ അനുവദിക്കാനും തീരുമാനിച്ചു.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ (എസ്.സി.ഇ.ആര്‍.ടി) അക്കാദമിക് വിഭാഗത്തില്‍ നേരിട്ട് നിയമനം ലഭിച്ച 6 ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പള സ്കെയില്‍, സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്‍റനന്‍സ്, റിപ്പയര്‍ ആന്‍റ് ഓവര്‍ഹോള്‍ (എം.ആര്‍.ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റണ്‍വെ വികസനത്തിനും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.  എം.ആര്‍.ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കുന്നതിനും ചരിവ് നല്‍കുന്നതിനുമായി 23 ഏക്കറും റണ്‍വെയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് 25 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ മൊത്തം 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

എറണാകുളം വടക്കേക്കോട്ടയില്‍ മെട്രോ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും സ്റ്റേഷന്‍ പരിധിയിലുള്ള ഭൂമിയുടെ വികസനത്തിനുമായി 0.9676 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ് തീയതി: 22-07-2019

ചാന്ദ്രയാന്‍ 2: അഭിനന്ദനമറിയിച്ച്
ഐ.എസ്.ആര്‍.ഒ ചെയര്‍മാന് മുഖ്യമന്ത്രി കത്തയച്ചുചാന്ദ്രയാന്‍ 2 ദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കുടുംബത്തെയാകെയും കേരള ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോക
ത്തിനാകെയും ബഹിരാകാശപ്രേമികള്‍ക്കും ആവേശം പകരുന്നതാണ്.ഇത്തരം ശാസ്ത്രപര്യവേഷണങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണ
ത്വരയും വളര്‍ത്തുന്നതില്‍ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷി
ക്കുന്നു. പുതുതലമുറകള്‍ക്ക് ശാസ്ത്രമേഖലകളില്‍ കടന്നുവരാനും അന്ധവിശ്വാസങ്ങള്‍ തള്ളിക്കളയാനും ഗുണനിലവാരമുള്ള ഗവേഷണ
ങ്ങള്‍ നടത്താനും രാജ്യവും ലോകവും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഈ വിജയം പ്രോത്സാഹനം നല്‍കും.ഐ.എസ്.ആര്‍.ഒയുടെ ഭാവി സംരംഭങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

വാര്‍ത്താകുറിപ്പ് തീയതി : 22-07-2019

ചാന്ദ്രയാന്‍ 2: അഭിനന്ദനമറിയിച്ച്
ഐ.എസ്.ആര്‍.ഒ ചെയര്‍മാന് മുഖ്യമന്ത്രി കത്തയച്ചുചാന്ദ്രയാന്‍ 2 ദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കുടുംബത്തെയാകെയും കേരള ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോക
ത്തിനാകെയും ബഹിരാകാശപ്രേമികള്‍ക്കും ആവേശം പകരുന്നതാണ്.ഇത്തരം ശാസ്ത്രപര്യവേഷണങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണ
ത്വരയും വളര്‍ത്തുന്നതില്‍ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷി
ക്കുന്നു. പുതുതലമുറകള്‍ക്ക് ശാസ്ത്രമേഖലകളില്‍ കടന്നുവരാനും അന്ധവിശ്വാസങ്ങള്‍ തള്ളിക്കളയാനും ഗുണനിലവാരമുള്ള ഗവേഷണ
ങ്ങള്‍ നടത്താനും രാജ്യവും ലോകവും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഈ വിജയം പ്രോത്സാഹനം നല്‍കും.ഐ.എസ്.ആര്‍.ഒയുടെ ഭാവി സംരംഭങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

നിരത്തുകളിൽ ഇനി ഇ- ഓട്ടോ

സംസ്ഥാനത്തിന്റെ നിരത്തുകളിൽ സാധാരണക്കാരുടെ യാത്രാവശ്യങ്ങൾ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളുടെ പങ്ക് വളരെ വലുതാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും അടക്കം നാടിന്റെ മുക്കും മൂലയിലും ഓട്ടോറിക്ഷകൾ സാധാരണക്കാരന്റെ സവാരികൾക്ക് സാരഥിയാകുന്നു. പെട്രോളിലും ഡീസലിലും പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളാണ് നിരത്തുകളിൽ ഓടുന്നതിൽ ഏറെയും , അതുകൊണ്ടു തന്നെ വായുമലിനീകരണം അടക്കമുള്ളവ ഉണ്ടാക്കുന്ന പരിസ്‌ഥിതി പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടുകൊണ്ടു മാത്രമേ പുതിയ കാലത്തിൽ നമുക്ക് മുന്നോട്ട് പോകുവാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഇലക്ട്രിക് ഓട്ടോ എന്ന ആശയത്തിന് രൂപം നൽകുന്നത് . ആ ആശയം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ് .പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സാണ് ഇലക്ട്രിക് ഓട്ടോ നിര്‍മ്മിച്ച്  നിരത്തിലിറക്കുന്നത്.രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. വാണിജ്യ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീംജി  നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.
                   കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാന്‍ പോകുകയാണെന്ന് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ നല്ലരീതിയില്‍ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റങ്ങള്‍ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്‍െറ തുടക്കമായി സെക്രട്ടേറിയറ്റില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകള്‍ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
നാം മനസുവെച്ചാല്‍ നമ്മുടെ തെരുവുകളിലാകെ ഇ-ഓട്ടോകള്‍ ഓടുന്ന സ്ഥിതിയുണ്ടാക്കാനാകും.  പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നതാണ് പ്രത്യേകത. ഇന്ധനവില വര്‍ധനയുടെ കാലത്ത് ഇ-വാഹനങ്ങള്‍ ആശ്വാസമാണ്.
  വിപ്ലവകരമായ മുന്നേറ്റത്തിനാണ് കേരള ഓട്ടോമൊബൈല്‍സ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്ന് ദേശീയതലത്തില്‍തന്നെ യശസ്സ് ഉയര്‍ത്തിയിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ അടക്കമുള്ള സ്ഥാപനങ്ങള്‍ കേരള ഓട്ടോമൊബൈല്‍സിന് ഓര്‍ഡറുകള്‍ നല്‍കാന്‍ സന്നദ്ധമാകുന്നത് സ്ഥാപനത്തിന്‍െറ അഭിവൃദ്ധിക്ക് വഴിവെക്കും. അതിദയനീയ സാഹചര്യത്തിലായിരുന്ന സ്ഥാപനം, മൂന്നുവര്‍ഷം കൊണ്ട് അഭിമാനകരമായാണ് ഉയര്‍ത്തെഴുന്നേറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുത ഓട്ടോറിക്ഷയ്ക്ക് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. മൂന്ന് മണിക്കൂറും 50 മിനുട്ടും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകും . കിലോമീറ്ററിന് 50 പൈസയാണ് ചെലവ്. ഓണത്തിന് ഇ- ഓട്ടോ വിപണിയിലിറക്കും. വര്‍ഷം എണ്ണായിരം ഓട്ടോകള്‍ നിര്‍മിക്കാനാണ് പദ്ധതി. രണ്ടരലക്ഷത്തോളമാകും ഇ-ഓട്ടോയുടെ വില.  സബ്സിഡി ലഭ്യമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 17-07-2019

രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയില്‍ മരിച്ച രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്‍റെ നഴ്സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തിക സഹായം അനുവദിക്കും. തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

ഹയര്‍ ഗ്രേഡ് അനുവദിക്കും

എയ്ഡഡ് സ്കൂള്‍ ലോവര്‍ പ്രൈമറി / അപ്പര്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. 15 വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കി ഹെഡ്മാസ്റ്റര്‍ സ്കെയില്‍ ലഭിച്ചതിനു ശേഷം 10/8 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ ആദ്യ സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കും.

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയിലെ 121 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണ്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

ലാന്‍ഡ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 768 താല്‍ക്കാലിക തസ്തികകള്‍ക്ക് 01-01-2019 മുതല്‍ രണ്ടുവര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കും. പ്രവര്‍ത്തനം അവസാനിപ്പിച്ച ലാന്‍ഡ് ട്രൈബ്യൂണലുകളിലെ താല്‍ക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാന്‍ഡ് ട്രൈബ്യൂണുകളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനിച്ചു.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്‍റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീര്‍ഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും.

ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലെ ലൈബ്രറി അസിസ്റ്റന്‍റ് തസ്തികയില്‍ 01-04-2016 പ്രാബല്യത്തോടെ സെലക്ഷന്‍ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്‍റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം എറണാകുളം അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും. പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കുകയാണ് ചുമതല.

14-07-2019 ന് കാലാവധി അവസാനിച്ച ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ നിയമന കാലാവധി 15-07-2019 മുതല്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.