Tag: gulf malayalis

ലോക കേരള സഭ ജനുവരി 12,13 തിയതികളില്‍

ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 12,13 തിയതികളില്‍ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിളിച്ചു ചേര്‍ത്ത വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. (more…)

ഗള്‍ഫ് വിമാന യാത്രാ നിരക്ക്: കേന്ദ്രം ഇടപെടണം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്‌സവ സീസണില്‍ വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചത്. പെരുന്നാളിന് നാട്ടില്‍ വരേണ്ട മലയാളികളായ തൊഴിലാളികളെ നിരക്ക് വര്‍ധന ദുരിതത്തിലാക്കിയിട്ടുണ്ട്. ഉത്‌സവ സീസണും വിദ്യാലയ അവധിയും വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. (more…)

യൂ. എ. ഇ സ്വീകരണം

വീണ്ടും ഒരിക്കല്‍ക്കൂടി ഇവിടെ വരുവാനും നിങ്ങളെയൊക്കെ കാണാനും കഴിയുന്നു എന്നതില്‍ എനിക്ക് അനല്‍പ്പമായ
സന്തോഷവും അഭിമാനവുമുണ്ട്. നാട്ടില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഏറെ അകന്നു കഴിയുമ്പോഴും അതിനെത്തുടര്‍ന്ന് ഈ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്‍റെ മുഖ്യധാരയിലൂടെത്തന്നെ ഒഴുകുമ്പോഴും നിങ്ങള്‍ നാടിനോടുള്ള കൂറും അവിടുത്തെ സാംസ്കാരിക
മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്നു. അതുകൊണ്ടാണല്ലോ, മലയാളി സമൂഹത്തിന്‍റേതായ സംഘടനകള്‍ ഇവിടെ ഉണ്ടാവുന്നതും അതിന്‍റെ ആഭിമുഖ്യത്തില്‍ ഇവിടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ജീവിക്കാന്‍ പണം ഉണ്ടായാല്‍ മാത്രം പോരാ. ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീര്‍ക്കുന്ന ചില ഘടകങ്ങള്‍ കൂടി വേണം. ഇത് ശരിയായി തിരിച്ചറിയുന്നവര്‍ കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണ്. അതുകൊണ്ടുതന്നെയാണ് ഭാവിയെ, സംസ്കാരത്തെ, കലയെ ഒക്കെ ഹൃദയത്തോട് എന്നും ചേര്‍ത്തുപിടിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നത്.

കലാ സാംസ്കാരിക രംഗങ്ങളിലുള്ള ശ്രദ്ധ മാത്രമല്ല, ശ്രദ്ധേയമായ മറ്റു കാര്യങ്ങളുമുണ്ട്. അത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേതാണ്. ആ രംഗത്തും നിങ്ങള്‍ പിന്നിലല്ല. ഗള്‍ഫില്‍ വരുന്നയാള്‍ കൂടെയുള്ളവരെ കൊണ്ടുവരാന്‍ കാണിക്കുന്ന ശ്രദ്ധയില്‍ മുതല്‍ അത് തുടങ്ങുന്നു. തൊഴില്‍ തര്‍ക്കത്തിലിടപെടുന്നു. മരിക്കുന്നവരുടെ മൃതദേഹം കൊണ്ടുവരാന്‍ ഇടപെടുന്നു. ആംനെസ്റ്റി പദ്ധതിയില്‍ സഹായം വേണ്ടവരെ സഹായിക്കാനും വേണ്ടത് ചെയ്യുന്നു. അങ്ങനെ എന്തെല്ലാം… (more…)