Month: September 2019

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തീയതി: 30-09-2019

ക്ലീന്‍ കേരള കമ്പനിയെ ശക്തിപ്പെടുത്തി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ 25 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും.

തൃശ്ശൂര്‍ പുല്ലൂറ്റ് കെ.കെ.റ്റി.എം. ഗവണ്‍മെന്‍റ് കോളേജില്‍ ട്രാവല്‍ ആന്‍റ് ടൂറിസം ബിരുദ കോഴ്സിലേക്കായി ട്രാവല്‍ ആന്‍റ് ടൂറിസം വിഷയത്തില്‍ 4 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനു വേണ്ടി 300 കോടി രൂപയുടെ അധിക ഗ്യാരന്‍റി അനുവദിക്കാന്‍ തീരുമാനിച്ചു.
ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എം.ഡിയായി ഡോ. ബൈജു ജോര്‍ജിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു.

റിട്ട. ഐ.എഫ്.എസ് ഓഫീസര്‍ കെ.എ. മുഹമ്മദ് നൗഷാദിനെ പുനര്‍നിയമന വ്യവസ്ഥയില്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
/ In Cabinet Decisions / By CM WEB / Comments Off on മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തീയതി: 30-09-2019

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിയ്യതി 25-09-19

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്.

തസ്തികകള്‍
സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളില്‍ ജില്ലാ ലോ ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ നിയമവകുപ്പിലെ അഡീഷണല്‍ ടു കേഡറായി മൂന്നു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പില്‍ വനിതാക്ഷേമം മുന്‍നിര്‍ത്തി ഒരു ഫാക്ടറി ഇന്‍സ്പെക്ടര്‍ (വനിത) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് അനുവദിച്ച സ്റ്റാഫ് പാറ്റേണില്‍ ഒമ്പത് ബി.എം.സി ടെക്നീഷ്യന്‍ തസ്തികകള്‍ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച ചാലക്കുടി റീജിണല്‍ സയന്‍സ് സെന്‍റര്‍ ആന്‍റ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഇതിന്‍റെ ചെലവ് സയന്‍സ് സെന്‍ററിന്‍റെ വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തീരുമാനം.

വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നും ഉള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍ / മാറ്റങ്ങള്‍
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ്കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

എ.പി.എം മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. നികുതി (എക്സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച ജോഷി മൃണ്‍മയി ശശാങ്കിനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും.

ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെയും നാഷണല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

കെ.ടി. വര്‍ഗ്ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിക്കും.

തിരുവനന്തപുരം സബ് കളക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആന്‍റ് സര്‍വ്വീസസ് ടാക്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും.

ദേവികുളം സബ് കളക്ടര്‍ വി.ആര്‍. രേണുരാജ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കും.

ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍.കെ തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറായി മാറ്റി നിയമിക്കും. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.

കോഴിക്കോട് സബ് കളക്ടര്‍ വി. വിഘ്നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
/ In Cabinet Decisions / By CM WEB / Comments Off on മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിയ്യതി 25-09-19

വാര്‍ത്താകുറിപ്പ് തീയതി: 21-09-2019

വ്യവസായ ഇടനാഴി:
നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള കേരളത്തിന്‍റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിൽ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നൽകി.


ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി തൃശ്ശൂര്‍-പാലക്കാട് മേഖലയിൽ 1860 ഏക്ര ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പാലക്കാട്, തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയിലും വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു. ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോറിഡോര്‍തല അതോറിറ്റി രൂപീകരണം, നിക്ഡിറ്റുമായി ഓഹരി കരാര്‍ ഒപ്പിട മുതലായ നടപടികളും വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ് തീയതി: 17-09-2019

മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമ
വഴി തേടും;

സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് സര്‍വ്വകക്ഷി പിന്തുണ
മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപര
മായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്
സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറി
യിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെ
ടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍
ധാരണയായി.
ഫ്ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീം
കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാ
രത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാ
ക്കി. മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി അന്ത്യ
ശാസനം നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം
വിളിച്ചത്.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍
നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കു


2

ന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക
പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍
മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാ
വസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോ
ടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ
ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി
മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം.
കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി
സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും.
നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഭരണഘട
നാപരമായ ബാധ്യതയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല.
എന്നാല്‍ ഈ കേസില്‍ സവിശേഷമായ ചില പ്രശ്നങ്ങള്‍ കാണാവുന്നതാ
ണ്. നേരത്തെയുള്ള കോടതി വിധികളെല്ലാം ഫ്ളാറ്റുടമകള്‍ക്ക് അനു
കൂലമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് വാങ്ങി താമ
സിച്ചുവരുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന
പ്രശ്നം. ഒരു ഭാഗത്ത് ഭവനരഹിതര്‍ക്ക് വീടുവെച്ചു കൊടുക്കുകയും
മറുഭാഗത്ത് വാസഗൃഹങ്ങള്‍ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം
ഒരു സര്‍ക്കാരിനും സ്വീകരിക്കാനാകില്ല. അനധികൃത നിര്‍മാണം നട
ത്തിയ ഫ്ളാറ്റുടമകള്‍ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവന
രഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാ
ണ്.
ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാ
തക്കളാണ്. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ
തെറ്റ്. നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന
ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന്
പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി
തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍
പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും
ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ്
സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


3

സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കു
മ്പോള്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയി
രുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയി
രുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കു
ള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി
റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകര
മായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീ
പത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള
കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.
വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും
ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശി
ഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടി
ക്കാണിക്കുന്നു.
പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ആശങ്ക സുപ്രീംകോടതിയെ ബോധ്യ
പ്പെടുത്തേണ്ട കടമ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകു
പ്പിനാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍
അടിയന്തരമായി ബന്ധപ്പെട്ടത്.
സുപ്രീംകോടതി വിധി നല്‍കുന്ന ചില പാഠങ്ങള്‍ നാം കണക്കിലെടുക്കേണ്ട
തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ
യുള്ള നിര്‍മാണങ്ങള്‍ക്ക് ഒരു സര്‍ക്കാരിനും പിന്തുണ നല്‍കാനാകില്ല.
അതുകൊണ്ടു തന്നെ നിയമലംഘനം തടയുന്നതിനുള്ള ഇടപെടല്‍
തുടക്കത്തിലേ ഉണ്ടാകേണ്ടതുണ്ട്. നിയമത്തെ മറികടന്നുകൊണ്ട് പ്രവര്‍ത്തി
ക്കുന്നത് അരാജകത്വം സൃഷ്ടിക്കുകയേയുള്ളു. ഇത്തരം കാര്യങ്ങളില്‍
എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.
ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം
രാജേന്ദ്രന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.
രാജീവ്, കെ.വി. തോമസ് (കോണ്‍ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്,
ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), എ.എന്‍. രാധാകൃഷ്ണന്‍ (ബി.
ജെ.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി


4

തോമസ് (ജനതാദള്‍ എസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി ലെനി
നിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് (ജനപ
ക്ഷം), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), എ.എ. അസീസ് (ആര്‍.
എസ്.പി), അഡ്വ. വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍
നായര്‍ (കേരള കോണ്‍ഗ്രസ് ബി) സണ്ണി തോമസ് (ലോക് താന്ത്രിക് ജന
താദള്‍), അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത,
ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്
തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാനുഷിക പ്രശ്നമായി കണക്കിലെടുത്ത് മരട് ഫ്ളാറ്റിലെ താമസ
ക്കാരെ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനധികൃത
നിര്‍മാണം നടത്തിയവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്.
ഇതിന് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണം. തീര
ദേശപരിപാലന നിയമത്തില്‍ വന്ന ഭേദഗതികള്‍ക്ക് മുന്‍കാല പ്രാബല്യം
നല്‍കി ഫ്ളാറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധി
ക്കണമെന്നും അദ്ദേഹം അഭിപ്രാടപ്പെട്ടു.
താമസക്കാരോട് സഹാനുഭൂതി കാണിക്കുമ്പോള്‍ നിര്‍മാതാക്ക
ളോട് ഒരുവിധ ദാക്ഷിണ്യവും പാടില്ലെന്ന് കോടിയേരി ബാലകൃ
ഷ്ണന്‍ പറഞ്ഞു. 400 കുടുംബങ്ങളെ കുടിയിറക്കുക എന്നത് പ്രായോഗിക
മല്ല. കെട്ടിട നിര്‍മാതാക്കള്‍ ഇപ്പോള്‍ ചിത്രത്തിലില്ല. അവര്‍ക്കെതിരെ
സുപ്രീംകോടതി ഒന്നും പറഞ്ഞിട്ടില്ല. തെറ്റു ചെയ്ത ഉദ്യോഗ
സ്ഥരും രക്ഷപ്പെട്ട് നില്‍ക്കുകയാണ്. നിര്‍മാണത്തിന്‍റെ എല്ലാ ഘട്ട
ത്തിലും ഹൈക്കോടതി ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഫ്ളാറ്റിന് നമ്പര്‍ നല്‍കിയതും
വൈദ്യുതി- വെള്ളം കണക്ഷന്‍ നല്‍കിയതും. നിയമലംഘനങ്ങള്‍ക്ക് ഭാവി
യില്‍ അംഗീകാരം കിട്ടും എന്ന ധാരണയിലാണ് ഇത്തരം നിര്‍മാ
ണങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ
ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി
വിജയന്‍ വിലയിരുത്തി.


ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീക
രിച്ചത്. ഇതില്‍ 31,344 കോടി രൂപയുടെ 588 പദ്ധതികള്‍ അടിസ്ഥാ
ന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവി
കസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു.
പൊതുമരാമത്ത് മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ക്ക് – 278
പദ്ധതികള്‍. ചെലവ് 11,936 കോടി രൂപ. വൈദ്യുതി – 5200 കോടി
രൂപ, ജലവിഭവം 4753 കോടി, പൊതുവിദ്യാഭ്യാസം 2037
കോടി, ആരോഗ്യം – 2036 കോടി, ഐടി – 1412 കോടി തുടങ്ങിയ
മേഖലകളിലാണ് കൂടുതല്‍ മുതല്‍ മുടക്ക് വരുന്നത്.
അവലോകന യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്.
സുനില്‍കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. കെ. രാജു,
കെ.ടി. ജലീല്‍ എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും തലവ
ന്മാരും പങ്കെടുത്തു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.
അബ്രഹാം പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിയ്യതി – 05.09.2019

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി
പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും.


പ്രളയം: സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഗൃഹപ്രവേശം

പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ ‘ഗൃഹപ്രവേശം’ നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക.

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി
60 വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നല്‍കും.

ഭെല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് അനുമതി
ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്‍റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാരും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും തമ്മില്‍ വില്‍പ്പന കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് വില്‍പ്പനകരാര്‍ മന്ത്രിസഭ അംഗീകരിച്ചു.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഭെല്‍-ഇ.എം.എല്‍. 2010 സപ്തംബറിലാണ് സംയുക്ത കമ്പനി രൂപീകൃതമായത്. നിലവില്‍ ഭെല്ലിന് കമ്പനിയില്‍ 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്‍ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഗവണ്‍മെന്‍റ് ലോ ഓഫീസര്‍മാരുടെ മാസവേതനം വര്‍ധിപ്പിച്ചു
ജില്ലാ കോടതികളിലേയും കീഴ്കോടതികളിലേയും ഗവണ്‍മെന്‍റ് ലോ ഓഫീസര്‍മാരുടെ കണ്‍സോളിഡേറ്റഡ് മാസവേതനം വര്‍ധിപ്പക്കാന്‍ തീരുമാനിച്ചു.

ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ 87,500/-, അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 75,000/, അഡ്വക്കേറ്റ് ഫോര്‍ ഡൂയിംഗ് ഗവണ്‍മെന്‍റ് വര്‍ക്ക് 20,000/- എന്നിങ്ങനെയാണ് വര്‍ധന.

നിയമനങ്ങള്‍ /മാറ്റങ്ങള്‍
സോഷ്യല്‍ പോലീസിംഗ് ആന്‍റ് ട്രാഫിക്കിന്‍റെ എ.ഡി.ജി.പി ആര്‍.ശ്രീലേഖയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു.

മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിന്‍റെ കണ്‍സള്‍ട്ടന്‍റായി സേവനമനുഷ്ഠിച്ചു വരുന്ന പ്രൊഫ. കേശവന്‍ വെളുത്താട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരളയുടെ ഡയറക്ടറായി നിയമിക്കും.

ഹൈക്കോടതി അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ്ബാബു തോമസിന്‍റെ നിയമന കാലാവധി 09-09-2019 മുതല്‍ മൂന്നുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.

ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡറായി എന്‍. ദീപയെ നിയമിച്ചു.

തസ്തികകൾ
താമരശ്ശേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യും. ഇതിന്‍റെ ഭാഗമായി 11 തസ്തികകള്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചു.

വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം 4 ലീഗല്‍ അഡ്വൈസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. നിലവിലെ 8 അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ തസ്തികകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യാനും തീരുമാനിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ ഡന്‍റല്‍ കോളേജിന്‍റെ ഭാഗമായുള്ള ഡെന്‍റല്‍ ലാബിന്‍റെ പ്രവര്‍ത്തനത്തിന് ഡന്‍റല്‍ മെക്കാനിക്ക് ഗ്രേഡ് ഒന്നില്‍ ഒരു തസ്തികയും ഡെന്‍റല്‍ മെക്കാനിക്ക് ഗ്രേഡ് 2 ല്‍ 5 തസ്തികകളും കാഷ്വല്‍ സ്വീപ്പര്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ രണ്ട് വീതം തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കിന്‍ഫ്രയുടെ സ്ഥലമെടുപ്പ് ജോലികള്‍ നടത്താന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍റ് അക്വിസിഷന്‍റെ ഒരു യൂണിറ്റ് തുടങ്ങും. ഇതിന് 11 തസ്തികകള്‍ സൃഷ്ടിക്കും. സ്പെഷ്യല്‍ തഹസില്‍ദാര്‍ -1, ജൂനിയര്‍ സൂപ്രണ്ട് / വാല്യൂവേഷന്‍ അസിസ്റ്റന്‍റ് -2, റവന്യൂ ഇന്‍സ്പെക്ടര്‍ – 2, സീനിയര്‍ ക്ലാര്‍ക്ക് / എസ്.വി.ഒ – 2, ക്ലാര്‍ക്ക് / വില്ലേജ് അസിസ്റ്റന്‍റ് – 2, സര്‍വെയര്‍ – 2 എന്നിങ്ങനെയാണ് 11 തസ്തികകള്‍.
അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു.

കോട്ടക്കല്‍ വൈദ്യരത്നം പി.എസ്. വാരിയര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍റ് സര്‍ജറി സീറ്റുകളുടെ എണ്ണം 50-ല്‍ നിന്നും 60 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

ദേശീയപാത അതോറിറ്റിക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള 39 ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകള്‍ക്ക് 31-03-2020 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
/ In Cabinet Decisions / By CM WEB / Comments Off on മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിയ്യതി – 05.09.2019