Tag: agriculture sector

കാര്‍ഷിക വിഷയങ്ങളിലുള്ള അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി ചര്‍ച്ച ചെയ്യണം

കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   06/06/2018

പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ഏറ്റെടുക്കാന്‍ തീരുമാനം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2018 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് കേരള എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്ത് ആസ്തികള്‍ അതിലേക്ക് മാറ്റും. ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി. (more…)

കാര്‍ഷികമേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും

കേരളത്തിന്റെ വികസനം കാര്‍ഷികമേഖലയുടെ വികസനമാണെന്നും കാര്‍ഷികമേഖലയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സര്‍ക്കാരിന്റെ പ്രധാന കര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖല പുഷ്ടിപ്പെടണമെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിക്കണം. അതിന് നൂതന കാര്‍ഷികരീതികള്‍ സ്വീകരിക്കണം. മറ്റേതു തൊഴിലും പോലെ ലാഭകരമായാല്‍ കാര്‍ഷികവൃത്തിയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരും. അതിന് സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. (more…)