സംസ്ഥാനത്തെ പാരമ്പ്യേതര ഊര്‍ജസ്രോതസ്സുകളുടെ സ്ഥാപിതശേഷിയില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഏകദേശം 126.6 മെഗാവാട്ട് അധികശേഷിയാണ് സംസ്ഥാനം കൈവരിച്ചത്. സൗരോര്‍ജ ഉല്പാദനശേഷിയില് ആകെ എണ്‍പത്തിയഞ്ച് മെഗാവാട്ട് വര്‍ദ്ധനവാണ് 2016-17 കാലയളവില്‍ ഉണ്ടായത്. പവനോര്‍ജ ഉല്പാദനശേഷിയിലാകട്ടെ ഇക്കാലയളവില്‍ ഇരുപത്തിനാല് മെഗാവാട്ട് വര്‍ദ്ധനവുണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചെറുകിട ജലവൈദ്യുതോല്‍പാദനത്തില്‍ ആകെ 17.6 മെഗാവാട്ട് അധികശേഷി ഉണ്ടാക്കുവാന്‍ ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞു.
കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കുന്ന ഇരുന്നൂറ് മെഗാവാട്ട് ഉല്പാദനശേഷിയുള്ള സൗരോര്‍ജ പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതുവരെ മുപ്പത്തിയാറ് മെഗാവാട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. രാമക്കല്‍മേട്ടില്‍ മൂന്ന് മെഗാവാട്ട് സൗരോര്‍ജപ്ലാന്റ് സ്ഥാപിക്കുവാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇടകലര്‍ത്തിയുള്ള സൗരോര്ജപാളികളും ചെറുകിടകാറ്റാടികളും, ഊര്‍ജസംഭരണ-ആസൂത്രണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന രാമക്കല്‍മേട്ടിലെ പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യത്തിന് തന്നെ ഒരു പുതിയ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.