Tag: UAE Supreme Council member

യുഎഇ പ്രസിഡണ്ടിൻ്റെ മാതാവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്ഖ ഹസ്സ ബിന്‍ മുഹമ്മദ് ബിന്‍ അല്‍നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും യുഎഇ ജനതയുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബിയുടെ സാന്നിധ്യത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഷേക്ക് സുല്‍ത്താന്റെ സന്ദര്‍ശനം

ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷേക്ക് സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡീലിറ്റ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷേക്ക് സുല്‍ത്താന് ഡീലിറ്റ് ബിരുദം നല്‍കിയതിലൂടെ ഏറെ നാളത്തെ കടമാണ് വീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയരെ സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരി അചഞ്ചലമായ സൗഹൃദത്തിന്റെയും അതിരുകളില്ലാത്ത ആതിഥ്യത്തിന്റെയും പ്രതീകമാണ്. (more…)

ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് രാജകീയ വരവേല്‍പ്പ്

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി. തലസ്ഥാനത്ത് പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമൊരുക്കി. മുഖ്യമന്ത്രിയുടെ പത്‌നി കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വൈകിട്ട് 3.15ന് എത്തിയ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടിയാണ് വരവേറ്റത്. വിമാനത്താവളത്തില്‍ അദ്ദേഹം പോലീസ് സംഘത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറില്‍ അഭിവാദ്യം സ്വീകരിച്ചു. (more…)