വൈ ഫൈ ഹോട്സ്പോട്ട്

സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ആയാസ രഹിതവും ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സൗജന്യ ഇന്റർനെറ്റ് പദ്ധതി നടപ്പിൽ വരുത്തുന്നു.  കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 2000 പൊതു സഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം നടപ്പിൽ വരുത്തുന്നതാണ്.  പ്രധാനമായും സർക്കാർ ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, പാർക്ക്, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ മുതലായ ജില്ലാ ഭരണ കൂടങ്ങൾ തിരഞ്ഞെടുത്തയിടങ്ങളിൽ ആണ് വൈഫൈ സംവിധാനം നടപ്പിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടു പ്രാരംഭ നടപടികൾ സംസ്ഥാന ഐ ടി മിഷൻ സ്വീകരിച്ചു വരുന്നു.  പദ്ധതി നടപ്പിലാക്കാൻ വേണ്ടി സേവന ദാതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ടെൻഡർ നടപടികൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സംസ്ഥാനത്തെ ജില്ലകളെ മൂന്നു മേഖലകളായി തരംതിരിച്ചിട്ടുണ്ട്.  ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏഴ് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

നേട്ടങ്ങൾ

  1. പൊതു ജനങ്ങൾക്ക് ദിവസേന 300MB സൗജന്യ ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവ വഴി ഹോട്സ്പോട്ടുകൾ മുഖേന ലഭ്യമാകുന്നതാണു്.

 

  1. വിവിധ സർക്കാർ സേവനങ്ങളും പണമിടപാടുകളും അനുബന്ധ സേവനങ്ങളും തടസം കൂടാതെ അനുസ്യൂതം  ലഭ്യമാകുന്നതാണു്.

 

  1. നിശ്ചിത സമയ പരിധിക്കു ശേഷം ഉപഭോക്താവിന് പണം അടച്ചും സേവനം തുടരാവുന്നതാണ്.

 

  1. സംസ്ഥാന ഡാറ്റ സെന്ററിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ സർക്കാർ വെബ്സൈറ്റുകളും മൊബൈൽ ആപ്പ്ലിക്കേഷനുകളും ഈ ഹോട്സ്പോട്ടുകളിലൂടെ പരിധി ഇല്ലാതെ ലഭ്യമാക്കുന്നതാണ്.

 

  1. വിനോദ സഞ്ചാരികൾക്കു ആവശ്യമായ വിവരങ്ങൾ മുഖ്യമായും വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ സംബന്ധമായ വിവരങ്ങൾ എന്നിവ ഈ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് വഴി ലഭ്യമാണ്.

 

ഇഗവേര്ണൻസ് രംഗത്തു സമഗ്ര പുരോഗതിയിലേക്കു മുന്നേറുന്ന സംസ്ഥാനത്തിന് ഈ സൗജന്യ ഇന്റർനെറ്റ് പദ്ധതി മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. സംസ്ഥാനത്തുടനീളം തെരെഞ്ഞെടുക്കപ്പെട്ട 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ പബ്ലിക്‍ ഹോട്‌സ്പോട്ടുകളിലൂടെ വിവിധ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് സേവനങ്ങളും മറ്റും ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. സംസ്ഥാന ഡേറ്റ സെന്ററിലുള്ള എല്ലാ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലൂടെ പരിധിരഹിതമായി ഉപയോഗിക്കാവും. അതുപോലെ, ഇതര ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ ദിവസേന മുന്നൂറ് എംബി സൗജന്യ ഇന്റര്‍നെറ്റും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തരംതിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മേഖലയിലും സമാന്തരമായി പണികള്‍ പുരോഗമിക്കുന്നുണ്ട്. ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഏഴ് മാസത്തിനകം പദ്ധതി നടപ്പിലാക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.