മന്ത്രിസഭാ തീരുമാനങ്ങള്‍ 31/05/2017

1. കേരള മുനിസിപ്പാലിറ്റീസ് ആക്റ്റും കേരളാ പഞ്ചായത്ത് രാജ് ആക്റ്റും ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ ഒരേതരത്തില്‍ അബ്കാരിനയം നടപ്പാക്കുന്നതിനും നിലവിലുളള ലൈസന്‍സികളും പുതിയ അപേക്ഷകരും തമ്മിലുളള വിവേചനം അവസാനിപ്പിക്കുന്നതിനും മുനിസിപ്പാലിറ്റി ആക്റ്റിലെ 447-ാം വകുപ്പും പഞ്ചായത്ത് രാജ് ആക്റ്റിലെ 232-ാം വകുപ്പുമാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതി ഓര്‍ഡിനന്‍സായി നടപ്പാക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2. പുരാരേഖാ വകുപ്പില്‍ മൂന്ന് ഹെഡ്ക്ലാര്‍ക്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

3. മത്സ്യബന്ധന തുറമുഖവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസിന് നിലവിലുള്ള ചുതമലകള്‍ക്കു പുറമെ വനം-വന്യജീവി വകുപ്പിന്‍റെ അധിക ചുമതലയും നികുതി (എക്സൈസ്) വകുപ്പിന്റെ ചുമതലയും നല്‍കി.

4. രാജു നാരായണസ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

5. ധനകാര്യ (റിസോഴ്സ്) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മിനാജ് ആലത്തിന് നികുതി വകുപ്പിന്റെ (എക്സൈസ് ഒഴികെ) അധിക ചുമതല നല്‍കും.

6. ഹൗസിംഗ് കമ്മീഷണറായ കെ.എന്‍. സതീഷിനെ ഇന്‍ഡസ്റ്റ്രീസ് & കോമേഴ്സ് വകുപ്പ് ഡയറക്റ്ററായി നിയമിച്ചു. നിലവിലുള്ള ചുമതലകളും തുടര്‍ന്നു വഹിക്കും.

7. ചെങ്ങന്നൂര്‍ സബ് കളക്റ്റര്‍ എസ്. ചന്ദ്രശേഖറിനെ തലശ്ശേരി സബ് കളക്റ്ററായി നിയമിച്ചു.