Tag: Free Software

സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കും

സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000 ക്‌ളാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റേയും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്‌ളബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

സ്വതന്ത്ര 17 മുഖ്യമന്ത്രി സംസാരിക്കുന്നു


സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ “സ്വതന്ത്ര 17” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം ഗ്രാമങ്ങളിലെത്തിക്കണം

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ സ്വതന്ത്ര 17 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവര്‍ക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ ലഭ്യമാകണം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ ഇതിനായി ശ്രമിക്കണം. സംസ്ഥാനത്തെ എല്ലാ ഐ. ടി പദ്ധതികളും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതില്‍ സര്‍ക്കാരിന്റേത് ശക്തമായ നിലപാടാണ്. സര്‍ക്കാരിന്റെ ഐ. ടി നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അറിവിന്റെ ആകാശം എല്ലാവര്‍ക്കും തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക ഐ. ടി മേഖലയില്‍ കേരളത്തെ പ്രധാന ശക്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. (more…)

സ്വതന്ത്ര 2017ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു


ICFOSS സംഘടിപ്പിക്കുന്ന സ്വതന്ത്ര 2017ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

രാജ്യാന്തര ഫ്രീ സോഫ്റ്റ് വെയര്‍ സമ്മേളനത്തിന്റെ ലോഗോ, വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

വിവരസാങ്കേതിക വകുപ്പിനു കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്ട്‌വെയറി (ഇക്‌ഫോസ്)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹം മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഫ്രീ സോഫ്ട്‌വെയര്‍ സമ്മേളനം ഡിസംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.

സ്വതന്ത്ര 2017 എന്ന പേരില്‍ നടക്കുന്ന ആറാമത് ഫ്രീ സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍, ഫ്രീ ഹാര്‍ഡ്‌വെയര്‍ എന്നിവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇരുപത്തിയഞ്ചിലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. ഫ്രീ സോഫ്റ്റ്‌വെയറിനുളള പിന്തുണ ശക്തമാക്കാനും ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തെ കേരളത്തിന്റെ പ്രമാണിത്തം ഉറപ്പിക്കാനും സ്വതന്ത്ര 2017 ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. (more…)