കേരളത്തിന്റെ വൈദ്യുതി പ്രസരണശൃംഖല ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് 24 മണിക്കൂറും ഗുണനിലവാരമുളള വൈദ്യുതി ലഭ്യമാക്കുന്നതിനുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020-ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്കി. ഉല്പാദന കേന്ദ്രങ്ങളില്‍നിന്ന് കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും വൈദ്യുതി എത്തിക്കുന്ന 400 കെ.വി, 220 കെ.വി. ലൈനുകള്‍ ശക്തിപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്. ഇതു പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ കേരളത്തിലും പത്തനംതിട്ട ഉള്‍പ്പടെയുളള ജില്ലകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് കുറവിന് പരിഹാരമാകും. 9715 കോടി രൂപ ചെലവുവരുന്ന പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 5623 കോടി രൂപയും രണ്ടാംഘട്ടത്തില്‍ 4092 കോടി രൂപയുമാണ് ചെലവ്. (more…)
Tag: electricity
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ രാജ്യത്തിനു മാതൃകയായ കേരളം ഇന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ കാര്യത്തിലും ആ സ്ഥാനം നേടിയെടുത്തിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും അങ്കണവാടികളിലും വൈദ്യുതി എത്തിച്ചാണ് നാം ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒരു വാഗ്ദാനം കൂടി ഇതിലൂടെ നിറവേറ്റപ്പെടുകയാണ്. നാടിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികളില്ലാത്ത ഒരു നവകേരളം നമുക്കു സൃഷ്ടിച്ചേതീരൂ. അതിനുള്ള ഒരു സമഗ്ര കര്‍മ്മപരിപാടിയാണ് ഞങ്ങള്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. അതിനു നിങ്ങള്‍ നല്കിയ അംഗീകാരമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റിയത്. ആ ഉത്തരവാദിത്വം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി നിറവേറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് ഇക്കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ വ്യാപൃതരായിരുന്നത്. അതിന്റെ ഫലമായി നിങ്ങളെ അഭിമാനപൂര്‍വ്വം അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. (more…)
കേരളം സൗരോര്‍ജ മേഖലയിലേക്ക് ചുവടുവയ്ക്കണം
ജലവൈദ്യുത പദ്ധതികളില്‍ കേന്ദ്രീകരിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇനി പരിഹരിക്കാനാവില്ലെന്നും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനാല്‍ സൗരോര്‍ജ മേഖലയിലേക്ക് വേഗത്തില്‍ ചുവടുവയ്ക്കുകയാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി അധ്യക്ഷനായി.
ജലവൈദ്യുതി പദ്ധതികളെ കേരളത്തിന് കൂടുതല്‍ കാലം ആശ്രയിക്കാനാവില്ല. സൗരോര്‍ജം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും എന്ന് നാം ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. (more…)
ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാന്‍ പ്രസരണശേഷി വര്‍ധിക്കണം
വൈദ്യുതി സുരക്ഷാ അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാന്‍ പ്രസരണശേഷി വര്‍ധിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വൈദ്യുതി ലൈന്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാജ് വിവാന്റയില്‍ സംഘടിപ്പിച്ച വൈദ്യുതി സുരക്ഷ സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനാകെ വൈദ്യുതി ലഭ്യമാക്കാന്‍ എല്ലാവരുടേയും സഹകരണം അനിവാര്യമാണ്. ലൈന്‍ പോകുന്ന സ്ഥലത്തുള്ള വൃക്ഷങ്ങളാണ് ഒഴിവാക്കേണ്ടി വരുന്നത്. ഭൂമിയും മറ്റ് സംവിധാനങ്ങളും കുഴപ്പമില്ലാതെ അവിടെയുണ്ട്. ഇത് ബോധ്യപ്പെടുത്തി നാടിന്റെ നന്മയ്ക്കായി ലൈന്‍ പൂര്‍ത്തിയാകണം എന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭൂമിക്കടിയിലൂടെയുള്ള ഗ്യാസ് പൈപ്പ് ലൈനുള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇതേനിലപാടാണുള്ളത്. (more…)
എം.പിമാരുടെ യോഗം ചേര്‍ന്നു
സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങളില്‍ സര്‍ക്കാരും എം.പിമാരും കൈക്കൊള്ളുന്ന യോജിച്ച നിലപാട് നല്ലനിലയ്ക്ക് തുടര്‍ന്നുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സഭയില്‍ ഉയര്‍ത്താന്‍ കഴിഞ്ഞ യോജിപ്പ് ഇനിയും തുടരണം. റേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യവിഹിതം ലഭിക്കുന്നില്ല. മുന്‍ഗണനാപട്ടിക വന്നപ്പോള്‍ പുറത്തായിപ്പോയവരുള്‍പ്പെടെയുണ്ട്. ഇക്കാര്യവും ഗൗരവമായി എടുക്കണം. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയതായും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രി എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിമാരും സെക്രട്ടറിമാരും അജണ്ടപ്രകാരം എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തു. (more…)
ഹരിതകേരളം മിഷന് ജനകീയ മുന്നേറ്റമാവണം
കടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയെന്ന പ്രത്യേകത നമുക്ക് നഷ്ടപ്പെടുകയാണ്. ശരാശരി 30-32 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 40 ഡിഗ്രി വരെയാവുന്ന അവസ്ഥയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും നാടിന്റെ പ്രധാന ദൗത്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രവും ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കാലാവസ്ഥാവ്യതിയാനം കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല (more…)
സമ്പൂര്‍ണ വൈദ്യുതീകരണം: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. (more…)