Tag: Industries

ഫാക്ട് പുനരുദ്ധാരണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കിന്‍ഫ്രക്ക് ഭൂമി കൈമാറുന്നതിലൂടെ എഫ്.എ.സി.ടി-ക്ക് ലഭിക്കുന്ന തുക പൂര്‍ണ്ണമായി ആ വ്യവസായ സ്ഥാപനത്തിന്റെ ആധുനികവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഉപയോഗിക്കാതെ കിടക്കുന്ന ഫാക്ടിന്റെ ഭൂമിയാണ് പെട്രോളിയം വ്യവസായം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിന്‍ഫ്രക്ക് കൈമാറുന്നത്. രണ്ടു കമ്പനികളും ചര്‍ച്ച ചെയ്ത് വില നിര്‍ണയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  27/09/2017

1. യു.എ.ഇ. കോണ്‍സുലേറ്റിന് 70 സെന്റ് സ്ഥലം
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിന് ബാധകമായിരിക്കും.

2. ശമ്പള പരിഷ്കരണം

  • കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ ഇലക്റ്റ്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 2012 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
  • മത്സ്യഫെഡ് ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

(more…)