Tag: Kerala Legislative Assembly

ഗൗരിയമ്മ കേരളചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജനനേതാവ്

കേരള സമൂഹത്തെ മാറ്റിമറിച്ച ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചതിലൂടെ കേരളചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഒന്നാം കേരള മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിഅമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന മുന്‍ നിയമസഭാ സാമാജികരുടെ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയില്‍ പിന്നീടുവന്ന എല്ലാ മാറ്റങ്ങള്‍ക്കും ആധാരശിലയായതാണ് ആ നിയമം. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയ ഗൗരിയമ്മ ഏറ്റവും മികച്ച ജനപ്രതിനിധിയായി ഉയര്‍ത്തപ്പെട്ട ജനനേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

പദ്ധതികള്‍ക്കൊപ്പം ദുരന്ത ലഘൂകരണ സൗകര്യം ഉറപ്പാക്കണം

ഏതു പദ്ധതി നടപ്പാക്കുമ്പോഴും ദുരന്ത ലഘൂകരണത്തിനുള്ള സൗകര്യം കൂടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘ദുരന്തനിവാരണ നിയമവും പ്രാദേശിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ സാമാജികര്‍ക്കായുള്ള ശില്‍പശാല നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ്ടുവിചാരമില്ലാത്ത പ്രകൃതികൈയേറ്റം അവസാനിപ്പിക്കണം. പ്രകൃതിയുടെ അവിഭാജ്യഘടകമാണ് മനുഷ്യര്‍ എന്ന തിരിച്ചറിവുണ്ടായാലേ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനാകൂ. വരള്‍ച്ച, കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഈ തിരിച്ചറിവില്ലാത്തതിനാലാണ് സംഭവിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ തീവ്രമാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനവും പങ്കുവഹിക്കുന്നുണ്ട്. വരള്‍ച്ച പ്രതിരോധിക്കാന്‍ കിണറുകള്‍ വൃത്തിയാക്കുകയും മഴക്കുഴികള്‍ നിര്‍ബന്ധമായി ഒരുക്കുകയും വേണം. മരംവെച്ചുപിടിപ്പിക്കുന്നത് സംസ്‌കാരമായി വളരണം. (more…)

നിയമസഭാ സാമാജികര്‍ക്കായി മൊബൈല്‍ ആപ്പ്

നിയമസഭാ സാമാജികര്‍ക്കായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്ലേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

‘കേരള നിയമസഭ’ എന്ന ആപ്പില്‍ സാമാജികര്‍ക്കായി സ്പീക്കറുടെ സന്ദേശം, അറിയിപ്പുകള്‍, ബില്ലുകള്‍, കമ്മിറ്റികള്‍, ഡയറക്ടറികള്‍, ബിസിനസ്, ചോദ്യോത്തരങ്ങള്‍, ഇ-ബുക്കുകള്‍,അപേക്ഷാഫോറങ്ങള്‍, ബജറ്റ്, ബുള്ളറ്റിന്‍, അന്വേഷണം, നിയമസഭാ വെബ്സൈറ്റ്, നിയമസഭാ ലൈബ്രറി തുടങ്ങിയവ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (more…)