Tag: 2017 FIFA U-17 World Cup

സി കെ വിനീതിനെ തിരിച്ചെടുക്കണം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമായ സി കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഹാജര്‍ കുറഞ്ഞു എന്ന പേരിലാണ് ഫുട്‌ബോള്‍ താരത്തെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ഫുട്‌ബോളിന് വിനീത് ഉണ്ടാക്കുന്ന നേട്ടം പരിഗണിച്ച് ഹാജര്‍ കുറവ് നികത്താവുന്നതേയുള്ളു. അണ്ടര്‍ 17 ഫിഫ ലോക കപ്പിന് അടുത്ത ഒക്‌ടോബറില്‍ കേരളം വേദിയാകുന്ന വേളയിലുള്ള ഈ നടപടി ദൗര്‍ഭാഗ്യകരമാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിനീതിനെ ഏജീസ് ഓഫീസില്‍ നിയമിച്ചത് കളിക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികള്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സി. 2016 ല്‍ നെഹ്രു സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ക്കായി 36.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-17 ബജറ്റില്‍ 12.44 കോടി രൂപ സംസ്ഥാന സര്‍ക്കാരും 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, ഒന്നേ മുക്കാല്‍ കോടി ചെലവിലും മഹാരാജാസ് കോളേജ് ഗ്രൗണ്ട്‌ രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികള്‍ സമയബന്ധിതമായി (more…)