മന്ത്രിസഭാ തീരുമാനങ്ങള്‍ 24/05/2017

1. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയെയും കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റി. ഇരുവര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല.

2. പുതിയ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി ടിക്കാറാം മീണയെ നിയമിക്കാന്‍ തീരുമാനിച്ചു. കാര്‍ഷികോല്പാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

3. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

4. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചു.

5. ടൂറിസം അഡീഷണല്‍ ഡയറക്ടറും കെ.റ്റി.ഡി.സി. എം.ഡി.യുമായ ഡി. ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. ടൂറിസം ഡയറക്റ്റര്‍ ബാലകിരണിന് കെ.ടി.ഡി.സി.യുടെ അധിക ചുമതല നല്‍കി.

6. കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനു കെ.ഏ.പി. ബറ്റാലിയനില്‍നിന്നും 138 പൊലീസുകാരെ പരിശീലനം നല്‍കി വിന്യസിക്കാന്‍ തീരുമാനിച്ചു. കൂടാതെ മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പൊലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെ.എം.ആര്‍.എല്‍ വഹിക്കണമെന്ന നിബന്ധനയിലാണ് ഈ തീരുമാനം.

7. പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 170 പേര്‍ ക്ലാര്‍ക്കുമാരും 146 പേര്‍ സീനിയല്‍ ക്ലാര്‍ക്കുമാരും ആയിരിക്കും.

8. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്കും ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

9. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും.

10. കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുളള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.

11. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിലെ അംഗീകൃത ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

12. അനെര്‍ട് ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു.