Tag: Hospitals

ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍-സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ചികിത്സാപ്പിഴവു സംബന്ധിച്ച് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമുള്ള പരാതികളില്‍ മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വകമായ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കാനുള്ള നിലപാടു സ്വീകരിക്കുക വഴി മെഡിക്കല്‍ ബോര്‍ഡുകള്‍ അവയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുകയാണ്. (more…)

ആരോഗ്യ പരിരക്ഷ പരിപാടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നു


ആരോഗ്യ പരിരക്ഷ പരിപാടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നു- 21st June 2017

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കും

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്. എ. ടി ആശുപത്രിയിലെ പുതിയ മാതൃ ശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സര്‍ക്കാര്‍ അംഗീകരിക്കും. മെഡിക്കല്‍ കോളേജിനെ കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. മാസ്റ്റര്‍ പ്ലാനിനായി 400 കോടി രൂപ ബഡ്ജറ്റില്‍ മാറ്റിവച്ചിരുന്നു. ഇത് കിഫ്ബി വഴി കണ്ടെത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നതിനുള്ള പദ്ധതി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനെ രോഗീസൗഹൃദമാക്കുന്നതിനു പുറമെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഓപ്പറേഷന്‍ തിയേറ്റര്‍ മന്ദിരം നിര്‍മ്മിക്കാനും ഇതിലൂടെ സാധിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 17/05/2017

1. നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും ഏറ്റിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചു.

2. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി ഏറ്റിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

3. സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റെജിസ്റ്റ്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു. (more…)

ചിതറിക്കിടക്കുന്ന ആയുര്‍വേദ അറിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വേണം

പലയിടത്തായി ചിതറിക്കിടക്കുന്ന ആയുര്‍വേദത്തിന്റെ അറിവുകള്‍ കണ്ടെത്താനും ഉള്‍ക്കൊള്ളാനും ഗൗരവമായ ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമാഹരിക്കാനായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരരുന്നു മുഖ്യമന്ത്രി.

പ്രത്യക്ഷത്തില്‍ കാണുന്ന വിദഗ്ധരെക്കാളേറെ സമൂഹത്തിലുണ്ട്. അവരില്‍നിന്ന് അറിയാനും മനസിലാക്കാനും പൂര്‍ണമായി ഉള്‍ക്കൊള്ളാനും അത് ഭാവിയിലേക്ക് ഉപയോഗിക്കാനും തുറന്ന മനസ്സുണ്ടാകണം. വൈദഗ്ധ്യം തേടി നാം പോകണം. രേഖപ്പെടുത്താത്ത പല പരമ്പരാഗത അറിവുകളും നശിച്ചുപോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തിന്റെ പലരേഖകളും സംസ്‌കൃതത്തിലും പഴയ തമിഴിലുമായി കിടക്കുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നരീതിയിലുള്ള ഭാഷയിലേക്ക് മാറ്റണം. ഔഷധച്ചെടികളും മരുന്നുകളും മറ്റും ജനങ്ങള്‍ക്ക് അറിയാനും സൗകര്യമുണ്ടാകണം. കളരി, യോഗ എന്നിവ ചേര്‍ത്ത് ‘കളരിയോഗ’ എന്ന പുതിയ സമ്പ്രദായം ആവിഷ്‌കരിച്ചെടുക്കാനും പേറ്റന്റ് എടുക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. (more…)

ചികിത്‌സാചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും

‘ആര്‍ദ്രം’ ദൗത്യത്തിന് തുടക്കമായി

അതിഭീമമായി വര്‍ധിക്കുന്ന ചികിത്‌സാചെലവ് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള ‘ആര്‍ദ്രം’ ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചികിത്‌സയ്ക്ക് തോന്നിയപോലെ ചെലവ് ഈടാക്കാനാവില്ല. ഇക്കാര്യത്തില്‍ ക്രമീകരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സ്വാഭാവികമായും ചെലവ് കൂടുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. കിടത്തിചികിത്‌സയിലുള്ളവര്‍ക്ക് മരുന്ന് ആശുപത്രിയില്‍തന്നെ ലഭ്യമാക്കും. തുടര്‍ചികിത്‌സ നടത്തുന്നവര്‍ക്ക് വലിയ ചെലവുള്ള മരുന്ന് വാങ്ങേണ്ടിവരുന്നുണ്ട്. അത്തരക്കാര്‍ക്ക് ഫലപ്രദമായി, ചെലവ് കുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കാനും നടപടിയുണ്ടാകും. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മരുന്നുകളേക്കാള്‍ വിലകുറച്ച് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ ഇതിനായി വ്യാപകമാക്കും. (more…)

ഇ ഹെല്‍ത്ത് കേരള

കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ ഒരു നൂതന സാങ്കേതിക ആരോഗ്യ പദ്ധതിക്കു കൂടി ഇന്നു തുടക്കമാകുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന څഇ ഹെല്‍ത്ത് കേരളچ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും.

രണ്ടു ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ശ്രേണികളിലുളള സ്ഥാപനങ്ങളെയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുത്തിട്ടുളളത്. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നിങ്ങനെ ഏഴു ജില്ലകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കും. (more…)

ധനസഹായം 18/01/2017

1. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള വീട്ടില്‍ രാഘവന്‍റെ കുടുബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, വടവന്നൂര്‍, പോക്കുന്നിക്കളം വീട്ടില്‍ ആദര്‍ശിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

3. ഹൃദ്രോഗം പക്ഷാഘാതം എന്നിവ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കൊറ്റംകുളങ്ങര കൊല്ലംപറമ്പില്‍ നവാസിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.

4. ആലപ്പുഴ, വലിയകുളം, നീനു മന്‍സിലില്‍ നിസാറിന്‍റെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം. (more…)