Tag: സ്വതന്ത്ര സോഫ്റ്റ്വെയര്‍

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം ഗ്രാമങ്ങളിലെത്തിക്കണം

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ സ്വതന്ത്ര 17 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവര്‍ക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ ലഭ്യമാകണം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ ഇതിനായി ശ്രമിക്കണം. സംസ്ഥാനത്തെ എല്ലാ ഐ. ടി പദ്ധതികളും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതില്‍ സര്‍ക്കാരിന്റേത് ശക്തമായ നിലപാടാണ്. സര്‍ക്കാരിന്റെ ഐ. ടി നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അറിവിന്റെ ആകാശം എല്ലാവര്‍ക്കും തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക ഐ. ടി മേഖലയില്‍ കേരളത്തെ പ്രധാന ശക്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. (more…)