സര്‍ഗാത്മകതയ്ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ സംഘടിപ്പിച്ച അഖി ദേശീയ കലാക്യാമ്പിന്റെ സമാപന സമ്മേളനവും കലാപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യമെന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യം കൂടിയാണ്. കപടമായ കണ്ണുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല. അടുത്തിടെ പദ്മാവത് എന്ന ചിത്രം നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. സിനിമ നിര്‍മാതാവിനായി കോടതിയിലെത്തിയ സീനിയര്‍ അഭിഭാഷകനുപോലും ഭീഷണി നേരിടേണ്ടി വന്നു. (more…)