Tag: Army

മന്ത്രിസഭാ തീരുമാനങ്ങള്‍   24/01/2018

നിയമനങ്ങള്‍; മാറ്റങ്ങള്‍

1. ജലനിധി എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ എ.ആര്‍. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്സിക്യൂട്ടീവ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.

2. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന സഞ്ജീവ് കൗശികിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സി.എം.ഡിയായി നിയമിക്കാന്‍ തീരൂമാനിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡിയുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

3. കെ.എസ്.ഇ.ബി സി.എം.ഡി. ഡോ. കെ. ഇളങ്കോവനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. (more…)

അസമിലെ മലയാളിതൊഴിലാളിക്ക് വിദഗ്ധ ചികിത്സ

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ സിവിലിയന്‍ വിഭാഗമായ ഗ്രഫി(GREF)-ലെ ജീവനക്കാരനും മലയാളിയുമായ അശോകനു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ മൂലം വിദഗ്ധ ചികിത്സയ്ക്ക് വഴിയൊരുങ്ങി. ദിബ്രുഗഡ് സൃഷ്ടി ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട, അടൂര്‍ സ്വദേശിയായ അശോകനെയാണ് മുഖ്യമന്ത്രിയുടെ സമയബന്ധിതമായ ഇടപെടലിലൂടെ സൈനികര്‍ക്കുമാത്രം അനുവദനീയമായ ഡിന്‍ജാനിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ നിലയില്‍ ഗ്രഫിലെ ജീവനക്കാര്‍ക്ക് സൈനിക ആശുപത്രിയില്‍ ചികിത്സ അനുവദിക്കാറില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് അശോകനു ചികിത്സാ സൗകര്യം ഒരുക്കാന്‍ സൈനികാധികൃതര്‍ തയ്യാറായത്. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവും സൈന്യം വഹിക്കും. വിദഗ്ദധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ സൈന്യത്തിന്റെ ചിലവില്‍തന്നെ വിമാനമാര്‍ഗ്ഗം കൊല്‍ക്കൊത്തയിലേക്കോ ഗുവാഹത്തിയിലേക്കോ കൊണ്ടുപോകാനും ധാരണയായിട്ടുണ്ട്.