Tag: education in schools

സ്‌കൂളുകളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇത് ഉണര്‍വിന്റെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരി ‘കുടുംബശ്രീ സ്‌കൂള്‍’ ഉദ്ഘാടനം ചെയ്തു

സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരത്തില്‍ വളര്‍ച്ചനേടാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരിയായ ‘കുടുംബശ്രീ സ്‌കൂളി’ന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അംഗങ്ങളുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം. നമ്മള്‍ ജീവിക്കുന്ന പ്രദേശത്തെ കുടുംബങ്ങളെപ്പറ്റി കൃത്യമായ ധാരണ വേണം. (more…)

പഠന മലയാള ബില്‍

മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം, മലയാളികളെ സംബന്ധിച്ചിടത്തോളം അതീവ ധന്യമായ ഒരു ദിനമാണിത്. കേരള ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ട ദിനം. മലയാളികളായ കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയായ മലയാളം പഠിക്കാന്‍ നിയമപരമായ അധികാരം ലഭിക്കുന്നതിന്‍റെ തുടക്കമായി ചരിത്രപ്രധാനമായ ഒരു ബില്‍ അവതരിപ്പിക്കുകയാണിവിടെ.

സ്വാതന്ത്ര്യലബ്ധിയോടെ ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭിച്ചു. തങ്ങളെ ഭരിക്കേണ്ടതാര് എന്നു തീരുമാനിക്കാനുള്ള ജനാധിപത്യാവകാശം അതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍, സ്വന്തം ഭാഷ പഠിക്കാനുള്ള അധികാരം ലഭിക്കുകയുണ്ടായില്ല.

നിഷേധിക്കപ്പെട്ടത് സാമൂഹികവും സാംസ്കാരികവുമായ ഒരു സമൂഹത്തിന്‍റെ അവകാശമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന മാതൃഭാഷാ പഠനാവകാശം സ്ഥാപിക്കാനുള്ള നിയമനിര്‍മാണത്തിന് ഈ ദിനത്തില്‍ നാം തുടക്കം കുറിക്കുകയാണ്. (more…)