Tag: haritha keralam

മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വളപ്പില്‍ പച്ചക്കറിത്തൈ നട്ടു

ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പച്ചക്കറിത്തൈ നട്ടു. സെക്രട്ടേറിയറ്റിനുമുന്നിലെ തോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളിലാണ് വിവിധ പച്ചക്കറിത്തൈകള്‍ മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, പി. തിലോത്തമന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ, ടി.പി. രാമകൃഷ്ണന്‍, കെ. രാജു തുടങ്ങിയവര്‍ തൈനട്ടു. (more…)

പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം

*ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ മികവുറ്റ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വിദ്യാലയവും എങ്ങനെ വേണമെന്ന് ഒരു മാസ്റ്റര്‍പ്ലാന്‍ ഒരുക്കുന്നതിന്റെ മികവുറ്റ നടപ്പാക്കല്‍ രീതി സംസ്ഥാനത്തൊട്ടാകെ നടക്കുന്നു. വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യം മികച്ചതാക്കുക എന്നാല്‍ കെട്ടിടം മികച്ചതാക്കുക മാത്രമല്ല. അക്കാദമിക് നിലവാരമുയര്‍ത്തി ലൈബ്രറിയും ലാബോറട്ടറിയും ലോകോത്തര നിലവാരത്തിലാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് പൊതു വിദ്യാഭ്യാസ യജ്ഞം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ഹരിത സംഗമം 2017 മുഖ്യമന്ത്രി സംസാരിക്കുന്നു


ഹരിതകേരളം മിഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹരിത സംഗമം 2017 ഉദ്ഘാടനം ചെയ്തു.

നീര്‍ത്തട സംരക്ഷണത്തോടൊപ്പം സ്ഥായിയായ കാര്‍ഷികോദ്പാദനവും സാധ്യമാക്കണം

പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസനത്തിന് നീര്‍ത്തട സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടൊപ്പം സ്ഥായിയായ കാര്‍ഷികോദ്പാദനവും സാധ്യമാക്കണം. ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണിന്റെ ജൈവസ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് തിരികെപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീര്‍ത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലം ഒഴുകിയെത്തുന്ന മുഴുവന്‍ പ്രദേശത്തിന്റെയും അതിര്‍ത്തി, ഉദ്ഭവ സ്ഥാനം എന്നിവ ചേര്‍ന്നതാണ് നീര്‍ത്തടം. നമ്മുടെ നാട്ടില്‍ നീര്‍ത്തടമില്ലാത്ത ഒരു പ്രദേശവുമില്ല. പാടങ്ങള്‍, പറമ്പുകള്‍, കുന്നുകള്‍, പുഴകള്‍, ചതുപ്പുകള്‍ തുടങ്ങിയ വിവിധ പരിസ്ഥിതി വ്യൂഹങ്ങളുടെ കൂട്ടായ്മയാണ് ഓരോ നീര്‍ത്തടവും. പ്രകൃതി വിഭവങ്ങളുടെ പരിപാലനം, ദുരന്ത നിവാരണം, പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അവലോകനം എന്നിവയില്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെടണം. (more…)

കേരളത്തിലെ പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ അത്യാവശ്യം

കേരളത്തിലെ പട്ടണങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പല പരിപാടികളും ആവിഷ്‌കരിച്ചെങ്കിലും പലതും പൂര്‍ണതയിലെത്തുന്നില്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍ വിജയകരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കിയ കമ്പനികളെ കേരളത്തില്‍ ക്ഷണിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ നടപ്പാക്കുന്നവരെ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തത്‌സമയ അന്തരീക്ഷ വായു ഗുണനിലവാര സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് വിതരണവും മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരകനായി വീടുകളിലെത്തി

സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന സന്ദേശത്തിന്റെ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരത്തിലെ വീടുകളിലെത്തി. നന്ദന്‍കോട്ടെ ബൈനസ് കോമ്പൗണ്ടിലെ വീടുകളിലെത്തി മാലിന്യ നിര്‍മ്മാര്‍ജന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുരേഖകള്‍ അദ്ദേഹം വിതരണം ചെയ്തു.

ഡോ. ഡാലസിന്റെയും ഡോ. ജീന ഡാലസിന്റെയും വീട്ടിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. വീട്ടുടമസ്ഥന് ലഘുരേഖ നല്‍കി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് അതേ ലൈനില്‍ തന്നെ താമസിക്കുന്ന ബര്‍ണബാസിന്റെ വീട്ടിലും മുഖ്യമന്ത്രി എത്തി. ബര്‍ണബാസും ഭാര്യ അമ്മിണിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവരോടൊപ്പവും മുഖ്യമന്ത്രി കൂറേ സമയം ചെലവഴിച്ചു. (more…)

മാലിന്യ നിര്‍മാര്‍ജ്ജനം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും

ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത പ്രദേശങ്ങളില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മാലിന്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള കാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്താത്ത സ്ഥലങ്ങളില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപകമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയുടെ സമാപനം കുറിച്ച് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറയുടെ ശുചീകരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ ശുചീകരിക്കുന്ന 151-ാമത്തെ കുളമാണ് പന്നിക്കുഴിച്ചിറ. (more…)

കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് പ്രകാശനം ചെയ്തു

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന കാനാമ്പുഴ വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സും കാര്‍ഷിക മേഖലയുടെ ജീവനാഡിയുമായിരുന്നു കാനാമ്പുഴ. കാനാമ്പുഴയുടെ തീരം എന്നര്‍ത്ഥം വരുന്ന കാനനൂര് ലോപിച്ചാണ് കണ്ണൂര്‍ എന്ന പേരുണ്ടായത്. കണ്ണൂരിന്റെ സ്ഥലനാമവുമായി ബന്ധമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കാനാമ്പുഴ മാച്ചേരി മുതല്‍ ചേലോറ എളയാവൂര്‍ വയല്‍ വരെ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാടുപടര്‍ന്നും മാലിന്യ നിക്ഷേപം മൂലവും നാശത്തിന്റെ വക്കിലാണ്. (more…)

ഹരിതകേരളം – ധര്‍മ്മടം

ഹരിത കേരള മിഷന്‍റെ ഭാഗമായി കൃഷി, ജല സംരക്ഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനായി ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ‘ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 5000 ഒട്ടുമാവിന്‍ തൈകളും 7000 കാന്താരി തൈകളും വിതരണത്തിനായി എത്തിക്കഴിഞ്ഞെന്നും അതിനുപുറമെ 5000 മഴക്കുഴികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്ലാഘനീയമായ കാര്യമാണിത്.

ഐക്യകേരളത്തിന്‍റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അശാസ്ത്രീയമായ വികസനസങ്കല്‍പങ്ങള്‍ വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുകയെന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. (more…)

Letter to the Minister for Finance & Corporate Affairs

Dear Shri. Arun Jaitleyji,

I appreciate the efforts of the Government of India to create additional irrigation potential by launching the scheme for 99 priority – Accelerated Irrigation Benefit Programme projects under PMKSY. I would like to inform you that my Government has already given concurrence for the inclusion of Muvattupuzha Valley Irrigation Project (MVIP) and Karapuzha Irrigation Project (KRP) in Kerala among the 99 priority AIBP projects. We have also communicated our project costs to the Ministry of Water Resources, River Development and Ganga Rejuvenation (MoWR, RD & GR), Government of India. (more…)